സിപിഎം-ബിജെപി ഡീല്‍: ശരിവച്ച് പിപി മുകുന്ദന്‍, സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്രയ്ക്ക് പരിഹാസം
തിരുവനന്തപുരം: സിപിഎം-ബിജെപി തമ്മില്‍ ഡീലുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ ആരോപണം വലിയ ചര്‍ച്ചകളിലേക്കാണ് നയിക്കുന്നത്. വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് രൂക്ഷവിമര്‍സനമാണ് സിപിഎമ്മിനെതിരെ ഉന്നയിക്കുന്നത്. എന്നാല്‍ ബാലശങ്കറിന്റെ ആരോപണം അവരുടെ സംഘടനയ്ക്കകത്തെപ്രശ്‌നമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ഡ പറഞ്ഞത്. എന്നാല്‍ ബാലശങ്കറിന്റെ ആരോപണത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് പിപി മുകുന്ദന്‍. സിപിഎം-ബിജെപി ഡീല്‍ സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പിപി മുകുന്ദന്‍ പറയുന്നത്.
തമിഴ്നാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖുഷ്ബു സുന്ദറിന്‍റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

പറഞ്ഞത് വെറുതെ ആവില്ല
സിപിഎം-ബിജെപി തമ്മില്‍ ഡീലുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കര്‍ പറഞ്ഞത് വെറുതെ ആവില്ല. ബാലശങ്കര്‍ അങ്ങനെ വെറുതെ പറയുമെന്ന് തോന്നുന്നില്ല. ഒരുമാസമായി ചെങ്ങന്നൂരില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന് ഇത് സംബന്ധിച്ച് തെളിവ് ലഭിച്ചിട്ടുണ്ടാകുമെന്നും പിപി മുകുന്ദന്‍ പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കണമെന്നും പിപി മുകുന്ദന്‍ വ്യക്തമാക്കി

സുരേന്ദ്രന് പരിഹാസം
നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മത്സരിക്കുന്ന സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പിപി മുകുന്ദന്‍ പരിഹസിക്കുകയും ചെയ്തു. ഭരണ സാധ്യതയുള്ള ഒരു കക്ഷിയാണെങ്കില്‍ അത് കേള്‍ക്കുമ്പോള്‍ തന്നെ ഒരു സുഖമുണ്ടായിരുന്നു. ഇത് അനാവശ്യമായ ഒരു ചര്‍ച്ചയ്ക്ക് ഇടവരുത്തിയെന്ന് മാത്രം- പിപി മുകുന്ദന്‍ പറഞ്ഞു.

സുരേന്ദ്രന്റെ ഹെലികോപ്ടര്‍
സുരേന്ദ്രന് ഹെലികോപ്ടര്‍ യാത്ര ഏര്‍പ്പെടുത്തിയതിനെയും മുകുന്ദന്‍ പരിഹസിച്ചു. ഉത്തരേന്ത്യന്‍ സൈറ്റില്‍ കേരളം എങ്ങനയെങ്കിലും പിടിച്ചെടുക്കണമെന്ന ഉന്നത ചിന്ത കൊണ്ട് ഉന്നതത്തിലേക്ക് പോയതായിരിക്കാം. സൗകര്യങ്ങള്‍ കൂടുന്ന സമയത്ത് വന്ന വഴിയും പഠിച്ച വഴിയും മറക്കാന്‍ പാടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിജയ യാത്ര
ബിജെപി സംഘടിപ്പിച്ച വിജയ യാത്രയെ കുറിച്ച് തന്നോട് പറഞ്ഞില്ലെന്നും തൊട്ടടുത്ത് ഇരുട്ടിയിലാണ് പരിപാടി നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന് ആര്‍ക്കെങ്കിലും പറയാമായിരുന്നു. വരണമെന്നും സ്റ്റേജില്‍ ഒന്നും ഇരുത്തേണ്ട. സംഘടന സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ആളല്ലേ ഞാന്‍- മുകുന്ദന്‍ പറഞ്ഞു.

അധ്യക്ഷന്റെ പ്രവര്‍ത്തനം
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രവര്‍ത്തനം എങ്ങനെയെന്ന ചോദ്യത്തിന്, ത്യാഗത്തിന്റെ വഴിയില്‍നിന്നും ഭോഗത്തിലേക്ക് പോകരുത് എന്നൊരു അപേക്ഷയുണ്ട്. പ്രവര്‍ത്തന ശൈലിയില്‍ അടിമുതല്‍ മുടി വരെ മാറ്റം വരുത്തണം. ലീഗിന്റെ കാര്യത്തിലും ഇ ശ്രീധരനെ മുഖ്യമന്ത്രിയാക്കാം എന്നും പറയുകയും തിരുത്തകയും ചെയ്തു. എന്തിനാണ് ഇങ്ങനെ ആലോചനകളില്ലാതെ പറയുന്നത്?- പിപി മുകുന്ദന്‍ പറഞ്ഞു.
തമിഴ് നടി ഷമ്മുവിന്റെ വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications