കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണതുടർച്ച എൽഡിഎഫിന്റെ വ്യാമോഹം, കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം മാറും; ചില സൂചനകൾ നൽകി കുഞ്ഞാലിക്കുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വമ്പന്‍ പ്രതീക്ഷകളുമായാണ് മുസ്ലീം ലീഗ് കളത്തിലിറങ്ങുന്നത്. പി കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ലീഗ് നേതൃത്വം വിലയിരുത്തുന്നത്.

യുഡിഎഫിന് അട്ടിമറി വിജയം; തൃശൂരില്‍ ഭരണം മാറുമോ?, തില്ലങ്കേരിയില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റംയുഡിഎഫിന് അട്ടിമറി വിജയം; തൃശൂരില്‍ ഭരണം മാറുമോ?, തില്ലങ്കേരിയില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം

എന്നാല്‍ ഇപ്പോഴിതാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

യുഡിഎഫിന് മറ്റൊരു ചിത്രം

യുഡിഎഫിന് മറ്റൊരു ചിത്രം

നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മറ്റൊരു ചിത്രമായിരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ അവസ്ഥയായിരിക്കില്ല. ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫിനെ ആയിരിക്കും തിരഞ്ഞെടുക്കുകയെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു.

ഒറ്റപ്പെട്ടിയില്‍ വീഴും

ഒറ്റപ്പെട്ടിയില്‍ വീഴും

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍, സ്വതന്ത്രര്‍ക്കും ബിജെപിക്കും റിബലുകള്‍ക്കും പോവില്ല. എല്‍ഡിഎഫ് അല്ല യുഡിഎഫാണ് കേരളത്തില്‍ വേണ്ടതെങ്കില്‍ കിട്ടേണ്ട വോട്ടുകള്‍ യുഡിഎഫിന്റെ ഒറ്റ പെട്ടിയില്‍ വീഴും. അതുകൊണ്ട് കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം മാറുമെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു.

ജനങ്ങള്‍ തീരുമാനിച്ചു

ജനങ്ങള്‍ തീരുമാനിച്ചു

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വേണ്ട എന്ന് ജനങ്ങള്‍ തീരുമാനിച്ചു. യുഡിഎഫിന് 19 സീറ്റുകള്‍ കൊടുത്തു. ഇനിയുള്ള നിയമസഭ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് അധികാരത്തില്‍ വരേണ്ടെന്ന് തീരുമാനിക്കുമ്പോള്‍ പോലും യുഡിഎഫിന് വോട്ട് ചെയ്യും. അതുകൊണ്ട് ഇത്തവണ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു.

മോഹിക്കുന്നത് വെറുതെയാണ്

മോഹിക്കുന്നത് വെറുതെയാണ്

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം കണ്ട് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന് മോഹിക്കുന്നത് വെറുതെയാണ്. അത് വ്യാമോഹമാണ്. ഭരണത്തുടര്‍ച്ച ഒരിക്കലുമുണ്ടാകില്ല. സംസ്ഥാനത്ത് ഭരണമാറ്റമാണ് ഉണ്ടാകുക.

കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്

കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്

കേരളത്തിലെ ജനങ്ങള്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റമാണ് ആഗ്രഹിക്കുന്നത്. അതുണ്ടാകും. അതനുസരിച്ചുള്ള മാനിഫെസ്റ്റോയാണ് യുഡിഎഫ് രംഗത്തിറക്കുകയെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു.

 മികച്ച പ്രതിപക്ഷ നേതാവ്

മികച്ച പ്രതിപക്ഷ നേതാവ്

രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിനെ നയിക്കുക കൂട്ടായ നേതൃത്വമായിരിക്കുമെന്നും തിരഞ്ഞെടുപ്പിനെ ഗൗരവമായെടുത്തതിന്റെ ലക്ഷണമാണ് കൂട്ടായ നേതൃത്വമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫിന് അട്ടിമറി വിജയം; തൃശൂരില്‍ ഭരണം മാറുമോ?, തില്ലങ്കേരിയില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റംയുഡിഎഫിന് അട്ടിമറി വിജയം; തൃശൂരില്‍ ഭരണം മാറുമോ?, തില്ലങ്കേരിയില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം

കളമശ്ശേരിയില്‍ ലീഗ് സീറ്റില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം; നഗരസഭാ ഭരണവും യുഡിഎഫിന് നഷ്ടമാവുംകളമശ്ശേരിയില്‍ ലീഗ് സീറ്റില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം; നഗരസഭാ ഭരണവും യുഡിഎഫിന് നഷ്ടമാവും

ബംഗാളില്‍ മുസ്ലിം നേതാവിന്റെ പുതിയ പാര്‍ട്ടിയെ സ്വാഗതം ചെയ്ത് ബിജെപി; മമതയ്ക്ക് തിരിച്ചടിബംഗാളില്‍ മുസ്ലിം നേതാവിന്റെ പുതിയ പാര്‍ട്ടിയെ സ്വാഗതം ചെയ്ത് ബിജെപി; മമതയ്ക്ക് തിരിച്ചടി

മുന്നണികളെ ഞെട്ടിക്കാനൊരുങ്ങി കോണ്‍ഗ്രസ്; വിജയക്കൊടി പാറിക്കാന്‍ 95 സീറ്റുകള്‍, പുതിയ സാധ്യതകള്‍ ഇങ്ങനെമുന്നണികളെ ഞെട്ടിക്കാനൊരുങ്ങി കോണ്‍ഗ്രസ്; വിജയക്കൊടി പാറിക്കാന്‍ 95 സീറ്റുകള്‍, പുതിയ സാധ്യതകള്‍ ഇങ്ങനെ

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കില്ല; അത് വെറും പ്രചാരണം മാത്രംധര്‍മജന്‍ ബോള്‍ഗാട്ടിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കില്ല; അത് വെറും പ്രചാരണം മാത്രം

English summary
Kerala Assembly Election 2021; PK Kunhalikutty says election picture in Kerala will change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X