Get Updates
Get notified of breaking news, exclusive insights, and must-see stories!

നേമത്ത് പ്രിയങ്ക ഗാന്ധി എത്തിയില്ല; ഇടഞ്ഞ് കെ മുരളീധരൻ.. കെപിസിസിയും ഇടപെടുന്നില്ലെന്ന് പരാതി

തിരുവനന്തപുരം; കേരളത്തിൽ പ്രചരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി നേമത്ത് പ്രചരണത്തിന് എത്താതിരുന്നതിൽ അതൃപ്തിയറിച്ച് കെ മുരളീധരൻ. പ്രിയങ്ക എത്താതിരുന്നതിനാൽ ഇന്നലെ നേമത്ത് റോഡ് ഷോ നടന്നിരുന്നില്ല. ഇതോടെ പ്രിയങ്കയെ നേരിട്ട് കണ്ടാണ് മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചത്. ഇതോടെ ഏപ്രിൽ മൂന്നിന് കേരളത്തിൽ എത്താമെന്ന് പ്രിയങ്ക മുരളീധരന് ഉറപ്പ് നൽകി.

ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ അശോക് ദിണ്ഡയ്ക്ക് നേരെ ആക്രമണം, ചിത്രങ്ങള്‍ കാണാം

priyanka and muraleedharan

വെഞ്ഞാറമൂട്, കാട്ടാക്കട, അതിന് ശേഷം പൂജപ്പുരയിൽ നേമത്തെ സ്ഥാനാർത്ഥി കെ മുരളീധരന് വേണ്ടിയും വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ നായർക്കൊപ്പവും റോഡ് ഷോ എന്നിങ്ങനെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രചരണ പരിരാടികൾ ആദ്യം തിരുമാനിച്ചിരുന്നത്. എന്നാൽ സമയക്കുറവ് മൂലം പൂജപ്പുരയിലെ റോഡ് ഷോ ഒഴിവാക്കുകയായിരുന്നു.

ബോളിവുഡ് സുന്ദരി താര സുതാരിയ- ലേറ്റസ്റ്റ് ചിത്രങ്ങൾ

ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലത്തിൽ ഹൈക്കമാന്റ് ഉൾപ്പെടെ ശക്തമായ താത്പര്യം പ്രകടിപ്പിച്ച അവസരത്തിൽ പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ പ്രചരണത്തിന് എത്താത്തത് തിരിച്ചടിയാകുമെന്നാണ് മുരളീധരൻ പ്രിയങ്കയെ അറിയിച്ചത്. മാത്രമല്ല പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നും പ്രിയങ്കയെ മുരളീധരൻ അറിയിച്ചു.

Recommended Video

cmsvideo
    പിണറായിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+