കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് പക്വതയും സംസ്‌കാരവും കുറവ്, പരമാവധി അപമാനിച്ചു: ആര്‍ ബാലശങ്കര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരും ബിജെപി നേതാവുമായ ആര്‍ ബാലശങ്കര്‍ രംഗത്ത്. ഹൃദയവിശാലതയുടെയും പക്വതയുടെയും സംസ്‌കാരത്തിന്റെയും കുറവാണ് കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ പ്രകടമാകുന്നതെന്ന് ബാലശങ്കര്‍ പറഞ്ഞു. മനോരമ ന്യൂസിലെ നേരെ ചൊച്ച എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

kerala

വര്‍ഷങ്ങളായി തന്നെ അറിയാവുന്ന വി മുരളീധരനും കെ സുരേന്ദ്രനും കാട്ടുന്ന പുച്ഛം ഇവിടത്തെ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ലക്ഷണമാണ്. പാര്‍ട്ടിക്കാര്‍ പോലും വോട്ട് ചെയ്യാത്തവരാണ് ബിജെപി സ്ഥാനാര്‍ത്ഥികളാവുന്നത്. ബിജെപിയുടെ പല സമിതികളില്‍ അംഗവും ദേശീയ പരിശീലന പദ്ധതിയുടെ കോ-കണ്‍വീനറുമായ ഞാന്‍ ഏഴ് വര്‍ഷമായി ബിജെപി കേന്ദ്ര ഓഫീസില്‍ ഇരിപ്പിടമുള്ള ഞാന്‍ വലിഞ്ഞുകയറി വന്ന അന്യന്‍ എന്ന നിലയില്‍ പരാമവധി അപമാനിച്ചു. അന്തസുള്ള ഒരു പാര്‍ട്ടി നേതൃത്വവും ഇങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂരിലെ 11 ല്‍ 10 മണ്ഡലങ്ങളും ഇത്തവണ എല്‍ഡിഎഫ് പിടിക്കും; കോലീബി സഖ്യം പുതിയതല്ല: എംവി ജയരാജന്‍കണ്ണൂരിലെ 11 ല്‍ 10 മണ്ഡലങ്ങളും ഇത്തവണ എല്‍ഡിഎഫ് പിടിക്കും; കോലീബി സഖ്യം പുതിയതല്ല: എംവി ജയരാജന്‍

ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥിയാകാന്‍ തന്നെ നിയോഗിച്ച കാര്യം മുരളീധരനോടും കെ സുരേന്ദ്രനോും പറഞ്ഞതാണ്. അവര്‍ അന്ന് അതിനെ സ്വാഗതം ചെയ്തിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ അറിയില്ലെന്ന് പറയുന്നത്. ഈ നേതാക്കള്‍ പുച്ഛിക്കുന്നത് എന്നെയല്ല, ബിജെപി എന്ന പ്രസ്ഥാനത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂരിലെ 11 ല്‍ 10 മണ്ഡലങ്ങളും ഇത്തവണ എല്‍ഡിഎഫ് പിടിക്കും; കോലീബി സഖ്യം പുതിയതല്ല: എംവി ജയരാജന്‍കണ്ണൂരിലെ 11 ല്‍ 10 മണ്ഡലങ്ങളും ഇത്തവണ എല്‍ഡിഎഫ് പിടിക്കും; കോലീബി സഖ്യം പുതിയതല്ല: എംവി ജയരാജന്‍

തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി, ഇനി ഫൈനല്‍; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 ചിത്രങ്ങള്‍ കാണാം

തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ ആര്‍എസ്എസ് കാര്യവാഹിനെയും ബാലശങ്കര്‍ രൂക്ഷമായി വിമര്‍ശിച്ചു. വഴിയെ പോകുന്ന ആരെയും എഡിറ്റര്‍ ആക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്ന് നിന്ദിക്കരുത്. ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയതിന് ശേഷം ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ സ്വഭാവഹത്യ നടത്തുകയാണെന്നും അങ്ങനെ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും ബാലശങ്കര്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ഏത് മുന്നണിയെ പിന്തുണയ്ക്കും? മറുപടിയുമായി സാബു എം ജേക്കബ്, ഉപാധി വെയ്ക്കുംതിരഞ്ഞെടുപ്പിൽ ജയിച്ചാൽ ഏത് മുന്നണിയെ പിന്തുണയ്ക്കും? മറുപടിയുമായി സാബു എം ജേക്കബ്, ഉപാധി വെയ്ക്കും

Recommended Video

cmsvideo
തൃശ്ശൂരില്‍ വിജയ സാധ്യതയല്ല, മത്സരസാധ്യത | Oneindia Malayalam

കെ സുരേന്ദ്രൻ എന്തിന് രണ്ടിടങ്ങളിൽ മത്സരിക്കണം: നിലപാട് വ്യക്തമാക്കി പി പി മുകുന്ദൻ: പ്രതികരണം 'വൺ ഇന്ത്യ'യോട്കെ സുരേന്ദ്രൻ എന്തിന് രണ്ടിടങ്ങളിൽ മത്സരിക്കണം: നിലപാട് വ്യക്തമാക്കി പി പി മുകുന്ദൻ: പ്രതികരണം 'വൺ ഇന്ത്യ'യോട്

ഇത്തരത്തിൽ ആന മണ്ടത്തരം കാണിക്കാൻ കോൺഗ്രസുകാർക്കേ പറ്റൂ, ചെന്നിത്തലയെ പരിഹസിച്ച് ഐസക്ഇത്തരത്തിൽ ആന മണ്ടത്തരം കാണിക്കാൻ കോൺഗ്രസുകാർക്കേ പറ്റൂ, ചെന്നിത്തലയെ പരിഹസിച്ച് ഐസക്

ഗ്ലാമറിന്റെ അങ്ങേയറ്റം, പായല്‍ രാജ്പുത് വേറെ ലെവല്‍, വൈറലായ ചിത്രങ്ങള്‍ കാണാം

English summary
Kerala Assembly Election 2021; R Balashankar criticizes BJP leadership in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X