ഏറ്റുമാനൂർ യുഡിഎഫ് പിടിക്കും,ഇടുക്കിയിൽ റോഷി അഗസ്റ്റിൻ വീഴും; 10 ൽ 9 ഉം ഉറപ്പിച്ച് ജോസഫ് വിഭാഗം
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി-പിജെ ജോസഫ് വിഭാഗങ്ങൾ തമ്മിൽ നേരിട്ടുള്ള പോരാട്ടത്തിനാണ് പല മണ്ഡലങ്ങളും സാക്ഷ്യം വഹിച്ചത്. ഇതിൽ ഭൂരിഭാഗം മണ്ഡലങ്ങളും ഇത്തവണ എൽഡിഎഫിന് വേണ്ടി പിടിച്ചെടുക്കുമെന്നാണ് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം അവകാശപ്പെടുന്നത്. അതേസമയം മത്സരിച്ച 10 ൽ 9 ഇടത്തും വിജയം ഉറപ്പിച്ചിരിക്കുകയാണ് ജോസഫ് വിഭാഗം. തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന മണ്ഡല തല അവലോകനം പൂർത്തിയാക്കിയതോടെ കടുത്ത ആത്മവിശ്വാസത്തിലാണ് നേതൃത്വം.
ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

ഗുണം ചെയ്തുവെന്ന്
അവസാന നിമിഷം പാർട്ടി നഷ്ടപ്പെട്ടതിനാൽ പിസി തോമസിന്റെ പാർട്ടിയിൽ ലയിച്ച് ബ്രായ്ക്കറ്റില്ലാത്ത കേരള കോൺഗ്രസിന്റെ പേരിലാണ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നത്. ഔദ്യോഗിച ചിഹ്നം ഇല്ലാതിരുന്നിട്ടും ഒരേ ചിഹ്നത്തിൽ മത്സരിച്ചത് ഗുണം ചെയ്തുവെന്നാണ് അവലോകനത്തിലെ കണ്ടെത്തൽ.

ഏറ്റുമാനൂർ കിട്ടും
ഏറ്റുമാനൂർ, തൃക്കരിപ്പൂർ, ഇരിങ്ങാലക്കുട, ചങ്ങനാശ്ശേരി, , ഇടുക്കി, കോതമംഗലം, തൊടുപുഴ, കുട്ടനാട്, തിരുവല്ല, കടുത്തുരുത്തി, എന്നീ മണ്ഡലങ്ങളിലായിരുന്നു ജോസഫ് വിഭാഗം മത്സരിച്ചിരുന്നത്. ഇതിൽ ഏറ്റൂമാനൂരിൽ ഇക്കുറി അട്ടിമറി ഉണ്ടാകുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ കണക്ക്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ഏറ്റുമാനൂർ.

ലതികാ സുഭാഷിന്റെ സ്ഥാനാർത്ഥിത്തതോടെ
ഇത്തവണ എൽഡിഎഫിന് വേണ്ടി സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവനാണ് മത്സരിക്കുന്നത്. പിജെ ജോസഫ് വിഭാഗം നേതാവ് പ്രിന്‍സ് ലൂക്കോസാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. സീറ്റ് നിഷേധിക്കപ്പെട്ടതോടെ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് മുൻ മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു.

നിർണായകം
ലതിക സുഭാഷ് നേടുന്ന വോട്ട് ഇവിടെ നിർണായകമാണ്. എന്നൽ അവർക്ക് 5000ത്തിൽ താഴെ വോട്ടുകൾ മാത്രമേ ലഭിക്കൂവെന്നാണ് യുഡിഎഫ് കണക്ക് . മണ്ഡലത്തിൽ ആദ്യ ഘട്ടത്തിൽ സിപിഎം മുന്നിട്ട് നിന്നെങ്കിലും അവസാനഘട്ടത്തിലേക്ക് കടന്നതോടെ പ്രിൻസിന് ഒപ്പത്തിനൊപ്പം എത്താൻ സാധിച്ചു. ഒരു സഭയുടെ വോട്ടുകൾ യുഡിഎഫിലേക്ക് ധ്രൂവീകരിക്കപ്പെട്ടു.

ചെറിയ ഭൂരിപക്ഷത്തിൽ
എന്നിരുന്നാൽ കൂടിയും ചെറിയ ഭൂരിപക്ഷത്തിൽ മാത്രമേ ഏറ്റുമാനൂരിൽ വിജയിക്കുവെന്നാണ് വിലയിരുത്തൽ. കേരള കോൺഗ്രസിന്റെ കോട്ടയായ ചങ്ങനാശേരിയിൽ യാതൊരു അത്ഭുങ്ങളും ഉണ്ടാവില്ലെന്ന് ജോസഫ് വിഭാഗം ഉറപ്പിക്കുന്നു. വിജെ ലാലിയാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. എൽഡിഎഫിന് വേണ്ടി ജോബ് മൈക്കിളും മത്സരിക്കുന്നു.

പാർട്ടി വോട്ടുകൾ
പാർട്ടി വോട്ടുകൾ എല്ലാം തന്നെ പെട്ടിയിൽ വീണു. ഒപ്പം ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഭൂരിപക്ഷ വോട്ടുകളും നേടാനായെന്നാണ് വിലയിരുത്തൽ. കടുത്തുരുത്തിയിൽ ഭൂരിപക്ഷത്തെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതിയെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തൽ. യുഡിഎഫിന് വേണ്ടി മോൻസ് ജോസഫും എൽഡിഎഫിനായി കേരള കോൺഗ്രസിലെ സ്റ്റീഫൻ ജോർജുമാണ് മത്സരിക്കുന്നു. ഇരുവരും നേർക്കുനേർ ഏറ്റുമുട്ടുന്നത് ഇതു നാലാം തവണയാണ്.

കൂടുതൽ വാർഡുകളിൽ
തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ വാർഡുകളിൽ എൽഡിഎഫിനു ജയിക്കാനായത് എൽഡിഎഫിന്റെ പ്രതീക്ഷ ഉയർത്തിയിരുന്നു. എന്നാൽ നാലാം അങ്കത്തിന് ഇറങ്ങുന്ന മോൻസ് ജോസഫിനെ ഏത് ഘട്ടത്തിലും മണ്ഡലം കൈവിടില്ലെന്ന് തറപ്പിച്ച് പറയുകയാണ് ജോസഫ് വിഭാഗം. തിരുവല്ലയിൽ ആദ്യഘട്ടത്തിൽ എൽഡിഎഫ് മികച്ച മുന്നേറ്റം കാഴ്ച വെച്ചിരുന്നുവെങ്കിലും അവസാന നിമിഷം യുഡിഎഫ് ഒപ്പമെത്തിയെന്നാണ് വിലയിരുത്തൽ.

റോഷി പരാജയപ്പെടുമെന്ന്
ഇടുക്കിയിൽ ചരിത്രം തിരുത്താമെന്ന എൽഡിഎഫിന്റെ പ്രതീക്ഷ അസ്ഥാനത്താകുമെന്നും ജോസഫ് വിഭാഗം പറയുന്നു. കഴിഞ്ഞ തവണത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിൻ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോർജ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായും മത്സരിച്ച മണ്ഡലമാണ് ഇടുക്കി. നാല് തവണ യുഡിഎഫിനൊപ്പം നിന്ന് വിജയിച്ച മണ്ഡലം അഞ്ചാം തവണ ഇടത് മുന്നണിക്കായി നേടാമെന്ന വിശ്വാസത്തിലാണ് റോഷി അഗസ്റ്റിൻ.

വൻ ഭൂരിപക്ഷത്തിൽ
തൊടുപുഴയിൽ ഇത്തവണയും വൻ ഭൂരിപക്ഷത്തിൽ തന്നെ പിജെ ജോസഫ് വിജയിക്കും. തുടക്കത്തിൽ കോതമംഗലം നഷ്ടപ്പെടുമെന്ന ഭീതി ഉണ്ടായിരുന്നുവെങ്കിലും പ്രാദേശിക തലത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ഡലം സേഫ് ആണെന്നാണ് ജോസഫ് വിഭാഗം കണക്കാക്കുന്നത്. തൃക്കരിപ്പൂരിൽ ഉൾപ്പെടെ മികച്ച പോരാട്ടം നടത്താനായെന്നും ജോസഫ് വിഭാഗം കണക്ക് കൂട്ടുന്നു.
ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications