കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫിനെ ഒതുക്കാന്‍ കോണ്‍ഗ്രസ്, മൂവാറ്റുപുഴയും ചങ്ങനാശ്ശേരിയും ഇല്ല, ജോണി നെല്ലൂര്‍ തിരുവമ്പാടിക്ക്?

Google Oneindia Malayalam News

കോട്ടയം: കോണ്‍ഗ്രസില്‍ കൂടുതല്‍ സീറ്റെന്ന മോഹം കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം ഉപേക്ഷിക്കുന്നു. കോണ്‍ഗ്രസ് സഖ്യകക്ഷികളുടെ പല സീറ്റുകളും ഏറ്റെടുക്കാന്‍ പോവുകയാണ്. ഈ സാഹചര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണെന്ന് ജോസഫും പ്രഖ്യാപിച്ചു. വിജയസാധ്യത ഉള്ളതിനാല്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും നിര്‍ദേശിച്ചിരിക്കുന്നത്. മുസ്ലീം ലീഗിനോടും വലിയ വിട്ടുവീഴ്ച്ചയില്ലെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

ജോസഫിനെ വെട്ടും

ജോസഫിനെ വെട്ടും

കൂടുതല്‍ സീറ്റിനായുള്ള ജോസഫിന്റെ വാദങ്ങള്‍ ഇത്തവണ നടക്കില്ല. അവിഭക്ത കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റും വേണമെന്ന ജോസഫിന്റെ ആവശ്യമാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്. ചങ്ങാനാശ്ശേരി, മൂവാറ്റുപുഴ മണ്ഡലങ്ങള്‍ എന്തായാലും തരില്ല എന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരിക്കുന്നത്. ഐശ്വര്യ കേരള യാത്രയില്‍ ഇതെല്ലാം ചര്‍ച്ച ചെയ്‌തെങ്കിലും ആവശ്യപ്പെട്ടത് കിട്ടാത്തതില്‍ ജോസഫ് നിരാശനാണ്.

കോണ്‍ഗ്രസിന് വന്‍ പ്ലാന്‍

കോണ്‍ഗ്രസിന് വന്‍ പ്ലാന്‍

ഇരിക്കൂര്‍ ഉപേക്ഷിച്ച് ചങ്ങനാശ്ശേരിയില്‍ മത്സരിക്കാനുള്ള കെസി ജോസഫിന്റെ നീക്കവും ഇത്തവണ നടക്കില്ല. കോണ്‍ഗ്രസും ജോസഫും ഒരുപോലെ കെസി ജോസഫിനെ വെട്ടിയിരിക്കുകയാണ്. അതേസമയം ധര്‍മജനെയും പിഷാരടിയെയും മത്സരിപ്പിക്കാനുള്ള സീറ്റുകള്‍ തയ്യാറാക്കുന്നുണ്ട് കോണ്‍ഗ്രസ്. രമേശ് പിഷാരടിയെ തൃപ്പൂണിത്തുറയിലും ധര്‍മജനെ എറണാകുളത്തെ കുന്നത്തുനാട്ടിലും മത്സരിപ്പിക്കണമെന്നാണ് ആവശ്യം. കുന്നത്തുനാട് സംവരണ മണ്ഡലമാണ്. പിഷാരടിയുടെ മനസ്സ് മാറ്റി മത്സരിപ്പിക്കാനാണ് നിര്‍ബന്ധിക്കുന്നുണ്ട് കോണ്‍ഗ്രസ്.

ചങ്ങനാശ്ശേരിയിലേക്ക് ഇവര്‍

ചങ്ങനാശ്ശേരിയിലേക്ക് ഇവര്‍

സിഎഫ് തോമസിന്റെ സഹോദരന്‍ സാജന്‍ ഫ്രാന്‍സിസ്, വിജെ ലാലി, കെഎസ് വര്‍ഗീസ് എന്നിവരെയാണ് ചങ്ങനാശ്ശേരിയിലേക്ക് ജോസഫ് പക്ഷം പരിഗണിക്കുന്നത്. കെസി ജോസഫിനെ അനുകൂലിക്കുന്നവര്‍ ഇതിനെ തടയുന്നുണ്ട്. ജോഷി ഫിലിപ്പിനെ അടക്കം കൊണ്ടുവരാനുള്ള നീക്കത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്. തിരുവഞ്ചൂരിന്റെ നോമിനിക്ക് സാധ്യത തെളിഞ്ഞേക്കും.

മൂവാറ്റുപുഴയില്‍ കടുപ്പം

മൂവാറ്റുപുഴയില്‍ കടുപ്പം

മൂവാറ്റുപുഴയില്‍ ഡസന്‍ കണക്കിന് നേതാക്കളാണ് മത്സരിക്കാന്‍ ശ്രമിക്കുന്നത്. ജോസഫന്‍ വാഴയ്ക്കാന്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മാത്യു കുഴല്‍നാടനും മണ്ഡലത്തില്‍ സജീവമാണ്. ഹൈക്കമാന്‍ഡ് വഴി ടിക്കറ്റ് കിട്ടാനാണ് നോക്കുന്നത്. ജോണി നെല്ലൂര്‍, ഫ്രാന്‍സിസ് ജോര്‍ജ്, എന്നിവര്‍ക്കാണ് ശക്തമായ സാധ്യതയുള്ളത്. ജോണി നെല്ലൂര്‍ മൂവാറ്റുപുഴയില്‍ മൂന്ന് തവണ ജയിച്ചതാണ്. ഫ്രാന്‍സിസ് ജോര്‍ജിന് കോതമംഗലമോ ഇടുക്കിയോ നല്‍കാനാണ് ആവശ്യം.

നെല്ലൂര്‍ തിരുവമ്പാടിയില്‍?

നെല്ലൂര്‍ തിരുവമ്പാടിയില്‍?

ജോണി നെല്ലൂരിന് മൂവാറ്റുപുഴ കിട്ടുക കടുപ്പമായിരിക്കും. ജോസഫ് വിഭാഗം ഇതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും വാഴയ്ക്കനെ വെട്ടാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. മൂവാറ്റുപുഴ ഇല്ലെങ്കില്‍ ജോണി നെല്ലൂര്‍ തിരുവമ്പാടിയില്‍ മത്സരിക്കേണ്ടി വരും. തോറ്റവര്‍ക്ക് സീറ്റില്ലെന്നാണ് കോണ്‍ഗ്രസ് ജോസഫിനോട് പറഞ്ഞത്. എന്നാല്‍ ജോസഫ് വാഴയ്ക്കന് ഇത് ബാധകമല്ലേ എന്ന് തിരിച്ച് ജോസഫ് വിഭാഗം ചോദിച്ചു. വാഴയ്ക്കന്‍ കഴിഞ്ഞ തവണ മണ്ഡലത്തില്‍ തോറ്റതാണ്. മണ്ഡലത്തില്‍ അദ്ദേഹത്തിനെതിരെ പോസ്റ്ററുകളും ഉയര്‍ന്നിട്ടുണ്ട്.

ജോസഫ് മയപ്പെടുന്നു

ജോസഫ് മയപ്പെടുന്നു

ജോസഫ് സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് ഒരുങ്ങിയിരിക്കുകയാണ്. കോട്ടയം ജില്ലയില്‍ ചില സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുക്കും. 12 സീറ്റ് നടക്കില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞതോടെയാണ് ജോസഫ് നിരാശനായത്. പരമാവധി ഒമ്പത് എന്ന ആവശ്യത്തില്‍ നില്‍ക്കാനാണ് ജോസഫിന്റെ തീരുമാനം. പാലാ അടക്കം അഞ്ച് സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്നാണ് പിന്‍മാറുന്നത്. ഇതോടെ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നും ഉറപ്പായി.

ഗ്രൂപ്പ് വേണ്ട

ഗ്രൂപ്പ് വേണ്ട

ഗ്രൂപ്പടിസ്ഥാനത്തില്‍ സീറ്റ് വീതം വെപ്പെന്ന് വേണ്ടെന്ന് മുരളീധരനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം വട്ടിയൂര്‍ക്കാവിലും വടകരയിലും പ്രചാരണത്തിനുണ്ടാവുമെന്നും മുരളീധരന്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് ഇത്തവണ സോഷ്യല്‍ എഞ്ചിനീയറിംഗ് ശക്തമായി ഉപയോഗിച്ചിട്ടുണ്ട്. ഈഴവ വിഭാഗത്തില്‍ നിന്നുള്ള 32 പേര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ട്. ഇത് മലബാറിലെ നേട്ടം വര്‍ധിപ്പിക്കാനാണ്. നായര്‍ വിഭാഗത്തില്‍ നിന്ന് 19 പേരും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് 16 പേരും ഉണ്ട്. കോഴിക്കോട് നോര്‍ത്തില്‍ വിദ്യാ ബാലകൃഷ്ണനും ടി സിദ്ദിഖ് കുന്ദമംഗലത്തും എലത്തൂര്‍ ദിനേഷ് മണിയും പേരാമ്പ്രയില്‍ കെഎം അഭിജിത്തും മത്സരിക്കും.

മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021: pj joseph fraction may not get moovatupuzha and changanassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X