• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇക്കാര്യങ്ങള്‍ ചെയ്താല്‍ പിണറായി സര്‍ക്കാരിന് ഭരണതുടര്‍ച്ച ഉറപ്പ്; വിശദീകരിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം: സംസ്ഥാനം നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്, തുടര്‍ഭരണം നേടിയെടുത്ത് ചരിത്രം കുറിക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിന് തടയിടാനുള്ള എല്ലാ നീക്കങ്ങളും യുഡിഎഫ് പാളയത്തില്‍ നടക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം എല്‍ ഡി എഫിന് വലി പ്രതീക്ഷയാണ് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ നല്‍കുന്നത്.

ഞാനൊരു പ്രത്യേക ജനുസ്സാണ്, പിടി തോമസിന് പിണറായി വിജയനെ മനസ്സിലായിട്ടില്ല, തിരിച്ചടിച്ച് മുഖ്യമന്ത്രി

എന്നാല്‍ എല്‍ഡിഎഫിന് സംസ്ഥാനത്ത് തുടര്‍ഭരണം ലഭിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ സാധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഡിജിപിയും ബിജെപി സഹയാത്രികനുമായ ജേക്കബ് തോമസ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

 സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയ ഫോര്‍മുല ആയിരുന്നത് സ്ഥാനാര്‍ത്ഥി നിര്‍ണയമാണ്. ഇത്തരത്തിലുള്ള ഒരു നീക്കം നിയമസഭ തിരഞ്ഞെടുപ്പിലും കാഴ്ചവയ്ക്കുകയാണെങ്കില്‍ എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്ന് ജേക്കബ് തോമസ് പറയുന്നു.

നാല് മാസം

നാല് മാസം

തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി നാല് മാസം മാത്രമാണ് ശേഷിക്കുന്നത്. ഈ നാല് മാസം മികച്ച ഭരണം കാഴ്ചവയ്ക്കുകയാണെങ്കില്‍ ഭരണത്തുടര്‍ച്ചയ്ക്കുള്ള എല്ലാ സാധ്യതയുണ്ട്. 21 വയസുകാരിയെ മേയറാക്കാന്‍ കാണിച്ച ധൈര്യം സര്‍ക്കാരിന് വലിയ മൈലേജുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന്റെ മുഖചിത്രം മാറ്റി

സര്‍ക്കാരിന്റെ മുഖചിത്രം മാറ്റി

ക്ഷേമ പെന്‍ഷനുകളും കിറ്റും ജനങ്ങളുടെ പണമാണെങ്കിലും അത് സര്‍ക്കാരിന്റെ മുഖചിത്രത്തെ മാറ്റിയെന്ന് ജേക്കബ് തോമസ് പറയുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാല് മാസ കാലത്തോളം മികച്ച പ്രകടനം കാഴ്ചവച്ചാല്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

 തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ

തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ

അതേസമയം, അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമോ എന്നതിനെ കുറിച്ചും ജേക്കബ് തോമസ് അഭിമുഖത്തില്‍ വ്യക്തമാക്കി. ഇത്തവണ മത്സര രംഗത്തിറങ്ങാന്‍ തനിക്ക് ഒരു തടസവുമില്ലെന്നും മനസില്‍ ഉള്ള മണ്ഡലം ഇരിങ്ങാലക്കുടയാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

ബിജെപിയോട് അടുക്കും

ബിജെപിയോട് അടുക്കും

നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് തീര്‍ച്ചയായും ഒരു മേല്‍ക്കൈ തിരഞ്ഞെടുപ്പില്‍ ഉണ്ടെന്നും ജേക്കബ് തോമസ് പറയുന്നു. എന്നാല്‍ ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാതരം ജനങ്ങളും ബിജെപിയോട് അടുക്കുമെന്നും ജേക്കബ് തോമസ് പറയുന്നു.

ശരദ് പവാർ കൊച്ചിയിലേക്ക്: എൻസിപിയിലെ പ്രശ്നങ്ങൾ പരിഹാരം കാണും, 23ന് കൊച്ചിയിൽ ചർച്ച!!

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: പ്രാദേശിക പാര്‍ട്ടികള്‍ യോജിച്ചാല്‍ ബിജെപിയുടെ നീക്കം തടയാം

ലീഗിനെ മുന്നില്‍ നിര്‍ത്തി ജോസഫിന് കോണ്‍ഗ്രസിന്‍റെ ചെക്ക്; അപു ജോണ്‍ തിരുവമ്പാടിക്കില്ല

കടംവാങ്ങി കുലംമുടിക്കുന്ന മുടിയനായ പുത്രന്റെ സ്ഥാനത്താണ് ധനമന്ത്രി ഐസക്; ആഞ്ഞടിച്ച് മുല്ലപ്പള്ളി

ലീഗിന്‍റെ മലപ്പുറം കോട്ട ഇളക്കാനുറച്ച് സിപിഎം; ജലീലും അന്‍വറും തുടരും,മറ്റൊരു കിടിലൻ സർപ്രൈസും

English summary
Kerala Assembly Election 2021: Pinarayi Vijayan govt likely to continue in power Says Jacob Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X