കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എ സ്ഥാനം രാജിവെച്ച് പിജെ ജോസഫും മോന്‍സ് ജോസഫും; കാരണം ഇങ്ങനെ..

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ പിസി തോമസുമായി ലയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്ട്രേഷനുള്ള പാര്‍ട്ടിയുടെ ഭാഗമായി മാറിയിരിക്കുകയാണ് പിജെ ജോസഫ്. രണ്ടില ചിഹ്നത്തിന് വേണ്ടിയുള്ള കേസില്‍ സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെയായിരുന്നു പിസി തോമസ്-പിജെ ജോസഫ് ലയനം സാധ്യമായത്. ഇതിന് പിന്നാലെ നിയമസഭ അഗ്വത്വവും രാജിവെച്ചിരിക്കുകയാണ് പിജെ ജോസഫവും മോന്‍സ് ജോസഫും. ഇരുവരും തങ്ങളുടെ രാജിക്കത്ത് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കൈമാറി.

കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

രണ്ടില ചിഹ്നത്തില്‍

രണ്ടില ചിഹ്നത്തില്‍

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ രണ്ടില ചിഹ്നത്തില്‍ മത്സരിച്ച 15 പേരില്‍ വിജയിച്ചത് 6 പേരായിരുന്നു. കെഎം മാണി, പിജെ ജോസഫ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ്, സിഎഫ് തോമസ് എന്നിവരായിരുന്നു വിജയികള്‍. ഇതില്‍ കെഎം മാണിയുടെ നിര്യാണത്തോടെ നടന്ന് ഉപതിരഞ്ഞെടുപ്പില്‍ പാലാ നഷ്ടമായി. സിഎഫ് തോമസിന്‍റെ മരണത്തോടെ ആ സീറ്റു ഒഴിഞ്ഞ് കിടക്കുന്നു.

ഇരുപക്ഷത്തും രണ്ട് പേര്‍

ഇരുപക്ഷത്തും രണ്ട് പേര്‍

പാര്‍ട്ടിയിലെ അധികാരതര്‍ക്കത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം പിളര്‍ന്നപ്പോള്‍ ഇരുപക്ഷത്തും രണ്ട് എംഎല്‍എമാര്‍ വീതമായി. എന്‍ ജയരാജും റോഷി അഗസ്റ്റിനും ജോസ് കെ മാണിക്കൊപ്പം നിന്നപ്പോള്‍ മറുചേരിയില്‍ പിജെ ജോസഫും മോന്‍സ് ജോസഫും ഉറച്ച് നിന്നു. തര്‍ക്കം പിളര്‍പ്പിലേക്ക് നയിച്ചപ്പോള്‍ ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് എത്തുകയും ചെയ്തു.

ജോസ് കെ മാണിക്ക് അനുകൂലം

ജോസ് കെ മാണിക്ക് അനുകൂലം

സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തിലെ വിപ്പ് ലംഘിച്ചെന്ന് ആരോപിച്ച് ഇരു വിഭാഗവും സ്പീക്കര്‍ക്ക് അയോഗ്യത നോട്ടീസ് നല്‍കി. സുപ്രീംകോടതിയുടെ അവസാന വിധിയും ജോസ് കെ മാണിക്ക് അനുകൂലമായതോടെ ജോസഫിനും പിജെ ജോസഫിനും മുന്നില്‍ അയോഗ്യത പ്രശ്നം ഉയര്‍ന്നു വന്നു.

ജോസഫും മോന്‍സ് ജോസഫും

ജോസഫും മോന്‍സ് ജോസഫും


ഇതോടെയാണ് ജോസഫും മോന്‍സ് ജോസഫും രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപായാണ് ഇരുവരും രാജി വച്ചത്. പുതിയ പാര്‍ട്ടിയില്‍ ലയിച്ച ശേഷവും കേരള കോണ്‍ഗ്രസ് എംഎല്‍എമാരായി തുടരുന്നതിലെ നിയമപ്രശ്നം ഒഴിവാക്കാനാണ് രാജിവയ്ക്കുന്നതാണ് നല്ലത് എന്ന നിയമോപദേശവും ഇരുവര്‍ക്കും ലഭിച്ചിരുന്നു.

പത്ത് സ്ഥാനാര്‍ത്ഥികളും

പത്ത് സ്ഥാനാര്‍ത്ഥികളും

ഇരുവരുടേയും രാജിക്കത്ത് ലഭിച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിക്കുകയും ചെയ്തു. അതേസമയം, പിജെ ജോസഫ് വിഭാഗത്തിലെ പത്ത് സ്ഥാനാര്‍ത്ഥികളും ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടില്ല. ചിഹ്നം സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണ് പത്രിക സമര്‍പ്പണം വൈകുന്നത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ മാത്രമാണ് പ്രതിക സമര്‍പ്പിക്കാന്‍ കഴിയുള്ളു.

പിസി തോമസ് വിഭാഗത്തില്‍

പിസി തോമസ് വിഭാഗത്തില്‍

പിസി തോമസ് വിഭാഗത്തില്‍ ലയിച്ചതോടെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്ട്രേഷനുള്ള കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ ഭാഗമായി ജോസഫ് വിഭാഗവും മാറി. പിസി തോമസിന്‍റെ തിരഞ്ഞെടുപ്പ് ചിഹ്നം കസേരയാണ്. എന്നാല്‍ ഇതിന് പകരം കേരള കോണ്‍ഗ്രസ് ജെ പാര്‍ട്ടിയുടെ പഴയ ചിഹ്നമായ സൈക്കിള്‍ കിട്ടാനാണ് ജോസഫിന്‍റെ ശ്രമം.

ചിഹ്നം ചോദ്യചിഹ്നം

ചിഹ്നം ചോദ്യചിഹ്നം

എന്നാല്‍ ദേശീയ പാര്‍ട്ടിയായ എസ്പിയുടെ ചിഹ്നവും സൈക്കിളാണ്. ഇതിനാല്‍ തന്നെ കേരള കോണ്‍ഗ്രസിന് സൈക്കിള്‍ ചിഹ്നം കിട്ടാന്‍ സാധ്യതയില്ല. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ വ്യക്ത വരുമെന്നാണ് ജോസഫ് വിഭാഗം വ്യക്തമാക്കുന്നത്. പിജെ ജോസഫിന്‍റെയും മോന്‍സിന്‍റേയും രാജിയോടെ പ്രതിപക്ഷത്തെ അംഗബലം വീണ്ടും കുറഞ്ഞു.

ബിനോമോ ഉപയോഗിക്കു.. ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണ്ണപ്പൊലിമ നല്‍കൂ..ബിനോമോ ഉപയോഗിക്കു.. ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണ്ണപ്പൊലിമ നല്‍കൂ..

ബ്ലൂ ടോപ്പിൽ തിളങ്ങി ശ്രുതി ഹരിഹരൻ.. ചിത്രങ്ങൾ കാണാം..

Recommended Video

cmsvideo
Twenty 20 | Sabu M Jacob Interview | ഭരണഘടനയെ അട്ടിമറിക്കാനോ ട്വൻറി 20 ? | Part 2 | Oneindia

English summary
kerala assembly election 2021: PJ Joseph and Mons Joseph resign as MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X