കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രനെതിരെ എന്‍സിപിയില്‍ കലാപം, പരസ്യമായി പോസ്റ്റര്‍, മാറ്റത്തിനായി നേതാക്കള്‍ ദില്ലിക്ക്!!

Google Oneindia Malayalam News

തിരുവനന്തപുരം: മാണി സി കാപ്പന്‍ പോയതിന് പിന്നാലെ എന്‍സിപിയില്‍ രൂപം കൊണ്ട ഭിന്നത ശക്തമാക്കുന്നു. എകെ ശശീന്ദ്രനെതിരെ പരസ്യമായി പടയൊരുക്കം തുടങ്ങിയിരിക്കുകയാണ്. ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ പോസ്റ്റര്‍ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തെ കാണാനായി ദില്ലിയിലേക്ക് തിരിച്ചിരിക്കുകയാണ്. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്നാണ് ആവശ്യം. ടിപി പീതാംബരന്‍ ശശീന്ദ്രനൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ വഞ്ചിക്കുന്നുവെന്നാണ് ആരോപണം.

1

നേരത്തെ കാപ്പന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ എന്‍സിപിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് ശക്തമായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ശശീന്ദ്രനെതിരെയുള്ള എതിര്‍പ്പുകള്‍. ശശീന്ദ്രന്‍ എട്ടോളം തവണ മത്സരിക്കുകയും മന്ത്രിയാവുകയും ചെയ്‌തെന്നും, അദ്ദേഹം മാറണമെന്നും നേരത്തെ തന്നെ ജില്ലാ സമിതികളിലും സംസ്ഥാന സമിതിയിലും ആവശ്യമുയര്‍ന്നതാണ്. എന്നാല്‍ സംസ്ഥാന സമിതിയിലെ ശശീന്ദ്രനെ പിന്തുണച്ചുള്ള തീരുമാനമാണ് പീതാംബരന്‍ എടുത്തത്. ഇതാണ് നേതാക്കള്‍ പീതാംബരനെയും എതിര്‍ക്കാന്‍ കാരണം. ഇത് കൂടുതല്‍ പേരെ കാപ്പനൊപ്പം പോവാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് സൂചനയുണ്ട്.

ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് എന്‍സിപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന്‍ പുത്തന്‍പുരയ്ക്കല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിലും എലത്തൂരിലും ശശീന്ദ്രനെതിരെ പോസ്റ്ററുകള്‍ ഉയര്‍ന്നിട്ടുണ്ട്. എലത്തൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി യുവാക്കളെ പരിഗണിക്കണമെന്നാണ് ആവശ്യം. എറണാകുളം പ്രസ് ക്ലബിന് സമീപത്ത് അടക്കം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. 27 വര്‍ഷത്തോളം എംഎല്‍എയും ഒരു തവണ മന്ത്രിയാവുകയും ചെയ്ത ശശീന്ദ്രന്‍ മത്സരരംഗത്ത് നിന്ന് പിന്മാറുക, എന്‍സിപിയെ രക്ഷിക്കുക തുടങ്ങിയവയാണ് പോസ്റ്ററില്‍ പറയുന്നത്. ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദം എന്‍സിപിയും എല്‍ഡിഎഫും മറക്കരുത് തുടങ്ങിയ വാചകങ്ങളും പോസ്റ്ററിലുണ്ട്.

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം

എന്‍സിപിയുടെ പോഷക സംഘടനാ നേതാക്കളും പരാതിയുമായി കേന്ദ്ര നേതാക്കളെ കാണുന്നുണ്ട്. ശശീന്ദ്രന്‍ മത്സരത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് എലത്തൂരിലെ പോസ്റ്ററില്‍ പറയുന്നത്. ഇവിടെയും പുതുമുഖത്തെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. മന്ത്രി സ്ഥാനം കുത്തകയാക്കി വെക്കരുതെന്നും ഇവര്‍ പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ ഈ വിഷയത്തില്‍ ശശീന്ദ്രനുണ്ട്. പ്രശ്‌നം കടുപ്പമായാല്‍ സിപിഎം ഇടപെട്ട് മണ്ഡലം തിരിച്ചുവാങ്ങുമോയെന്ന ഭയം നേരത്തെ ശശീന്ദ്രനുണ്ടായിരുന്നു. സിപിഎം മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്ന മണ്ഡലമാണ് ഇത്.

രുഹാനി ശര്‍മയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021: poster against ak saseendran, ncp leaders to meet national leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X