• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സര്‍വ്വെ കഴിഞ്ഞു; ജയസാധ്യതയുള്ള പട്ടികയുമായി പിജെ ജോസഫ്, ജോസിനും കോണ്‍ഗ്രസിനും പണിയാകും

കോട്ടയം: യുഡിഎഫില്‍ സീറ്റ് ചര്‍ച്ച മുറുകുമ്പോള്‍ കോണ്‍ഗ്രസിന് തലവേദന ശക്തമാകുന്നു. ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റ് ചോദിക്കുന്നതാണ് പ്രശ്‌നം. ഇതെങ്ങനെ പരിഹരിക്കാമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര സമാപിച്ചാല്‍ സീറ്റ് ചര്‍ച്ചയ്ക്ക് വേഗത കൂടും. സീറ്റ് ചര്‍ച്ച കഴിഞ്ഞാല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. ഇതിനിടെയാണ് പിജെ ജോസഫ് ജയസാധ്യതാ സര്‍വ്വെ നടത്തിയത്. സര്‍വ്വെക്ക് ശേഷം പുതിയ സ്ഥാനാര്‍ഥി പട്ടികയുമായി അദ്ദേഹം രംഗത്തുവന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

നഷ്ടം ഘടക കക്ഷികള്‍ക്ക്

നഷ്ടം ഘടക കക്ഷികള്‍ക്ക്

എല്‍ഡിഎഫില്‍ ചെറിയ ഘടകകക്ഷികള്‍ക്ക് ഏറെ നഷ്ടമുണ്ടാക്കിയാണ് സീറ്റ് വിഭജനം പൂര്‍ത്തിയാകുക എന്നാണ് വിവരം. ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന് പ്രാതിനിധ്യം നല്‍കാന്‍ വേണ്ടി എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്ന സിപിഎം നിര്‍ദേശിച്ചിരുന്നു. ആദ്യമൊക്കെ എതിര്‍ത്ത എന്‍സിപിയും സിപിഐയുമെല്ലാം ഇപ്പോള്‍ അയഞ്ഞിരിക്കുകയാണ്.

കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചു

കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചു

അതേസമയം, യുഡിഎഫില്‍ സീറ്റ് വിഭജനം എങ്ങനെ തീര്‍ക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം പോയതിനാല്‍ പിജെ ജോസഫ് വിഭാഗത്തിന് ശക്തി ക്ഷയിച്ചു എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ പഴയ 15 സീറ്റ് എന്ന കണക്ക് ഒരിക്കലും അംഗീകരിക്കേണ്ട എന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു.

12ല്‍ കുറഞ്ഞ് ഒന്നും സ്വീകാര്യമല്ല

12ല്‍ കുറഞ്ഞ് ഒന്നും സ്വീകാര്യമല്ല

12 സീറ്റ് കിട്ടണമെന്നാണ് പിജെ ജോസഫ് ആവശ്യപ്പെടുന്നത്. കണ്ണൂരിലെ തളിപ്പറമ്പും പാലക്കാട്ടെ ആലത്തൂരും വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. പാലാ മണ്ഡലത്തില്‍ മാണി സി കാപ്പന്‍ മല്‍സരിക്കട്ടെ എന്നാണ് ജോസഫിന്റെ നിലപാട്. ബാക്കി 12 സീറ്റ് ഒരിക്കലും വിട്ടുതരാനാകില്ലെന്നും ജോസഫ് പക്ഷം ഊന്നിപ്പറയുന്നു.

എട്ടോ ഒമ്പതോ എന്ന് കോണ്‍ഗ്രസ്

എട്ടോ ഒമ്പതോ എന്ന് കോണ്‍ഗ്രസ്

എന്നാല്‍ പിജെ ജോസഫ് പക്ഷത്തിന് എട്ടോ ഒമ്പതോ സീറ്റുകള്‍ മാത്രമേ നല്‍കാന്‍ സാധിക്കൂ എന്നാണ് കോണ്‍ഗ്രസ് നിലപാട്. കോട്ടയത്ത് കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മല്‍സരിക്കാനും തീരുമാനിച്ചു. ഈ വിഷയത്തില്‍ എങ്ങനെ സമവായമാകുമെന്നാണ് ഇനി അറിയേണ്ടത്. അതിനിടെയാണ് പിജെ ജോസഫ് വിഭാഗം പ്രത്യേക സര്‍വ്വെ നടത്തിയത്.

സ്ഥാനര്‍ഥി പട്ടിക തയ്യാര്‍

സ്ഥാനര്‍ഥി പട്ടിക തയ്യാര്‍

വിജയ സാധ്യത മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കേണ്ടത് എന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം. ഗ്രൂപ്പുകളോ മറ്റോ മാനദണ്ഡമാക്കരുത് എന്ന് ഹൈക്കമാന്റ് നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തിലാണ് ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പിജെ ജോസഫ് പ്രത്യേക സര്‍വ്വെ കണ്ടെത്തിയത്. ഇതുപ്രകാരം സ്ഥാനാര്‍ഥി പട്ടികയും അവര്‍ തയ്യാറാക്കി.

രണ്ടു മണ്ഡലങ്ങളില്‍ സര്‍വ്വെയില്ല

രണ്ടു മണ്ഡലങ്ങളില്‍ സര്‍വ്വെയില്ല

ഇടുക്കിയിലെ തൊടുപുഴ നിയമസഭാ മണ്ഡലത്തില്‍ പിജെ ജോസഫ് തന്നെ മല്‍സരിക്കും. കോട്ടയത്തെ കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും മല്‍സരിക്കും. ഇത് നേരത്തെ ധാരണയായതാണ്. അതുകൊണ്ടുതന്നെ ഈ മണ്ഡലങ്ങള്‍ ഒഴിച്ച് ബാക്കി 10 മണ്ഡലങ്ങളിലാണ് ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ സര്‍വ്വെ നടത്തിയത്.

എല്ലാ രഹസ്യങ്ങളും അറിയുന്നവര്‍ നേര്‍ക്കുനേര്‍

എല്ലാ രഹസ്യങ്ങളും അറിയുന്നവര്‍ നേര്‍ക്കുനേര്‍

ഓരോ മണ്ഡലത്തിലും മൂന്നു പേരെയാണ് പരിഗണിച്ചത്. ഇവരില്‍ ആര്‍ക്കാണ് ജയസാധ്യത എന്നറിയാനായിരുന്നു സര്‍വ്വെ. പലയിടത്തും ജോസ് കെ മാണി വിഭാഗത്തെയാണ് പിജെ ജോസഫ് വിഭാഗത്തിന് നേരിടാനുള്ളത്. ഇതുവരെ ഒരുമിച്ചായിരുന്നതിനാല്‍ പരസ്പരം പയറ്റാന്‍ സാധ്യതയുള്ള തന്ത്രങ്ങളെല്ലാം ഇരുവിഭാഗത്തിനുമറിയാം.

കോണ്‍ഗ്രസിനും ജോസിനും പണി

കോണ്‍ഗ്രസിനും ജോസിനും പണി

ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടി നല്‍കാന്‍ സാധിക്കുന്ന സ്ഥാനാര്‍ഥികളെ കൂടിയാണ് ജോസഫ് വിഭാഗം കളത്തിലിറക്കുക. സീറ്റ് ചര്‍ച്ചയില്‍ പിജെ ജോസഫ് വിഭാഗം തലവേദനയാകുക കോണ്‍ഗ്രസിനാണ്. മല്‍സര രംഗത്ത് ജോസ് കെ മാണിക്കും. ശക്തരായ സ്ഥാനാര്‍ഥികളെ ഗോദയിലിറക്കുമെന്നാണ് പിജെ ജോസഫുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

സ്ഥാനാര്‍ഥികള്‍ മാറാത്ത ഇടുക്കി

സ്ഥാനാര്‍ഥികള്‍ മാറാത്ത ഇടുക്കി

കേരള കോണ്‍ഗ്രസ് നേതാവ് റോഷി അഗസ്റ്റില്‍ നാല് തവണയായി ജയിച്ചുവരുന്ന ഇടുക്കി മണ്ഡലത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ കളത്തിലിറക്കാനാണ് ജോസഫ് പക്ഷം ആലോചിക്കുന്നത്. കഴിഞ്ഞ തവണ റോഷി അഗസ്റ്റിന്‍ യുഡിഎഫിലായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജ് എല്‍ഡിഎഫിലും. ഇത്തവണ നേരെ മറിച്ചായി. മുന്നണി മാറിയെങ്കിലും സ്ഥാനാര്‍ഥികള്‍ മാറാത്ത മണ്ഡലമാണ് ഇടുക്കി.

പട്ടികയിലുള്ള പേരുകള്‍

പട്ടികയിലുള്ള പേരുകള്‍

ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍ സ്ഥാനാര്‍ഥിയാകും. കോതമംഗലം സീറ്റില്‍ ഷിബു തെക്കുംപുറത്തിനാണ് സാധ്യത. ചങ്ങനാശേരിയില്‍ വിജെ ലാലിക്കാണ് സാധ്യത. ഏറ്റുമാനൂരില്‍ പ്രിന്‍സ് ലുക്കോസിനെ രംഗത്തറക്കിയേക്കും. പൂഞ്ഞാറില്‍ സജി മഞ്ഞക്കടമ്പനാണ് സാധ്യത. കാഞ്ഞിരപ്പള്ളിയില്‍ അജിത് മുതരമലയും.

തിരുവല്ലയില്‍ ജോസഫ് എം പുതുശേരി

തിരുവല്ലയില്‍ ജോസഫ് എം പുതുശേരി

തിരുവല്ല നിയമസഭാ മണ്ഡലത്തില്‍ ജയസാധ്യതയുള്ളത് ജോസഫ് എം പുതുശേരിക്കാണ് എന്നാണ് സര്‍വ്വെ വ്യക്തമാക്കിയത്. കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം സ്ഥാനാര്‍ഥിയായേക്കും. അതേസമയം, കോട്ടയത്തെ ഏറ്റുമാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. ഏറ്റുമാനൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ എങ്ങനെ സമവായത്തിലെത്തുമെന്നാണ് ഇനി അറിയേണ്ടത്.

ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍

English summary
Kerala Assembly Election 2021: PJ Joseph introduce 12 candidate list after Party Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X