കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷ മങ്ങി; പുതിയ നീക്കവുമായി ജോസഫ്; പഴയ കേരള കോണ്‍ഗ്രസ് ജോസഫ് പുനഃരുജ്ജീവിപ്പിക്കുന്നു

Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണിയുമായുള്ള പാര്‍ട്ടി ചിഹ്നവും പേരും സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ കോടതിയില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും തിരിച്ചടിയേറ്റ ജോസഫ് വിഭാഗം നിലവില്‍ ഒരു അംഗീകൃത പാര്‍ട്ടി ഇല്ലാതെയാണ് നില്‍ക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര ചിഹ്നമായ ചെണ്ട അടയാളത്തിലായിരുന്നു ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളുടെ മത്സരം. അതിനാല്‍ തന്നെ അംഗങ്ങള്‍ കൂറുമാറിയാല്‍ പോലും പാര്‍ട്ടിക്ക് നടപടി എടുക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ പഴയ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് പിജെ ജോസഫ്.

കേരള കോണ്‍ഗ്രസ് ജോസഫ്

കേരള കോണ്‍ഗ്രസ് ജോസഫ്

കേരള കോണ്‍ഗ്രസ് നേതാവായിരുന്ന പിജെ ജോസഫ് കെഎം മാണിയുമായുള്ള തര്‍ക്കത്ത തുടര്‍ന്നാണ് 1979 ല്‍ പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസ് ജോസഫ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചത്. 1985 ല്‍ ഐക്യ കേരള കോണ്‍ഗ്രസിന്‍റെ ഭാഗമായതോടെ പാര്‍ട്ടി ഇല്ലാതായി. എന്നാല്‍ 1987-ൽ ഐക്യ കേരള കോൺഗ്രസ് വീണ്ടും പിളരുകയും പിജെ ജോസഫ് തന്‍റെ കേരള കോണ്‍ഗ്രസ് ജോസഫ് എന്ന പാര്‍ട്ടി പുനഃരുജ്ജീവിപ്പിക്കുകുയം ചെയ്തു.

2010 ലെ ലയനം

2010 ലെ ലയനം

23 വര്‍ഷത്തിന് ശേഷം 2010 ല്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചതോടെ വീണ്ടും കേരള കോണ്‍ഗ്രസ് ജോസഫ് എന്ന പാര്‍ട്ടി ഇല്ലാതായി. പിന്നീട് മാണിയുടെ മരണത്തിന് ശേഷം ജോസ് കെ മാണിയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം എന്ന പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയും ജോസഫ് വിഭാഗത്തിന് നഷ്ടപ്പെട്ടു. ഇതേ തുടര്‍ന്നാണ് 10 വര്‍ഷത്തിന് ശേഷം പഴയ പാര്‍ട്ടി പുനഃരുജ്ജീവിപ്പിക്കാന്‍ ജോസഫ് വീണ്ടും ഒരുങ്ങുന്നത്.

കോട്ടയത്തെ പാര്‍ട്ടി ഓഫീസ്

കോട്ടയത്തെ പാര്‍ട്ടി ഓഫീസ്

പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി കോട്ടയത്തെ പഴയ പാര്‍ട്ടി ഓഫീസില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാര്‍ട്ടി രൂപീകരണം സംബന്ധിച്ച ഔദ്യോഗികമായ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം ചെണ്ട് തന്നെ ആയിരിക്കുമെന്ന് പിജെ ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ജോസുമായുള്ള തര്‍ക്കം

ജോസുമായുള്ള തര്‍ക്കം

സൈക്കിളായിരുന്നു പഴയ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ചിഹ്നം. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ അംഗീകാരം സംബന്ധിച്ച കേസ് ഹൈക്കോടതിയിലും ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്ത കേസ് ഇടുക്കി മുന്‍സിഫ് കോടതിയിലും നടന്ന് വരികയാണ്. കോടതി വിധി പ്രതികൂലമായാല്‍ ഉടന്‍ തന്നെ സ്വന്തം പാര്‍ട്ടി രൂപീകരിക്കാനാണ് ജോസഫിന്‍റെ തീരുമാനം.

സന്തം പാര്‍ട്ടിയും ചിഹ്നവും

സന്തം പാര്‍ട്ടിയും ചിഹ്നവും

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സന്തം പാര്‍ട്ടിയും ചിഹ്നവും വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. നേരത്തെ പിസി തോമസ് വിഭാഗവുമായി ലയിച്ച് കേരള കോണ്‍ഗ്രസ് എന്ന പേര് സ്വന്തമാക്കാനുള്ള നീക്കം പിജെ ജോസഫ് വിഭാഗത്തില്‍ നിന്നും ഉണ്ടായിരുന്നു. എന്നാല്‍ പിസി തോമസിന്‍റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് അവ്യക്തത നിലനിന്നതിനാല്‍ ഇത് നടക്കാതെ പോയി.

സംസ്ഥാന കമ്മിറ്റി ഒഫീസ്

സംസ്ഥാന കമ്മിറ്റി ഒഫീസ്


കോട്ടയം ടൗണിലെ സ്റ്റാര്‍ ജംക്ഷനിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ പഴയ പാര്‍ട്ടി സംസ്ഥാന മന്ദിരം ഉണ്ടായിരുന്നത്. കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചതോടെ ആ ഓഫീസ് ജോസഫ് ചെയർമാനായ ഗാന്ധിജി സ്റ്റഡീസ് സെന്ററിന്റെ മേഖലാ ഓഫിസാക്കി. പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ ഈ ഓഫീസ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസാക്കി മാറ്റാനാണ് തീരുമാനം.

പിളര്‍പ്പിന് ശേഷം

പിളര്‍പ്പിന് ശേഷം

കേരള കോണ്‍ഗ്രസ് എമ്മില്‍ പിളര്‍പ്പ് ഉണ്ടായതിന് ശേഷം ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് ജോസഫ് വിഭാഗം യോഗങ്ങൾ ചേർന്നിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി പത്രിക നല്‍കിയ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളെ പിന്നീട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക ഉത്തരവ് വാങ്ങി ഒരു ബ്ലോക്കായി പരിഗണിക്കുകയായിരുന്നു.

മോന്‍സ് മുതല്‍ ഫ്രാന്‍സിസ് വരെ

മോന്‍സ് മുതല്‍ ഫ്രാന്‍സിസ് വരെ

പുതിയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ പാര്‍ട്ടി പദവി സംബന്ധിച്ച ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. ചെയര്‍മാന്‍ സ്ഥാനത്ത് പിജെ ജോസഫ് തന്നെയാവും. മോൻസ് ജോസഫ് എംഎൽഎ, കെ. ഫ്രാൻസിസ് ജോർജ്, ജോയ് ഏബ്രഹാം, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നീ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍, ഡപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് വരും.

മത്സരിക്കാന്‍ എത്ര സീറ്റ്

മത്സരിക്കാന്‍ എത്ര സീറ്റ്

അതേസമയം, യുഡിഎഫില്‍ മത്സരിക്കാന്‍ ലഭിക്കുന്ന സീറ്റുകള്‍, ആരൊക്കെ മത്സരിക്കണം എന്നത് സംബന്ധിച്ചും ജോസഫ് വിഭാഗത്തില്‍ ചര്‍ച്ചകള്‍ നടന്ന് വരികയാണ്. കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളും വേണമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം. എന്നാല്‍ പരമാവധി 8 സീറ്റുകള്‍ എന്നതാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. അങ്ങനെയെങ്കില്‍ ജോസഫ് വിഭാഗത്തെ പല മുതിര്‍ന്ന നേതാക്കള്‍ക്കും മത്സരിക്കാന്‍ സാധിക്കില്ല.

പിസി ജോര്‍ജ് എത്തിയില്ലെങ്കില്‍

പിസി ജോര്‍ജ് എത്തിയില്ലെങ്കില്‍

പിസി ജോര്‍ജ് എത്തിയില്ലെങ്കില്‍ പൂഞ്ഞാര്‍ ഉള്‍പ്പടേയുള്ള സീറ്റുകളില്‍ ഇത്തവണയും തങ്ങള്‍ തന്നെ മത്സരിക്കുമെന്നാണ് ജോസഫ് വിഭാഗം അവകാശപ്പെടുന്നത്. എന്‍സിപി വന്നില്ലെങ്കില്‍ പാലാ സീറ്റും ജോസഫ് വിഭാഗത്തിന് ലഭിച്ചേക്കും. തൊടുപുഴയില്‍ പിജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് സി ജോസഫും വീണ്ടും ജനവിധി തേടും. ഇടുക്കിയിലായിരിക്കും ഫ്രാന്‍സിസ്‍ ജോര്‍ജിന്‍റെ മത്സരം.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
kerala assembly election 2021; PJ Joseph to revive the old Kerala Congress (Joseph)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X