കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കാനുറച്ച് പിജെ ജോസഫ്;പുതിയ സർവ്വേ... പഴയമുഖങ്ങൾ തെറിക്കും... ചങ്ങനാശേരിയിലും പുതുമുഖം

Google Oneindia Malayalam News

കോട്ടയം; വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. പിളർപ്പിന് ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് വിഭാഗമാണ് മുന്നേറിയതെന്നാണ് നിരീക്ഷക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ സീറ്റ് വിഭജനത്തിൽ ഉൾപ്പെടെ യുഡിഎഫിൽ ജോസഫ് വിഭാഗത്തിനെതിരെ കടുംപിടിത്തം തുടരുകയാണ്.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

അതേസമയം വരും തിരഞ്ഞെടുപ്പിൽ എന്തുവിലകൊടുത്തും വിജയിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് പാർട്ടി. ഇത്തവണ പുതുമുഖങ്ങളെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. സർവ്വേ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തിരുമാനം.

13 സീറ്റിൽ

13 സീറ്റിൽ

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 15 സീറ്റിലായിരുന്നു സംയുക്ത കേരള കോൺഗ്രസ് (എം) മത്സരിച്ചിരുന്നത്. ഇത്തവണ കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റുകളും തങ്ങൾക്ക് വേണമെന്ന നിലപാടിലായിരുന്നു ജോസഫ് വിഭാഗം. എന്നാൽ 15 നൽകില്ലെന്ന് യുഡിഎഫ് കട്ടായം പറഞ്ഞു. ഇതോടെ ജോസഫ് വിഭാഗം അയഞ്ഞു. 13 സീറ്റുകളിൽ മത്സരിക്കാമെന്നാണ് ഇപ്പോഴത്തെ നിലപാട്. ഇത് അനുസരിച്ചുള്ള സ്ഥാനാർത്ഥി പട്ടികയാണ് ജോസഫ് വിഭാഗം ഒരുക്കിയിരിക്കുന്നത്.

 സ്വകാര്യ സർവ്വേ

സ്വകാര്യ സർവ്വേ

കൊച്ചിയിലെ സ്വകാര്യ ഏജൻസി നടത്തിയ സർവ്വേയിൽ പുതുമുഖങ്ങൾക്കാണ് പല മണ്ഡലങ്ങളിലും വിജയ സാധ്യത കൽപ്പിക്കുന്നത്. കേരള കോൺഗ്രസിന്റെ തട്ടകമായ ചങ്ങനാശേരിയിൽ ഇത്തവണ പുതുമുഖത്തെ തന്നെ ഇറക്കാനാണ് നീക്കം. ചങ്ങനാശേരിയ്ക്കായി കോൺഗ്രസ് രംഗത്തുണ്ടെങ്കിലും വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ജോസഫ് പക്ഷം.

സിഎഫ് കുടുംബാംഗത്തെ

സിഎഫ് കുടുംബാംഗത്തെ

ഇവിടെ സിഎഫ് തോമസിന്റെ കുടുംബത്തിൽ നിന്നുള്ളവരെ ഇറക്കി കോൺഗ്രസിനെ പ്രതിരോധിക്കാനാണ് ജോസഫ് വിഭാഗം ഒരുങ്ങുന്നത്. തോമസിന്റെ സഹോദരൻ സാജൻ ഫ്രാൻസിസ് മണ്ഡലത്തിൽ മത്സരിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സിഎഫ് തോമസിന്റെ മകൾ അഡ്വ സിനി തോമസിന്റെ പേരും മണ്ഡലത്തിൽ പരിഗണിച്ചിരുന്നു.

കോതമംഗലത്തും പുതുമുഖം

കോതമംഗലത്തും പുതുമുഖം

എന്നാൽ മത്സരിക്കാനില്ലെന്നാണ് സിനി ജോസഫ് വിഭാഗം നേതൃത്വത്തെ അറിയിച്ചിരക്കുന്നത്. ഇതോടെ വിജെ ലാലിയെ ആണ് മണ്ഡലത്തിൽ പരിഗണിക്കുന്നത്. ചില അപ്രതീക്ഷിത സ്ഥാനാർത്ഥികളും മണ്ഡലത്തിൽ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോതമംഗലത്തും ഇക്കുറി പുതുമുഖത്തെ തന്നെ പരീക്ഷിക്കും

പരിഗണിക്കുന്നത്

പരിഗണിക്കുന്നത്

കഴിഞ്ഞ തവണ ടിയു കുരുവിളയെ അട്ടിമറിച്ച് സിപിഎമ്മിന്റെ ആന്റണി ജോൺ ആണ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് കയറിയത്. മണ്ഡല ചരിത്രത്തിലെ തന്നെ ഏറ്റവും കൂടി ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇക്കുറിയും എൽഡിഎഫിൽ ആന്റണി ജോൺ തന്നെയാകും മത്സരിക്കുക. കേരള കോൺഗ്രസിൽ ജി ല്ലപ്രസിഡൻറ് ഷിബു തെക്കുംപുറത്തിന്റെ പേരാണ് മുന്നിൽ.

പേരാമ്പ്രയിൽ ആര്?

പേരാമ്പ്രയിൽ ആര്?

മറ്റൊരു മണ്ഡലമായ പേരാമ്പ്രയിൽ മത്സരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ജോസഫ് വിഭാഗം. 1980 ൽ ഡോ കെസി ജോസഫ് വിജയിച്ച ശേഷം പിന്നീട് ഇതുവരെ പേരാമ്പ്ര പിടിക്കാൻ കേരള കോൺഗ്രസിന് സാധിച്ചിരുന്നില്ല. നേരത്തേ സീറ്റ് ലീഗിന് വിട്ട് നൽകി തിരുവമ്പാടി ഏറ്റെടുക്കാനുള്ള നീക്കങ്ങൾ ജോസഫ് വിഭാഗം ചർച്ചയാക്കിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. യൂത്ത് ഫ്രണ്ട് നേതാവ് കെവി കണ്ണനെയാണ് നിലവിൽ ഇവിടെ പരിഗണിക്കുന്നത്.

11ാം അങ്കത്തിന് ജോസഫ്

11ാം അങ്കത്തിന് ജോസഫ്

പിജെ ജോസഫിന്റെ കുത്തകയായ തൊടുപുഴയിൽ 11ാം അങ്കത്തിന് ജോസഫ് തന്നെ ഇറങ്ങും. ഇത്തവണ പാർട്ടി ചിഹ്നമായ രണ്ടില നഷ്ടപ്പെട്ടുവെങ്കിലും കഴിഞ്ഞ തവണത്തെ മികച്ച വിജയം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ജോസഫ്. 2016ൽ നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ വലിയ ഭൂരിപക്ഷത്തിലായിരുന്നു ജോസഫ് ജയിച്ചത്.

കേരള കോൺഗ്രസ് കോട്ട

കേരള കോൺഗ്രസ് കോട്ട

തദ്ദേശകണക്കുകളും ജോസഫിന്റെ കോട്ടയ്ക്ക് ഇക്കുറിയും ഇളക്കം തട്ടില്ലെന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്. 12 ൽ 9 പഞ്ചായത്തിലും യുഡിഎഫിന് വിജയിക്കാൻ സാധിച്ചിരുന്നു. അതേസമയം ജോസഫിനെ പൂട്ടാൻ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നൽകാനാണ് എൽഡിഎഫ് നീക്കം. പൊതുസ്വതന്ത്രനെ മത്സരിപ്പിക്കുമെന്ന തരത്തിലും ചർച്ചയുണ്ട്.

ഇടുക്കിയിൽ ഫ്രാൻസിസ് ജോർജ്

ഇടുക്കിയിൽ ഫ്രാൻസിസ് ജോർജ്

കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ ഇടുക്കിയിൽ ഇത്തവണ ഫ്രാൻസിസ് ജോർജിനെ ജോസഫ് വിഭാഗം മത്സരിപ്പിച്ചേക്കും. ഇടുക്കി സീറ്റിനായി നേരത്തേ തന്നെ കോൺഗ്രസ് വിഭാഗം ശക്തമായ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും ജോസഫ് ഈ ആവശ്യം തള്ളിയിരുന്നു. എൽഡിഎഫിനായിരുന്നു റോഷി അഗസ്റ്റിന്‍ തന്നെയാകും മത്സരിക്കുക.

മോൻസും തോമസ് ഉണ്ണിയാടനും

മോൻസും തോമസ് ഉണ്ണിയാടനും

അതേസമയം മൂവാറ്റുപുഴ ലഭിച്ചാൽ ഇവിടെ ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിച്ചേക്കും. പകരം ഇടുക്കിയിൽ നിന്ന് നോബിള്‍ ജോസഫിനെ മത്സരിപ്പിക്കും. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ തന്നെയാകും സ്ഥാനാർത്ഥികളാകുക.

പൂഞ്ഞാർ ലഭിച്ചില്ല

പൂഞ്ഞാർ ലഭിച്ചില്ല

പൂഞ്ഞാർ സീറ്റ് ലഭിക്കുകയാണെങ്കിൽ സജി മഞ്ഞകടമ്പിലിനെയാണ് പരിഗണിക്കുന്നത്. കാഞ്ഞിരപ്പള്ളിയിൽ അജിത് മുതിരമലയാണ് സാധ്യത പട്ടികയിൽ ഉള്ളത്. അതേസമയം തിരുവല്ല സീറ്റിൽ അനിശ്ചിതത്വം തുടരുകയാണ്. അതിനാൽ ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാകും അന്തിമ തിരുമാനം.

വേണു രാജമണിയല്ല, വട്ടിയൂർക്കാവിൽ പ്രശാന്തിനെതിരെ ഈ നേതാവ്..നിർദ്ദേശിച്ച് തരൂരും മുരളീധരനുംവേണു രാജമണിയല്ല, വട്ടിയൂർക്കാവിൽ പ്രശാന്തിനെതിരെ ഈ നേതാവ്..നിർദ്ദേശിച്ച് തരൂരും മുരളീധരനും

പാലായ്ക്ക് പിന്നാലെ എൻസിപിക്ക് സിപിഎം വക അടുത്ത ഷോക്ക്; കുട്ടനാടും ഏറ്റെടുക്കും?പാലായ്ക്ക് പിന്നാലെ എൻസിപിക്ക് സിപിഎം വക അടുത്ത ഷോക്ക്; കുട്ടനാടും ഏറ്റെടുക്കും?

ക്യൂട്ട് ലുക്കില്‍ പ്രിയ ഭവാനി ശങ്കര്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
kerala assembly election 2021; PJ joseph faction will contest new faces in election according to their survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X