Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറി മറിഞ്ഞ് പേരുകൾ..വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാർ? കുണ്ടറയിൽ പിസി വിഷ്ണുനാഥ്, സിദ്ധിഖ് കൽപറ്റയിൽ?

സംസ്ഥാനത്ത് ആകെ 92 സീറ്റിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്. ഇതിൽ 86 സീറ്റുകളിലെ സ്ഥാനാർത്ഥികളെ മാത്രമാണ് നേതൃത്വം പ്രഖ്യാപിച്ചത്.വടകര, ധർമ്മടം, കൽപ്പറ്റ, വട്ടിയൂർക്കാവ്, കുണ്ടറ തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വമാണ് വൈകുന്നത്. അതേസമം നേരത്തേ ഇവിട പരിഗണിച്ചിരുന്നവരുടെ പേരുകൾ അവസാന നിമിഷം മാറി മറിഞ്ഞിരിക്കുകയാണ്. വട്ടിയൂർക്കാവിൽ ഉൾപ്പെടെയാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

വട്ടിയൂർക്കാവിൽ പരിഗണിക്കുന്നത്

വട്ടിയൂർക്കാവിൽ പരിഗണിക്കുന്നത്

വട്ടിയൂർക്കാവിൽ നേരത്തേ യുവ നേതാവയ പിസി വിഷ്ണുനാഥിന്റെ പേരായിരുന്നു പരിഗണിച്ചിരുന്നത്. ഉമ്മൻചാണ്ടിയായിരുന്നു വിഷ്ണുനാഥിനായി രംഗത്തെത്തിയത്. എന്നാൽ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ മഹിളാ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് നടത്തിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇനി വട്ടിയൂർക്കാവിൽ വനിത സ്ഥാനാർത്ഥി വരട്ടെയെന്ന നിലപാടിലാണ് ഹൈക്കമാന്റ്.

നേരത്തേയും

നേരത്തേയും

ഇതോടെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ മികച്ച രീതിയില്‍ പരിഭാഷപ്പെടുത്തിയതിലൂടെ കേരളം ശ്രദ്ധിച്ച ജ്യോതി വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നിയമസഭ ഉപതിരഞ്ഞെടുപ്പ് കാലത്തും ജ്യോതി വിജയകുമാറിന്റെ പേര് മണ്ഡലത്തിൽ കോൺഗ്രസിൽ പരിഗണിച്ചിരുന്നു.

പ്രതിഷേധം ഉയർന്നു

പ്രതിഷേധം ഉയർന്നു

അന്ന് കെട്ടിയിറക്കിയുള്ള സ്ഥാനാർത്ഥികളെ അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു പ്രാദേശിക നേതാക്കൾ. അതേസമയം ഇത്തവണയും ജ്യോതികുമാറിന്റെ പേര് ഉയർന്നാൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജില്ലയിൽ നിന്നുള്ള നേതാക്കളെ തന്നെ മത്സരിപ്പിക്കണമെന്നാണ് പ്രാദേശിക ഘടകത്തിന്റെ ആവശ്യം.

കുണ്ടറയിലേക്ക്

കുണ്ടറയിലേക്ക്

അതേസമയം വട്ടിയൂർക്കാവിലേക്ക് പരിഗണിച്ചിരുന്ന വിഷ്ണുനാഥിനെ നിലവിൽ കുണ്ടറയിലേക്കാണ് പരിഗണിക്കുന്നത്. ഇവിടെ സിപിഎമ്മിന് വേണ്ടി ജെ മഴ്സിക്കുട്ടിയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ രാജ്മോഹൻ ഉണ്ണിത്താനെ പരാജയപ്പെടുത്തിയിയായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ വിജയം.

ടി സിദ്ധിഖ് തന്നെ

ടി സിദ്ധിഖ് തന്നെ

അതിനിടെ കൽപ്പറ്റ സീറ്റിൽ ടി സിദ്ധിഖ് തന്നെ സ്ഥാനാർത്ഥിയായേക്കും. നേരത്തേ സിദ്ധിഖിനെ ഇവിടെ പരിഗണിച്ചിരുന്നുവെങ്കിലും വയനാട്ടിന് പുറത്തുനിന്നുള്ളവരെ അംഗീകരിക്കില്ലെ്നായിരുന്നു ഡിസിസി നിലപാട്. ഇതിൽ കെപിസിസിയെ പരാതി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിഷേധങ്ങളേയെല്ലാം തള്ളി അവസാന നിമിഷം സിദ്ധിഖ് കളംപിടിക്കുമെന്നാണ് റിപ്പോർട്ട്.

ഫിറോസ് കുന്നംപറമ്പിൽ

ഫിറോസ് കുന്നംപറമ്പിൽ

തവനൂരിൽ ഫിറോസ് കുന്നംപറമ്പിൽ തന്നെ മത്സരിച്ചേക്കും. നേരത്തേ യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളെ തുടർന്ന് മത്സരിക്കാൻ ഇല്ലെന്ന് ഫിറോസ് പറഞ്ഞിരുന്നു. തുടർന്ന് റിയാസ് മുക്കോളിയുടെ പേരായിരുന്നു ഇവിടെ പരിഗണിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം നേതൃത്വം ഇടപെട്ട് ഫിറോസിനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് തിരുമാനിച്ചിരിക്കുന്നത്.

വടകരയിൽ

വടകരയിൽ

പട്ടാമ്പിയില്‍ താത്പര്യമില്ലെന്ന്
ആര്യാടന്‍ ഷൗക്കത്ത് അറിയിച്ച സാഹചര്യത്തില്‍ റിയാസ് മുക്കോളിയെ ഇങ്ങോട്ടേക്ക് പരിഗണിച്ചേക്കും. വടകരയിൽ കെകെ രമ തന്നെയാകും സ്ഥാനാർത്ഥി. രമ മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അതിനിടെ ധർമ്മടത്ത് ഫോർഫേഡ് ബ്ലോക്ക് പിൻമാറിയാൽ മികച്ച സ്ഥാനാർത്ഥിയെ ഇറക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി പറഞ്ഞു.

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+