കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിയുടെ രാജിയില്‍ മാറ്റമില്ല, പുന:പ്പരിശോധയില്ലെന്ന് മുസ്ലീം ലീഗ്, എതിര്‍പ്പുകള്‍ തള്ളി

Google Oneindia Malayalam News

കോഴിക്കോട്: പികെ കുഞ്ഞാലിക്കുട്ടിയുടെ രാജി കാര്യം പുന:പ്പരിശോധിക്കേണ്ടത് ഇല്ലെന്ന് മുസ്ലീം ലീഗ്. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പും കേരളത്തില്‍ നടത്തുന്ന തരത്തില്‍ രാജി സമര്‍പ്പിക്കും. കന്യാകുമാരി ഉള്‍പ്പെടെ മൂന്നിടത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനത്ത് രാജിവെക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് സജീവമാകാനായിരുന്നു രാജി.

1

കുഞ്ഞാലിക്കുട്ടി തിരിച്ചുവരുന്നതില്‍ വമ്പന്‍ എതിര്‍പ്പുകളാണ് പാര്‍ട്ടിയില്‍ നിന്നും അണികളില്‍ നിന്നും നേരിടേണ്ടി വന്നത്. സൗകര്യം പോലെ എംപിയാവാനും പിന്നീടത് രാജിവെക്കാനും അടക്കമുള്ള നീക്കങ്ങള്‍ അധികാര മോഹം കുഞ്ഞാലിക്കുട്ടി ഉള്ളത് കൊണ്ടാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. പാണക്കാട് കുടുംബത്തില്‍ നിന്നും ഇതിനെതിരെ ശബ്ദമുയര്‍ന്നിരുന്നു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരേണ്ടതില്ലെന്നായിരുന്നു ആവശ്യം. എന്നാല്‍ ദില്ലിയില്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ടാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍.

നേരത്തെ യൂത്ത് ലീഗ് കുഞ്ഞാലിക്കുട്ടിയുടെ വരവിനെ എതിര്‍ത്തെങ്കിലും പിന്നീട് അവര്‍ തന്നെ തിരുത്തി. കഴിഞ്ഞ ദിവസം പികെ ഫിറോസ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ഇത് പികെ ഫിറോസിന് മത്സരിക്കാന്‍ സീറ്റ് ഉറപ്പ് നല്‍കിയത് കൊണ്ടാണെന്ന് സൂചനയുണ്ട്. അതേസമയം എംകെ മുനീറിനെ അടക്കം തനിക്ക് വേണ്ടിയുള്ള പിന്തുണയായി കുഞ്ഞാലിക്കുട്ടി മാറ്റിയിട്ടുണ്ട്. എന്നാലും അണികള്‍ക്കിടയില്‍ കുഞ്ഞാലിക്കുട്ടി തിരിച്ചുവരുന്നത് അത്ര നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടിട്ടില്ല.

അതേസമയം മുസ്ലീം ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടി വരുന്നതിനെ സ്വാഗതം ചെയ്യുകയാണ്. വിമര്‍ശനങ്ങളെ മുഴുവന്‍ അവര്‍ തള്ളിക്കളയുകയാണ്. യുഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കണ്ണൂരിലും കോഴിക്കോട്ടും ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനായി തയ്യാറായി നില്‍ക്കുകയാണ്. കോഴിക്കോടും കണ്ണൂരും ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടം സ്വന്തമാക്കാനും ലീഗിന് സാധിച്ചിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ വരവ് യുഡിഎഫ് പിടിക്കാനാണെന്ന് സിപിഎം പറയുന്നു.

Recommended Video

cmsvideo
P K Kunhalikutty Won't Resign From MP Post

English summary
kerala assembly election 2021: pk kunahlikkuty's resignation will not change says muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X