കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസോറാം ഗവർണർ സ്ഥാനം ഒഴിഞ്ഞ് ശ്രീധരൻ പിള്ള ചെങ്ങന്നൂരിലേക്ക്? മത്സരിക്കാൻ താത്പര്യം അറിയിച്ചു?

Google Oneindia Malayalam News

തിരുവനന്തപുരം; കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരൻ ഗവർണർ പദം രാജിവെച്ച് തിരുവനന്തപുരത്ത് മത്സരിക്കാനെത്തിയത്. ശബരിമല സ്ത്രീപ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബിജെപിക്ക് വിജയ സാധ്യത ഏറെ ഉണ്ടെന്ന പാർട്ടി നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രാജി. എന്നാൽ നിലംതൊടാൻ പോലും കുമ്മനത്തിന് സാധിച്ചില്ലെന്നത് മറ്റൊരു കാര്യം.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

തൊട്ട് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപി പരാജയം രുചിച്ചതോടെ സംസ്ഥാന അധ്യക്ഷനായിരുന്നു ശ്രീധരൻപിള്ളയെ ഒഴിഞ്ഞു കിടന്ന മിസോറാം ഗവർണറുടെ പദവിയിലേക്ക് പാർട്ടി നിയമിച്ചു. എന്നാൽ സംസ്ഥാനത്ത് മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ശ്രീധരൻ പിള്ളയും സ്ഥാനമൊഴിഞ്ഞ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.

കുമ്മനത്തിന് പിന്നാലെ അധ്യക്ഷൻ

കുമ്മനത്തിന് പിന്നാലെ അധ്യക്ഷൻ

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി 2019 ൽ ബിജെപി ദേശീയ നേതൃത്വം നിയമിച്ചത്. പിന്നാെ മാസങ്ങളോളം ബിജെപി അധ്യക്ഷനില്ലാ കളരിയായി കിടന്നു. അധ്യക്ഷ സ്ഥാനത്തേക്കുള്ള ഗ്രൂപ്പ് വടംവലികൾക്കൊടുവിൽ ഒരു ഗ്രൂപ്പിലും പെടാത്ത ശ്രീധരൻ പിള്ളയെ ദേശീയ നേതൃത്വം അധ്യക്ഷനായി നിയമിച്ചു.

പ്രതിരോധത്തിലാക്കി

പ്രതിരോധത്തിലാക്കി

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിയെ ശക്തമായി നയിക്കാൻ പിള്ളയ്ക്ക് സാധിക്കുമെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ പിള്ളയ്ക്ക് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല പല ഘട്ടങ്ങളിലും പാർട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു.

ഗവർണർ പദവിയിലേക്ക്

ഗവർണർ പദവിയിലേക്ക്

പിള്ളയുടെ സുവർണാവസര പ്രസംഗവും സമരത്തെ കുറിച്ചുള്ള പാർട്ടിയുടെ നിലപാട് മാറ്റവുമെല്ലാം ബിജെപി നേതൃത്വത്തെ ശരിക്കും വെള്ളം കുടിപ്പിച്ചിരുന്നു. കത്തി നിന്ന ശബരിമല വിഷയത്തെ പാർട്ടിക്ക് അനുകൂലമാക്കി ലോക്സഭ , നിയമസഭ ഉപതിരഞ്ഞെടുപ്പുകളില് പ്രയോജനപ്പെടുത്താൻ ശ്രീധരൻ പിള്ളയ്ക്ക് സാധിച്ചതുമില്ല. ഒടുവിൽ കുമ്മനം ഒഴിഞ്ഞ മിസോറാം ഗവർണർ പദവിയിലേക്ക് ശ്രീധരൻപിള്ളയെ നിയമിക്കുകയായിരുന്നു.

താത്പര്യം അറിയിച്ചു

താത്പര്യം അറിയിച്ചു

എന്നാൽ മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പ് അടുത്തോടെ വീണ്ടും കേരളത്തിലേക്ക് മടങ്ങാനുള്ള സന്നദ്ധത അറിയിച്ചിരിക്കുകയാണ് പിള്ളയെന്നാണ് റിപ്പോർട്ട്. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനാണ് പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് താല്‍പര്യമെന്ന് ദി ക്യൂ റിപ്പോർട്ടിൽ പറയുന്നു.

ചെങ്ങന്നൂരിൽ സ്ഥാനാർത്ഥി

ചെങ്ങന്നൂരിൽ സ്ഥാനാർത്ഥി

സിപിഎം എംഎൽഎയായിരുന്ന കെ രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്ന് 2018 ൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ശ്രീധരൻ പിള്ളയായിരുന്നു ബിജെപി സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ മത്സരിച്ചത്. 35,270 വോട്ടുകളായിരുന്നു മണ്ഡലത്തിൽ അന്ന് ബിജെപി നേടിയത്.

ലഭിച്ച വോട്ടുകൾ

ലഭിച്ച വോട്ടുകൾ

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 38,666 വോട്ടുകളാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ലഭിച്ചത്.ചെങ്ങന്നൂരിൽ പരിഗണിക്കണാമെങ്കിൽ മത്സരിക്കാൻ തയ്യാറാണെന്നും മറ്റേന്തെങ്കിലും മണ്ഡലത്തിലേക്കാണെങ്കിൽ താത്പര്യമില്ലെന്നുമാണ് പിള്ള അറിയിച്ചതെന്നാണ് സൂചന.

ഡോ ബാലശങ്കർ

ഡോ ബാലശങ്കർ

അതേസമയം ചെങ്ങന്നൂരിൽ പാർട്ടി ബൗദ്ധിക വിഭാഗം തലവൻ ഡോ ആർ ബാലശങ്കർ മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ താത്പര്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ബാലശങ്കർ. നേരത്തേ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ച പേരായിരുന്നു ബാലശങ്കറിന്റേത്.

മത്സരിച്ചേക്കും

മത്സരിച്ചേക്കും

എന്നാൽ അന്ന് കേരളത്തിലേക്ക് മടങ്ങാൻ ബാലശങ്കർ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ നിലവിൽ അദ്ദേഹം ജൻമനാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണെന്നാണ് വിവരം.
ആര്‍എസ്എസ് മുഖപത്രമായ ദി ഓര്‍ഗനൈസറിന്റെ എഡിറ്ററായിരുന്നു ആര്‍ ബാലശങ്കര്‍. നരേന്ദ്രമോദി,ക്രിയേറ്റീവ് ഡിസ്‌റപ്റ്റര്‍ എന്ന പുസ്തകം എഴുതിയിട്ടുണ്ട്.
ബാലശങ്കർ മത്സരിക്കുന്നതിനോട് അനുകൂല നിലപാടാണ് ആർഎസ്എസിനും ബിജെപി സംസ്ഥാന നേതൃത്വത്തിനും എന്നാണ് വിവരം.

പേരുമാറ്റി ക്രെഡിറ്റേറ്റെടുക്കുന്നു, പിണറായിയുടേത് പോസ്റ്റുമാൻ പണി മാത്രമെന്ന് സുരേന്ദ്രൻപേരുമാറ്റി ക്രെഡിറ്റേറ്റെടുക്കുന്നു, പിണറായിയുടേത് പോസ്റ്റുമാൻ പണി മാത്രമെന്ന് സുരേന്ദ്രൻ

ഭാഗ്യ പരീക്ഷണം വേണ്ട; ബിജെപിക്ക് തടയിടാൻ സിപിഎം.. കഴക്കൂട്ടത്ത് നീക്കം ഇങ്ങനെഭാഗ്യ പരീക്ഷണം വേണ്ട; ബിജെപിക്ക് തടയിടാൻ സിപിഎം.. കഴക്കൂട്ടത്ത് നീക്കം ഇങ്ങനെ

English summary
Kerala assembly election 2021;PS sreedharan pillai may return to state politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X