'മരക്കഴുത അല്ലേങ്കിലും മലമറിക്കില്ല, ഇത് സിപിഎം കടന്നലുകള്‍ വാഴുന്നിടം'; കോണ്‍ഗ്രസിനോട് പിവി അൻവർ
മലപ്പുറം; നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിംഗിന് പിന്നാലെ കെപിസിസി മീഡിയ സെല്‍ കണ്‍വീനറും എഐസിസി സോഷ്യല്‍ സെല്‍ കോഡിനേറ്ററുമായ അനില്‍ കെ ആന്റണിക്കെതിരെ കോൺഗ്രസ് സൈബർ ടീം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന എത്ര ഫേസ്ബുക്ക് പേജ് ഉണ്ടെന്ന് അറിയാത്ത മരക്കഴുതയാണ് അനില്‍ കെ ആന്റണി എന്നായിരുന്നു കോണ്‍ഗ്രസ് സൈബര്‍ ടീം ആരോപിച്ചത്.ഇപ്പോഴിതാ സൈബർ ടീം പ്രതികരണത്തിന് കോൺഗ്രസിനേയും അനിൽ ആന്റണിയേയും പരിഹസിക്കുകയാണ് നിലമ്പൂർ എംഎൽഎ പിവി അൻവർ. മരക്കഴുത അല്ലെങ്കിൽ തന്നെ അനിൽ ഇവിടെ മലമറിക്കാൻ പോകുന്നില്ലെന്നും സിപിഎമ്മിന്റെ സൈബര്‍ കടന്നലുകള്‍ വാഴുന്നിടമാണ് ഇതെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം
അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

One Marakkazhutha Spotted
"കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ അനിൽ k. ആന്റണി.. ഈ ചങ്ങായിനെ കൊണ്ട് കോൺഗ്രസ് IT സെല്ലിന് തിരഞ്ഞെടുപ്പിൽ വല്ല ഗുണവും ഉണ്ടായോ.. ഈ നിർണായക തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ഇയാൾ ചെയ്തിട്ടുള്ളത്.."
കടപ്പാട്:Congress Cyber Team
മുകളിൽ പറഞ്ഞിരിക്കുന്ന ഡിജിറ്റൽ
മീഡിയ സെൽ മരക്കഴുത അല്ലെങ്കിൽ തന്നെ ഇവിടെ ഒരു മലയും മറിക്കാൻ പോകുന്നില്ല.
കാരണം..ഇത്
കടന്നലുകൾ വാഴുന്നിടം
തല പോയാലും കൂടെ നിൽക്കുന്ന കടന്നലുകൾക്ക് മുന്നിൽ എന്ത്
#CongRss ഡിജിറ്റൽ മീഡിയ സെൽ












Click it and Unblock the Notifications