15 വേണ്ട.. അയഞ്ഞ് പിജെ ജോസഫ്..കോൺഗ്രസിന് മുന്നിൽ മറ്റൊരു നിർദേശം, പക്ഷേ ഉറപ്പ് വേണം
കോട്ടയം; നിയസഭ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്നതോടെ യുഡിഎഫിൽ സീറ്റ് വിഭജനം കീറാമുട്ടിയായിരിക്കുകയാണ്. ഇത്തവണ മുസ്ലീം ലീഗ് അധികമായി അഞ്ച് സീറ്റുകളാണ് ചോദിച്ചിരിക്കുന്നത്. എന്നാൽ രണ്ട് സീറ്റ് മാത്രമേ തരാനാകൂ എന്ന നിലപാടിലാണ് കോൺഗ്രസ്. വ്യാഴാഴ്ച നടക്കുന്ന ഉഭയ കക്ഷി ചർച്ചയിൽ സീറ്റ് സംബന്ധിച്ച് അന്തിമ തിരുമാനം ആയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം 15 സീറ്റിനായി അവകാശവാദം ഉയർത്തുന്ന പിജെ ജോസഫിനെ മെരുക്കാനുള്ള ചർച്ചകളിലാണ് കോൺഗ്രസ് നേതൃത്വം. ജോസഫിന് മുൻപിൽ കോൺഗ്രസ് വെച്ച നിർദ്ദേശങ്ങൾ ഇങ്ങനെ

ജോസഫിൻറെ ആവശ്യം
ജോസ് കെ മാണി വിഭാഗം മുന്നണി വിട്ട് പോയ സാഹചര്യത്തിൽ കൂടുതൽ സീറ്റുകൾ കണ്ണുവെച്ച കോൺഗ്രസ് നേതാക്കൾക്ക് കടുംവെട്ട് നൽകിയാണ് കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റും തങ്ങൾക്ക് തന്നെ വേണമെന്ന് പിജെ ജോസഫ് വിഭാഗം ആവശ്യമുന്നയിച്ചത്. 15 സീറ്റിലായിരുന്നു കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ചിരുന്നത്.

പരമാവധി 7 സീറ്റ്
എന്നാൽ ഇതിൽ പല സീറ്റിലും ജോസഫ് വിഭാഗത്തിന് വിജയ സാധ്യത ഇല്ലെന്നിരിക്കെ മുഴുവൻ സീറ്റുകളും വിട്ട് തരാൻ സാധിക്കില്ലെന്ന കർശന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. പരമാവധി ഏഴ് സീറ്റുകൾ എന്നാണ് കോൺഗ്രസ് ജോസഫിന് നൽകുന്ന വാഗ്ദാനം. 10 വരെ സീറ്റുകൾ നൽകാൻ തയ്യാറായാലും 15 എന്നത് പരിഗണിക്കാനേ കഴിയാത്ത ആവശ്യമാണെന്ന് നേതാക്കൾ പറയുന്നു.

മൂന്ന് സീറ്റുകൾ
സമവായമെന്ന നിലയിൽ മൂന്ന് സീറ്റുകൾ വിട്ടു നൽകാമെന്നാണ് ജോസഫിന്റെ നിലപാട്. തളിപ്പറമ്പ് മണ്ഡലവും ആലത്തൂരുമാണ് ജോസഫ് നൽകാമെന്ന് സമ്മതിച്ചിരിക്കുന്നത്. എന്നാൽ ഇടത് കോട്ടകളായ ഈ രണ്ട് മണ്ഡലങ്ങളും വിട്ട് കിട്ടിയിട്ട് യാതൊരു കാര്യവുമില്ലെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു.

സീറ്റുകൾ വെച്ച് മാറാൻ
കഴിഞ്ഞ തവണ 35000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈ മണ്ഡലങ്ങളിൽ എൽഡിഎഫ് വിജയിച്ചത്. അതേസമയം
ജയസാധ്യത കൂടി കണക്കിലെടുത്തുള്ള മണ്ഡലങ്ങൾ വിട്ടുനൽകാൻ ജോസഫ് തയ്യാറാവണമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. മാത്രമല്ല സീറ്റുകൾ വെച്ച് മാറാമെന്നും കോൺഗ്രസ് പറയുന്നു.

12 സീറ്റുകൾ ഉറപ്പാക്കിയ ശേഷം
അതേസമയം 12 സീറ്റുകൾ ഉറപ്പാക്കിയ ശേഷം ജയസാധ്യതയുടെ അടിസ്ഥാനത്തിൽ വച്ചുമാറ്റം ആലോചിക്കാം എന്നാണു ജോസഫ് നൽകിയിരിക്കുന്ന മറുപടി. മുസ്ലീം ലീഗ് ആവശ്യപ്പെടുന്ന സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാണെങ്കിൽ കേരള കോൺഗ്രസിന് സീറ്റുകള് നിഷേധിക്കുന്നത് അനുചിതമാണെന്നും ജോസഫ് ചൂണ്ടിക്കാട്ടുന്നു.

കാപ്പന് വേണ്ടി
അതിനിടെ എൻസിപിയിൽ നിന്ന് മാണി സി കാപ്പൻ വരികയാണെങ്കിൽ മണ്ഡലം വിട്ടുനൽകാൻ തയ്യാറാണെന്ന് ആവർത്തിക്കുകയാണ് ജോസഫ്. മാണി സി കാപ്പൻ എൻസിപി വിട്ട് യുഡിഎഫിലേക്ക് വരുമെന്ന് ജോസഫ് പറയുന്നു. കാപ്പന് വേണ്ടി പാലാ സീറ്റ് മാറ്റിവെച്ചിട്ടുണ്ടെന്ന് ജോസഫ് മനോര ന്യൂസിനോട് പ്രതികരിച്ചു.

കാപ്പനെത്തിയാൽ
കാപ്പൻ തന്നെ വന്ന് കണ്ടിരുന്നു. പാലായിൽ അദ്ദേഹം മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ജോസഫ് വ്യക്തമാക്കി. പാലായിൽ ജോസ് കെ മാണി എത്തിയാൽ ശക്തമായൊരു എതിരാളിയെ കണ്ടെത്തുന്നത് കോൺഗ്രസിനും ജോസഫിനും അത്ര എളുപ്പമല്ല. അതുകൊണ്ട് തന്നെ കാപ്പനെ മറുകണ്ടം ചാടിച്ചാൽ പാലായിൽ ജോസിന് ശക്തമായ മറുപടി നൽകാൻ സാധിക്കുമെന്ന് ജോസഫും കരുതുന്നു.

മുന്നണി വിടുന്നത്
അതേസമയം മുന്നണി വിടുന്ന കാര്യം സംബന്ധിച്ച് ഇതുവരെ എൻസിപിയോ കാപ്പനോ നിലപാട് വ്യക്തമാക്കിയിട്ടില്ല. പാലാ സീറ്റ് എന്ത് സംഭവിച്ചാലും വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ശരദ് പവാർ അടക്കമുള്ള ദേശീയ നേതൃത്വത്തിന്റെ നിലപാട്. സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകുന്നത് ആത്മഹത്യാപരമാണെന്നാണ് ദേശീയ നേതൃത്വം വ്യക്തമാക്കുന്നത്.

എൽഡിഎഫിന് തുടർ ഭരണം
പാലാ സീറ്റിൽ എൻസിപി തന്നെ മത്സരിക്കണമെന്നാണ് ശരദ് പവാർ വ്യക്തമാക്കിയത്. ഇക്കാര്യം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ടെന്ന് എൻസിപി ദേശീയ സെക്രട്ടറി എഎൻ മുഹമ്മദ് കുട്ടി പറഞ്ഞു. എൽഡിഎഫിന് തുടർഭരണം ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രതികരണം പിന്നീട്
മുങ്ങുന്ന കപ്പലിലേക്ക് ആരെങ്കിലും പോകുമെന്നും യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹംഎൽഡിഎഫിൽ സീറ്റ് വിഭജന ചർച്ച തുടങ്ങിയിട്ടില്ല. ഏതൊക്കെ സീറ്റ് ലഭിക്കുമെന്ന കാര്യത്തിൽ അതു കഴിഞ്ഞ് മാത്രമേ പ്രതികരിക്കാനകൂവെന്നും മുഹമ്മദ് കുട്ടി മനോരമയോട് പ്രതികരിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications