കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് പിണറായിയുടെ ലാസ്റ്റ് ടേം, അടുത്ത തവണ തനിക്കും ബാധകമെന്ന് മറുപടി, ബംഗാള്‍ നല്‍കുന്ന പാഠം!!

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മില്‍ രണ്ട് ടേമുമായി ബന്ധപ്പെട്ട വിമര്‍ശനം കടുത്തപ്പോള്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത തവണ താനും മത്സരിക്കാനുണ്ടാവില്ലെന്നാണ് പിണറായി നല്‍കുന്ന സന്ദേശം. എത്ര പ്രതിഷേധം ഉണ്ടായാലും രണ്ട് ടേം എന്ന നിബന്ധന തിരുത്തേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഎം നേതൃത്വം. ആര്‍ക്കും പ്രത്യേകമായി ഒരു ഇളവും നല്‍കില്ല. സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച വേണ്ടെന്നാണ് നിര്‍ദേശിച്ചത്. ബംഗാളില്‍ സിപിഎമ്മിന് സംഭവിച്ച പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇത്തരമൊരു തീരുമാനം സിപിഎം എടുത്തിരിക്കുന്നത്.

1

രണ്ട് ടേം നിബന്ധന കര്‍ശനമാക്കിയപ്പോള്‍ തോമസ് ഐസക്ക്, ജി സുധാകരന്‍, പി ശ്രീരാമകൃഷ്ണന്‍ അടക്കമുള്ള പ്രമുഖര്‍ക്കെല്ലാം സീറ്റ് നഷ്ടമായിരുന്നു. ഇവരുടെ ജില്ലകളില്‍ നിന്ന് പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. ഐസക്കിനെയും സുധാകരനെയും മത്സരിപ്പിച്ചില്ലെങ്കില്‍ മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിക്കില്ലെന്ന് അവിടെയുള്ള ജില്ലാ കമ്മിറ്റികള്‍ തന്നെ പറയുന്നു. പാര്‍ട്ടിയുടെ കീഴ് ഘടകങ്ങളില്‍ വലിയ എതിര്‍പ്പുകള്‍ വന്നത് സിപിഎമ്മിനെ ബാധിച്ചിട്ടില്ല. പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കളെ വരെ പ്രവര്‍ത്തകര്‍ വിളിച്ച് അതൃപ്തിയറിച്ചിട്ടുണ്ട്. സമ്മര്‍ദം കടുപ്പിച്ചാലും തീരുമാനം മാറ്റില്ലെന്ന് കഴിഞ്ഞ ദിവസം വിജയരാഘവന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ബംഗാളില്‍ തുടര്‍ച്ചയായി ജയിച്ചവര്‍ തന്നെ തുടര്‍ന്ന് പോയി കൊണ്ടിരുന്നതാണ് സിപിഎമ്മിന് അധികാരം നഷ്ടമാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. പാര്‍ട്ടിയുടെ അടിത്തറയും ഇതോടെ ഇളകി പോയിരുന്നു. ബംഗാളില്‍ മുന്‍നിര നേതാക്കള്‍ തുടര്‍ച്ചയായി മത്സരിച്ചത് കാരണം അവര്‍ക്ക് പ്രായമായപ്പോഴേക്കും പാര്‍ട്ടിയെ ആരും നയിക്കാനില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചിരുന്നു. രണ്ട് ടേമിനെ വിമര്‍ശനം വന്നപ്പോഴാണ് പിണറായി തന്നെ ഇത് തന്റെ ലാസ്റ്റ് ടേമാണെന്ന് വ്യക്തമാക്കിയത്. അടുത്ത തവണ താനും മത്സരത്തിനുണ്ടാവില്ലെന്നായിരുന്നു പിണറായിയുടെ വിശദീകരണം. ഇത് തന്നെ നേതാക്കള്‍ക്ക് തൃപ്തികരമായ മറുപടിയായിരുന്നു.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

പാര്‍ട്ടിയുടെ കീഴ് ഘടകങ്ങളില്‍ ബംഗാളിനെ ഉദാഹരണമാക്കി കാര്യങ്ങള്‍ വിശദീകരിക്കാനാണ് സിപിഎം ഒരുങ്ങുന്നത്. വ്യക്തി വേണോ പാര്‍ട്ടി വേണോ എന്ന ചോദ്യം കൊണ്ട് അണികളെ ശാന്തരാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. അതേസമയം ഇതൊക്കെ പരിഹരിച്ചാലും വലിയ പ്രശ്‌നം സിപിഎമ്മിന് മുന്നിലുണ്ട്. അത് പി ജയരാജന് സീറ്റ് നിഷേധിച്ചതാണ്. ഇപ്പറഞ്ഞ നിബന്ധനകളിലൊന്നും ജയരാജന്‍ വരില്ല. ലോക്‌സഭയിലേക്ക് മത്സരിച്ചത് കൊണ്ടാണ് മത്സരിപ്പിക്കാതിരിക്കുന്നതെന്ന വാദവും പൊളിഞ്ഞിരിക്കുകയാണ്. എംബി രാജേഷും വാസവനും മത്സരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ഇവര്‍ രണ്ടുപേരും ലോക്‌സഭയിലേക്ക് മത്സരിച്ച് തോറ്റവരാണ്. ജയരാജനെ പാര്‍ട്ടി ഒതുക്കിയതാണെന്ന വാദം ഇതോടെ ശക്തമാകും.

96ലും മാസ്റ്ററിലും തിളങ്ങിയ യുവനടി: ഗൗരി ജി കിഷന്റെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021: pinarayi vijayan says two term decision effect him next time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X