കെട്ടിയിറക്കിയ സ്ഥാനാർഥി വേണ്ട; കോൺഗ്രസിലും പോസ്റ്റർ പ്രതിഷേധം ശക്തം
2016 ആവര്‍ത്തിക്കാതിരിക്കാന്‍ വി എം സുധീരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കൂ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിനിടയിൽ കോൺഗ്രസിന് തലവേദനായി നേതാക്കൾക്കെതിരായ കൂടുതൽ പോസ്റ്ററുകൾ. ആലപ്പുഴയിലും തൃശൂരിലുമാണ് പുതിയതായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കെട്ടിയിറക്കിയ സ്ഥാനാര്‍ഥികള്‍ വേണ്ടെന്നും പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരില്‍ പതിപ്പിച്ചിരിക്കുന്നത്.
2016 ആവര്‍ത്തിക്കാതിരിക്കാന്‍ വി എം സുധീരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കൂ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. ആലപ്പുഴ ഡി സി സി ഓഫീസിന് മുന്‍പിലും പരിസങ്ങളിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൃശൂരിൽ സിസി ശ്രീകുമാറിനെതിരെയും ഫ്ലക്സ് ഉയർന്നു. ചേലക്കരയ്ക്ക് വിജയസാധ്യത സിസി ശ്രീകുമാറിനെ വേണ്ടെന്നാണ് ഫ്ലക്സിലെ കുറിപ്പ്.
യുഡിഎഫിൽ ഘടകകക്ഷികൾക്ക് അധിക പ്രാധാന്യം നൽകിയതിനെതിരെയും പ്രതിഷേധം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും നേരത്തെ ആലുപ്പുഴയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 'ഞങ്ങൾ 2016-ൽ ഷെയ്ക്ക് പി.ഹാരിസിനെ റെഡിയാക്കി. ഇനിയും ഞങ്ങൾ റെഡിയാണ്, ആരെയും ഞങ്ങൾ റെഡിയാണ്, ആരെയും ഞങ്ങൾ റെഡിയാക്കും, ഞങ്ങൾക്ക് തരൂ...കൈപ്പത്തി'- പോസ്റ്ററിൽ പറയുന്നു.
ഗ്രൂപ്പ് വീതംവയ്പ്പിനും നേതാക്കളുടെ തല്‍പരരായവര്‍ക്ക് മണ്ഡലങ്ങളില്‍ കെട്ടിയിറക്കി സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിലുമാണ് പോസ്റ്റര്‍ പ്രതിഷേധങ്ങള്‍ ഉണ്ടായത്. ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും വിഎം സുധീരനും കെസി വേണുഗോപാലിനും എറണാകുളത്ത് കെ ബാബുവിനും, ഇബ്രാഹിംകുഞ്ഞിനുമെതിരെയും പോസ്റ്ററുകൾ പതിച്ചിരുന്നു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥികളെ ഇന്നറിയാം. ഇന്ന് വൈകീട്ട് ആറുമണിക്ക് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. സ്ഥാനാർഥി നിർണയത്തിലെ അവസാനവട്ട ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി സംസ്ഥാന നേതാക്കൾ കൂടിക്കാഴ്ച നടത്തും.
Recommended Video
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശിവരാത്രി ആഘോഷചിത്രങ്ങള്‍ കാണാം
നേമത്ത് സ്ഥാനാർഥിയാകാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്നദ്ധത അറിയിച്ചു. നേമത്ത് മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വവും ഉമ്മൻചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. എ ഗ്രൂപ്പ് നേതാക്കളും ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിക്ക് ഗുണകരമാകുമെങ്കിൽ നേമം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ താൻ തയ്യാറാണെന്ന് ഉമ്മൻചാണ്ടി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ, നേമത്ത് മത്സരിക്കണമെങ്കിൽ ഉമ്മൻചാണ്ടി ചില ഉപാധികൾ മുന്നോട്ടുവച്ചതായാണ് സൂചന.
സൗന്ദര്യ റാണിയായി നടി ഭാവന: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications