Get Updates
Get notified of breaking news, exclusive insights, and must-see stories!

പികെ ഫിറോസിന്റെ പേരിൽ 13.90 ലക്ഷം രൂപയുടെ സമ്പാദ്യം,ഭാര്യയുടെ സമ്പാദ്യം ഇങ്ങനെ

മലപ്പുറം; ഇന്നാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. ഇന്നത്തോടെ സ്ഥാനാർത്ഥികളുടെ യഥാർത്ഥ ചിത്രം തെളിയും. സംസ്ഥാനത്ത് ഇതുവരെ 1061 പേരുടെ പത്രികകളാണ് സമർപ്പിച്ചിരിക്കുന്നത്. ഡമ്മി സ്ഥാനാർത്ഥികളുടേതുൾപ്പെടെയാണിത്.
ഇന്ന് ഡമ്മി സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കുകയും ചെയ്യുന്നതോടെ അന്തിമ സ്ഥാനാർത്ഥി പട്ടിക നാളെയോടെ പ്രസിദ്ധീകരിച്ചേക്കും.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

അതിനിടെ നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച ജില്ലയിലെ പ്രമുഖ സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരങ്ങളെ കുറിച്ച് വിശദമായി അറിയം

 പികെ ഫിറോസിന്റെ സമ്പാദ്യം

പികെ ഫിറോസിന്റെ സമ്പാദ്യം

ശക്തമായ മത്സരത്തിന് കളമൊരുങ്ങുന്ന താനൂർ മണ്ഡലത്തിൽ ഇത്തവണ യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത് പികെ ഫിറോസാണ്. പത്രികയിൽ സമർപ്പിച്ച സ്വത്ത് വിവര പ്രകാരം ഫിറോസിന് 13.90 ലക്ഷം രൂപയുടേയും ഭാര്യയ്ക്ക് 4.93 ലക്ഷം രൂപയുടേയും സമ്പാദ്യമുണ്ട്. ഫിറോസിന്റെ കൈവശം 10,000 രൂപയും ഭാര്യയുടെ പക്കൽ 2000 രൂപയുമുണ്ട് .

 ബാങ്ക് നിക്ഷേപം

ബാങ്ക് നിക്ഷേപം

വിവിധ ബാങ്കുകളിലായി1,30,253 രൂപയുടെ നിക്ഷേപമാണ് ഉള്ളത്. ഭാര്യയ്ക്ക് 13,343 രൂപയുടെ നിക്ഷേപവും 3.50 ലക്ഷം രൂപ വിലമതിക്കുന്ന പത്ത് പവൻ ആഭരണവുമുണ്ട്. 23.78 ലക്ഷം രൂപയുടെ സ്ഥാവര ആസ്തിയാണ് ഫിറോസിനുള്ളത്. ഭാര്യയ്ക്ക് 20.78 ലക്ഷം രൂപയുടെ സ്ഥാപര ആസ്തിയുമുണ്ട്.

 1.45 കോടി രൂപയുടെ സമ്പാദ്യം

1.45 കോടി രൂപയുടെ സമ്പാദ്യം

എതിർസ്ഥാനാർത്ഥിയായ എൽഡിഎഫ് സ്വതന്ത്രൻ വി അബ്ദുറഹ്മാന് 1.45 കോടി രൂപയുടെ സമ്പാദ്യമാണ് ഉള്ളത്. കൈവശം 6000 രൂപയും ബാങ്കുകളിൽ നിക്ഷേപമായി21,62,251 രൂപയും ഉണ്ട്. ഭാര്യയുടെ പേരിൽ 78.05 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ട്. കൂടാതെ 46,063,62.30 രൂപയും ഭാര്യയുടെ പേരിലുണ്ട്. ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ ഷെയറായി 1,00,000 രൂപയും ഭാര്യയുടെ പേരിൽ ഉണ്ട്. കൂടാതെ മക്കളുടെ പേരിൽ 97.86 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ട്.

 12 വാഹനങ്ങൾ

12 വാഹനങ്ങൾ

ആകെ 12 വാഹനങ്ങളാണ് അബ്ദുറഹ്മാന് ഉള്ളത്. ഇതിൽ രണ്ടെണ്ണം ഭാര്യയുടെ പേരിലാണ്. 0.50 ലക്ഷം മതിക്കുന്ന 250 ഗ്രാം സ്വർണം ഭാര്യയ്ക്കുണ്ട്. 1.26 ലക്ഷം രൂപ മതിക്കുന്ന 30 ഗ്രാം സ്വർണം അബ്ദുറഹ്മാന്റെ പേരിലുണ്ട്. കൂടാതെ ഭൂമി, കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ 11.46 കോടി രൂപ കമ്പോളവില വരുന്ന സ്ഥാവര ആസ്തി അബ്ദുറഹ്മാനും ഭാര്യയ്ക്ക് 27.43 ലക്ഷം രൂപയുടെ സ്ഥാവര ആസ്തിയുമുണ്ട്.

 അലിയുടെ സ്വത്ത് വിവരങ്ങൾ

അലിയുടെ സ്വത്ത് വിവരങ്ങൾ

മങ്കട സ്ഥാനാർത്ഥിയായ മഞ്ഞളാംകുഴി അലിയുടെ പേരിൽ 46.54 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപമാണ് ഉള്ളത്. കൂടാതെ 55 ലക്ഷം വിലയുള്ള ലാന്റ് റോർ കാറും 2,51, 50000 രൂപ വിലയുള്ള 69 സെന്റ് ഭൂമിയും 7 കോടി 90 ലക്ഷം വിലയുള്ള 65,000 ചതുരശ്ര അടി വ്യാപാര കെട്ടിടവും ഉണ്ട്. വിവിധ സ്ഥാപനങ്ങളിലായി 8,10,000 രൂപയുടെ ഷെയറുമുണ്ട്.

 ബാങ്ക് ബാധ്യത

ബാങ്ക് ബാധ്യത

കൂടാതെ ഭാര്യയുടെ പേരിൽ 6.73 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപമാണ് ഉള്ളത്. ഒപ്പം ഭാര്യയ്ക്ക് 24, 50,000 വിലമതിക്കുന്ന 600 ഗ്രാമം സ്വൿണം, 22 ലക്ഷം വിലയുള്ള 42 സെന്റ് ഭൂമി ,2,90,62500 രൂപ വിലയുള്ള കാർഷികേതര ഭൂമി, പന്ത്രണ്ടര ലക്ഷം രൂപ വിലയുള്ള 4,800 ചതുരശ്ര അടി വ്യാപാര കെട്ടിടം, തിരുവനന്തപുരത്ത് 1200 ചതുരശ്ര അടി വിസ്തീർണമുള്ള താമസസ്ഥലം,വിവിധ സ്ഥാപനങ്ങളിലായി 10,000 രൂപയുടെ ഷെയർ എന്നിവയുമുണ്ട്. 2,65,85,511 രൂപയുടെ കെട്ടിട നിർമാണ ബാങ്ക് വായ്പയാണ് അലിയുടെ ബാധ്യത.

 12.44 കോടിയുടെ ആസ്തി

12.44 കോടിയുടെ ആസ്തി

പെരിന്തൽമണ്ണ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെപിഎം മുസ്തഫയ്ക്ക് 12.44 കോടിയുടെ ആസ്തിയുണ്ട്. 55,000 രൂപയാണ് കൈവശമുള്ളത്. 98 ലക്ഷം രൂപയുടെ വാഹനങ്ങളും ബാങ്ക് സ്ഥിരനിക്ഷേപം 2.70 കോടിയുമാണ്. 9.74 കോടി വിലമതിക്കുന്ന വാണിജ്യാവശ്യത്തിനും പാർപ്പിടാവശ്യത്തിനുള്ള കെട്ടിടങ്ങൾ ഉണ്ട്.

Recommended Video

cmsvideo
    പിണറായി സർക്കാർ വീണ്ടും.. തഗ് അടിച്ച് ടോവിനോ | Tovino Thomas Talk | Oneindia Malayalam
     14.87 കോടി രൂപയുടെ ബാധ്യത

    14.87 കോടി രൂപയുടെ ബാധ്യത

    25,000 രൂപയുടെ ഭാര്യയുടെ കൈവശം ഉള്ളത്. 9.6 ലക്ഷം രൂപ മതിപ്പുള്ള 30 പവന്റെ ആഭരണങ്ങളും 4.95 കോടിയുടെ വാണിജ്യ-പാർപിട കെട്ടിടങ്ങൾ ഉൾപ്പെടെ 5.06 കോടിയുടെ ആസ്തിയുമുണ്ട്. 14.87 കോടി രൂപയുടെ ബാധ്യത സ്വന്തം പേരിലും 5.72 കോടിയുടെ ബാധ്യത ഭാര്യയുടെ പേരിലുമുണ്ട്.

    ഗ്ലാമറസ് ലുക്കിൽ ജിനാൽ ജോഷി- ചിത്രങ്ങൾ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+