• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായി സര്‍ക്കാര്‍ മികച്ചത്, പക്ഷേ തുടര്‍ ഭരണമില്ല, പാലാ പിടിക്കുകയും ചെയ്യുമെന്ന് കാപ്പന്‍!!

പാലാ: എല്‍ഡിഎഫുമായി ഇടഞ്ഞ നില്‍ക്കുന്ന കൊമ്പനൊന്നുമല്ല താനെന്ന് മാണി സി കാപ്പന്‍. ഞാനൊരു സാധാരണ മനുഷ്യനാണ്. പാലായില്‍ ഉള്ളവര്‍ ഞാന്‍ മര്യാദക്കാരനാണെന്ന് പറയുന്നുണ്ട്. അവിടെ ജയിക്കുമെന്ന് കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അതേസമയം പിണറായി സര്‍ക്കാര്‍ മികച്ചത് തന്നെയാണ്. എനിക്ക് ഒരു വര്‍ഷത്തെയും നാല് മാസത്തെയും കാര്യമാണ് പറയാനുള്ളത്. പാലായില്‍ പല കാര്യങ്ങളും ചെയ്തത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് സഹായിച്ചത് കൊണ്ടാണ്. എന്നാല്‍ സര്‍ക്കാരിനെതിരെ പല തരത്തിലുള്ള ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അത് തിരിച്ചടിയായേക്കാമെന്നും കാപ്പന്‍ പറഞ്ഞു.

പിണറായി സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ നടക്കുന്ന സമരങ്ങളൊക്കെ അവര്‍ക്ക് ദോഷം ചെയ്യും. തുടര്‍ ഭരണത്തിനുള്ള സാധ്യത ഞാന്‍ കാണുന്നില്ല. ഞാന്‍ പാലായില്‍ തന്നെ മത്സരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നൂറ് ശതമാനവും ഞാന്‍ വിജയിച്ചിരിക്കും. പാലായിലെ ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ എനിക്കായിട്ടുണ്ട്. ആ വിശ്വാസം ഉള്ളത് കൊണ്ടാണ് പാലായില്‍ തന്നെ മത്സരിക്കുന്നത്. എല്‍ഡിഎഫില്‍ എന്നെ മറ്റൊരു സീറ്റില്‍ മത്സരിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഇല്ലെന്ന് തീര്‍ത്ത് പറഞ്ഞുവെന്നും കാപ്പന്‍ വ്യക്തമാക്കി.

ജോസ് കെ മാണിക്ക് വേണ്ടിയാണ് എന്നെ കൈവിട്ടതെന്ന് എല്ലാവര്‍ക്കുമറിയാം. അതാണ് ജോസിനെതിരെ മത്സരിക്കാനുള്ള കാരണം. ജനം ജോസിനുള്ള മറുപടി കൊടുക്കും. എന്‍സിപിയിലുള്ള ചിലര്‍ക്ക് സ്വാര്‍ത്ഥ താല്‍പര്യമുണ്ടായിരുന്നു. ശശീന്ദന്രന്‍ അഞ്ച് തവണ എംഎല്‍എയായി. ഒരു തവണ മന്ത്രിയുമായി. ഞാനാകെ 18 മാസമാണ് എംഎല്‍എ ആയി പ്രവര്‍ത്തിച്ചത്. ഞാന്‍ എലത്തൂരില്‍ മത്സരിക്കാമെന്ന് ശശീന്ദ്രനോട് പറഞ്ഞു. പാലാ വിട്ടുകൊടുക്കാമെന്നും പറഞ്ഞു. എന്നാല്‍ അതിന് ശശീന്ദ്രന്‍ കൂട്ടാക്കിയില്ല. എല്‍ഡിഎഫ് വീണ്ടും വന്നാല്‍ മന്ത്രിയാകാം എന്നൊക്കെ കരുതിയാണ് അദ്ദേഹം ഇതൊക്കെ ചെയ്തത്.

കാര്‍ഷിക നിയത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തുകളില്‍ പങ്കെടുത്ത് പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

ഇടതുമുന്നണി എന്നോട് കാണിച്ചത് ചതിയാണ്. മൂന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട് നാലാമത്തെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഞാന്‍ വെറും 16 മാസം മാത്രമാണ് എംഎല്‍എ ആയി നിന്നത്. ഇടതുമുന്നണിയില്‍ നിന്ന് ഞാന്‍ പുറത്തുപോകാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ജോസ് വന്നതോടെ പാലായില്‍ പ്രചാരണം തുടങ്ങി. പാലാ തന്റെ ഹൃദയവികാരമാണെന്നൊക്കെ പറഞ്ഞു. പാലാ എന്റെ ചങ്കാണെന്ന് ഞാനും പറഞ്ഞു. എന്റെ വികസനം മണ്ഡലത്തിലാകെ ആണ്. മാണി സാറിന്റെ വികസനം പാലാ മുനിസിപ്പല്‍ ടൗണ്‍ കേന്ദ്രീകരിച്ചായിരുന്നു. എല്‍ഡിഎഫ് വിട്ട് വരുന്നവരെ ഞങ്ങള്‍ സ്വീകരിക്കും. യുഡിഎഫില്‍ നിന്ന് ആരെയും അടര്‍ത്തിയെടുക്കില്ലെന്നും കാപ്പന്‍ പറഞ്ഞുപ.

ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍

English summary
kerala assembly election 2021: pinarayi govt will not come to power again says mani c kappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X