കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്നെ സ്നേഹിക്കുന്നവർ സജീവമായി രംഗത്തിറങ്ങണം'..പിജെ ആർമിയെ തള്ളി പി ജയരാജൻ,'നിയമനടപടി സ്വീകരിക്കും'

Google Oneindia Malayalam News

കണ്ണൂർ; പി ജയരാജന് സീറ്റ് നൽകാത്തതിൽ കടുത്ത പ്രതിഷേധമാണ് പാർട്ടി അണികൾ ഉയർത്തുന്നത്. സോഷ്യൽ മീഡിയയിലും സംസ്ഥാനത്ത നേതൃത്വത്തിനെതിരെ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. പിജെ ആർമി എന്ന പേരിലുള്ള ഫെയ്സ്ബുക്ക് പേജിൽ മുഖ്യമന്ത്രിക്കെതിരെ വരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഇതിനിടെ ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് എൻ ധീരജ് കുമാർ രാജിവെയ്ക്കുകയും ചെയ്തിരുന്നു. വിവാദങ്ങൾക്കിടെ തനിക്ക് വേണ്ടി ഉയരുന്ന പ്രതിഷേധങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പി ജയരാജൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം. പോസ്റ്റ് വായിക്കാം.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

തിരുമാനിക്കുന്നത് പാർട്ടി

തിരുമാനിക്കുന്നത് പാർട്ടി

നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങൾ പാർട്ടി സ്വീകരിച്ചുവരികയാണ്. അതിനിടയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും എന്റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായ പ്രകടനങ്ങൾ നടന്ന് വരുന്നതായി മനസ്സിലാക്കുന്നു. ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുക.

 പാർട്ടി ബന്ധുക്കൾ വിട്ടുനിൽക്കണം

പാർട്ടി ബന്ധുക്കൾ വിട്ടുനിൽക്കണം

അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനക്ക് വെളിയിലുള്ള ആർക്കും സാധ്യമാവുകയില്ല. അതിനാൽ തന്നെ സ്ഥാനാർഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളിൽ നിന്നും പാർട്ടി ബന്ധുക്കൾ വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

അനാവശ്യ വിവാദങ്ങളിലേക്ക്

അനാവശ്യ വിവാദങ്ങളിലേക്ക്

ചിലരുടെ പ്രചരണം ഏറ്റുപിടിച്ച് പാർട്ടി ശത്രുക്കൾ പാർട്ടിയെ ആക്രമിക്കാനും ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ ഇകഴ്ത്തി കാണാനും ശ്രമം നടക്കുന്നതായാണ് തിരിച്ചറിയേണ്ടത്. എൽ.ഡി.എഫിന്റെ തുടർ ഭരണം ഉറപ്പുവരുത്തേണ്ട സന്ദർഭത്തിൽ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പാർട്ടി ശത്രുക്കൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളു.

 സജീവമായി രംഗത്തിറക്കണം

സജീവമായി രംഗത്തിറക്കണം

ഞാൻ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക രൂപപ്പെടുത്തുന്നത്.അങ്ങനെ തീരുമാനിക്കപ്പെടുന്ന എൽഡിഎഫിൻ്റെ മുഴുവൻ സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ എന്നെയും പാർട്ടിയെയും സ്നേഹിക്കുന്ന എല്ലാവരോടും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യ

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam
 പിജെ ആർമിയുമായി ബന്ധമില്ല

പിജെ ആർമിയുമായി ബന്ധമില്ല

പിജെ ആർമി എന്ന പേരിൽ എൻ്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്ക് ഞാനുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.എന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാർട്ടിക്ക് നിലക്കാത്ത പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയാണ്.

തനിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ ഫോൺ കോടിയേരിയുടെ ഭാര്യയുടെ കൈയ്യിൽ; കോടിയേരി മാപ്പ് പറയണമെന്ന് ചെന്നിത്തലതനിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ ഫോൺ കോടിയേരിയുടെ ഭാര്യയുടെ കൈയ്യിൽ; കോടിയേരി മാപ്പ് പറയണമെന്ന് ചെന്നിത്തല

കർഷക സമരം;മോദി ഭരണകുടം കർഷകരോട് കാണിക്കുന്നത് അധികാര ഹുങ്കിന്റെ ധാർഷ്ട്യം; ചെന്നിത്തലകർഷക സമരം;മോദി ഭരണകുടം കർഷകരോട് കാണിക്കുന്നത് അധികാര ഹുങ്കിന്റെ ധാർഷ്ട്യം; ചെന്നിത്തല

'ഐ) ഫോൺ സിപി(ഐ)എം ലെ (ഐ)';റഹീമിന്റെ പഴ പോസ്റ്റ് കുത്തി പൊക്കി ഷാഫിയും വിടിയും,ട്രോൾ'ഐ) ഫോൺ സിപി(ഐ)എം ലെ (ഐ)';റഹീമിന്റെ പഴ പോസ്റ്റ് കുത്തി പൊക്കി ഷാഫിയും വിടിയും,ട്രോൾ

'പിണറായി വാരിക്കോരിത്തന്ന പരസ്യത്തിൻ്റെ കോടികളിൽ കണ്ണ് മഞ്ഞളിച്ചോ..?';മാധ്യമങ്ങൾക്കെതിരെ മുരളീധരൻ'പിണറായി വാരിക്കോരിത്തന്ന പരസ്യത്തിൻ്റെ കോടികളിൽ കണ്ണ് മഞ്ഞളിച്ചോ..?';മാധ്യമങ്ങൾക്കെതിരെ മുരളീധരൻ

ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ

English summary
kerala assembly election 2021; PJ jayarajan's explanation regarding assembly seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X