• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരഞ്ഞെടുപ്പിൽ ജോൺ ബ്രിട്ടാസിനെ ഇറക്കി പുതിയ നീക്കം; കണ്ണൂർ ജില്ലയിൽ മത്സരിപ്പിച്ചേക്കും, സാധ്യതകൾ ഇങ്ങനെ

തിരുവനന്തപുരം: ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് വന്‍ പദ്ധതികളോടെയാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേരളത്തില്‍ ചരിത്രം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടിയും മുന്നണിയും. ഇതിനായി സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

കേരളത്തിൽ ബിജെപിയുടെ സ്വപ്നം എൽഡിഎഫിന്റെ ഭരണത്തുടർച്ച; 'പ്ലാൻ ബി' നടപ്പാക്കണം, നീക്കങ്ങൾക്ക് പിന്നിൽ

കൈവിട്ട മണ്ഡലങ്ങളും കൂടി ഇത്തവണ പിടിച്ചെടുത്ത് വിജയം നേടിയെടുക്കാനാണ് മുന്നണി ശ്രമിക്കുന്നത്. കൂടാതെ ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖരുടെ പട തന്നെയുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസും ഇത്തവണ ജനവിധി തേടുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വിശദാംശങ്ങളിലേക്ക്...

ജനവിധി തേടാന്‍ ജോണ്‍ ബ്രിട്ടാസും

ജനവിധി തേടാന്‍ ജോണ്‍ ബ്രിട്ടാസും

കണ്ണൂര്‍ സ്വദേശിയായ ജോണ്‍ ബ്രിട്ടാസിന് ജില്ലയില്‍ തന്നെ ഏതെങ്കിലും സീറ്റ് നല്‍കാനുള്ള സാധ്യതയുണ്ടെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. ജില്ലയിലെ ഒരു സുരക്ഷിത മണ്ഡലം ബ്രിട്ടാസിനായി മാറ്റിവയ്ക്കുമെന്നാണ് സൂചന. കൂടാതെ അദ്ദേഹത്തെ ജില്ലയ്ക്ക് പുറത്തുള്ള മറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുമെന്ന റിപ്പോര്‍ട്ടും പറയപ്പെടുന്നു.

 അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍

അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. കെഎം ഷാജിക്കെതിരെ എംവി നികേഷ് കുമാറും ആറന്മുളയില്‍ വീണ ജോര്‍ജും മാധ്യമപ്രവര്‍ത്തകരായ സ്ഥാനാര്‍ത്ഥികളായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ജോണ്‍ ബ്രിട്ടാസിനെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം നേതൃത്വം തീരുമാനമെടുക്കുന്നുണ്ടെന്നാണ് സൂചന.

ശക്തനായ വക്താവ്

ശക്തനായ വക്താവ്

പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ദില്ലി ബ്യൂറോ ചീഫായി വര്‍ഷങ്ങളോളം ബ്രിട്ടാസ് പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ പാര്‍ട്ടി ചാനലിന്റെ മാനേജിംഗ് ഡയറക്ടറും എഡിറ്റും കൂടിയാണ് ഇദ്ദേഹം. പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവ് കൂടിയായ അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് മുഖ്യമന്ത്രിക്കും താല്‍പര്യമുണ്ടെന്നാണ് സൂചന.

 രാജ്യസഭ സീറ്റിലേക്ക്

രാജ്യസഭ സീറ്റിലേക്ക്

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഴിവ് വന്ന രാജ്യസഭ സീറ്റിലേക്ക് ജോണ്‍ ബ്രിട്ടാസിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും പിന്നീട് നടന്നിരുന്നില്ല. ഇത്തവണ അദ്ദേഹം മത്സരിക്കണമോ എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിര്‍ണായകമാകും.

രണ്ട് പേരുകള്‍ കൂടി ഉയരുന്നു

രണ്ട് പേരുകള്‍ കൂടി ഉയരുന്നു

ബ്രിട്ടാസിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒന്ന് രണ്ട് പേരുകള്‍ കൂടെ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഉയരുന്നുണ്ടെന്നാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി ഔദ്യോഗികമായി സ്ഥിരീകരണം വന്നിട്ടില്ല.

എംവി ജയരാജന്‍

എംവി ജയരാജന്‍

മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി എംവി ജയരാജന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കണോ എന്ന പാര്‍ട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

പൂന്തുറ സിറാജ് ഐഎന്‍എല്‍ വിട്ടു; വീണ്ടും പിഡിപിയിലേക്ക്... കാരണം എ വിജയരാഘവന്‍?

പികെ ഫിറോസ് എത്തും? താനൂരില്‍ മുസ്ലിം ലീഗ് പാട്ടുംപാടി ജയിക്കും... അബ്ദുറഹ്മാന്‍ തന്ത്രം മാറ്റുമെന്ന് സൂചന

വമ്പന്‍ നീക്കത്തിന് കോണ്‍ഗ്രസ്; വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിനെതിരെ ജി വേണുഗോപാല്‍ പരിഗണനയില്‍

കളമശ്ശേരി വിടാതെ ലീഗ്; ഇബ്രാഹിം കുഞ്ഞില്ല, സീറ്റ് മകന്... കെമാല്‍ പാഷ കണ്ട് കൊതിക്കണ്ട

cmsvideo
  Pinarayi vijayan government will continue for next five years says survey

  English summary
  Kerala Assembly Election 2021; Pinarayi Vijayan's media adviser John Brittas may contest in Election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X