കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ആദ്യമെത്തും, പ്രിയങ്കയും സച്ചിനും ഒപ്പം, കേരളം പിടിക്കാന്‍ കച്ചമുറുക്കി കോണ്‍ഗ്രസ്, കളിമാറും

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം പിടിക്കാന്‍ ഗാന്ധി കുടുംബവും അറിയപ്പെടുന്ന യുവനേതാക്കളും സംസ്ഥാനത്തേക്ക്. കോണ്‍ഗ്രസില്‍ ടീം രാഹുലായിരിക്കും പ്രചാരണത്തെ നയിക്കുകയെന്ന് വ്യക്തമായിരിക്കുകയാണ്. രാഹുല്‍ കൂടുതല്‍ സമയം സംസ്ഥാനത്തുണ്ടാവും. വൈകാതെ തന്നെ രാഹുല്‍ കേരളത്തിലെത്തും. ജനുവരി അവസാനത്തോടെ എത്താനാണ് സാധ്യത. പിന്നീട് ഓരോ ഘട്ടത്തിലും പ്രചാരണം ശക്തമാക്കും. തന്റെ മണ്ഡലം അടങ്ങുന്ന മലബാര്‍ മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ രാഹുല്‍ ലക്ഷ്യമിടുന്നുണ്ട്. അതാണ് വരവ് നേരത്തെയാക്കുന്നത്.

തുടക്കം തമിഴ്‌നാട്ടില്‍

തുടക്കം തമിഴ്‌നാട്ടില്‍

രാഹുലിന്റെ ആദ്യ വരവ് തമിഴ്‌നാട്ടിലേക്കാണ്. ഇവിടെ ഡിഎംകെയുമായി ചേര്‍ന്ന് കൂടുതല്‍ സീറ്റുകള്‍ നേടാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ് എന്നിവിടങ്ങളിലാണ് രാഹുല്‍ ആദ്യമെത്തുക. തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളില്‍ നിന്ന് കൂടുതല്‍ സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഒപ്പം പുതുച്ചേരി നിലനിര്‍ത്തുകയെന്നതും രാഹുലിന്റെ ആവശ്യമാണ്. ദക്ഷിണേന്ത്യയില്‍ പ്രചാരണത്തെ മുന്നില്‍ നിന്ന് നയിക്കാനാണ് രാഹുലിന്റെ തയ്യാറെടുക്കുന്നത്. ബംഗാളില്‍ സോണിയാ ഗാന്ധി അടക്കമുള്ളവരായിരിക്കും സജീവമാകുക.

കേരളം പിടിക്കും

കേരളം പിടിക്കും

കേരളത്തില്‍ നിന്ന് 100 സീറ്റ് തന്നെ നേടണമെന്നാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. അതിനായിട്ടാണ് താരപ്രചാരകര്‍ തന്നെ ഇറങ്ങുന്നത്. മേഖല തരംതിരിച്ച് പ്രചാരണം നടത്താനാണ് സാധ്യത. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിനെത്തും. കോണ്‍ഗ്രസ് താരപ്രചാരകരുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല ബംഗാള്‍, അസം, തമിഴ്‌നാട് എന്നിവിടങ്ങളിലെ താരപ്രചാരകരുടെ പട്ടികയാണ് തയ്യാറാക്കുന്നത്. രാഹുലിന്റെ മേല്‍നോട്ടത്തിലാണ് ഇനിയുള്ള മൂന്ന് മാസങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം നടക്കുക.

യൂത്ത് കോണ്‍ഗ്രസിന് മുന്‍തൂക്കം

യൂത്ത് കോണ്‍ഗ്രസിന് മുന്‍തൂക്കം

യൂത്ത് കോണ്‍ഗ്രസിന് രാഹുല്‍ വരുന്നത് വലിയ നേട്ടമുണ്ടാക്കും. വിജയസാധ്യതയുള്ള സീറ്റുകളില്‍ പലതും യൂത്ത് കോണ്‍ഗ്രസിന് ലഭിക്കും. എംപിമാര്‍ മത്സരിക്കാത്തതും ഇവര്‍ക്ക് നേട്ടമാകും. അഭിജിത്ത് അടക്കമുള്ളവരാണ് മത്സരത്തിന് ഒരുങ്ങും. കോണ്‍ഗ്രസിന് പുതിയൊരു നേതൃത്വം കൂടിയാണ് ഇതിലൂടെ രാഹുല്‍ ലക്ഷ്യമിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ കെപിസിസി പ്രസിഡന്റ് വരാന്‍ വരെ സാധ്യതയുണ്ട്. അതല്ലെങ്കില്‍ കോണ്‍ഗ്രസ് സംസ്ഥാന സമിതിയില്‍ അടക്കം രാഹുലിന്റെ അടുപ്പക്കാരുണ്ടാവും.

ഇനി അധ്യക്ഷ പദവിയിലേക്ക്

ഇനി അധ്യക്ഷ പദവിയിലേക്ക്

ദക്ഷിണേന്ത്യയില്‍ നേട്ടമുണ്ടാക്കി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്താനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ 100 പ്ലസ് സീറ്റ് എന്നത് ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ച ടാര്‍ഗറ്റാണ്. എന്നാല്‍ 90 വരെയാണ് പരമാവധി നേടാനാവുമെന്നാണ് യുഡിഎഫ് കരുതുന്നത്. രാഹുല്‍ വരുന്നതോടെ സംഘടനാ തലത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. മലബാര്‍ മേഖലയില്‍ ശക്തമായ പ്രചാരണമുണ്ടാവുമെന്ന് ഉറപ്പാണ്. കോഴിക്കോട് സീറ്റ് പിടിച്ചെടുക്കുക കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ആഗ്രഹമാണ്.

പ്രിയങ്കയും വരും

പ്രിയങ്കയും വരും

പ്രിയങ്കാ ഗാന്ധിയും പ്രചാരണ ഗോദയിലുണ്ടാവുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. യുപി കേന്ദ്രീകരിച്ചാണ് പ്രിയങ്ക പ്രചാരണം നടത്തുന്നത്. എന്നാല്‍ കേരളം രാഹുലിന്റെ തട്ടകമായത് കൊണ്ട് പ്രിയങ്കയും എത്തും. മറ്റിടങ്ങളില്‍ അവര്‍ വരാനുള്ള സാധ്യത കുറവാണ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിലയിരുത്താനും അവരുണ്ടാവും. കേരളത്തില്‍ നിന്നുള്ള എംപിയെന്ന നിലയിലാണ് രാഹുല്‍ പ്രചാരണത്തെ നയിക്കുക. സച്ചിന്‍ പൈലറ്റിനെയും പ്രിയങ്കയ്ക്ക് ഒപ്പം കോണ്‍ഗ്രസ് എത്തിക്കുന്നുണ്ട്. ബീഹാറില്‍ പ്രിയങ്ക താരപ്രചാരകരുടെ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ അവര്‍ പങ്കെടുത്തിരുന്നില്ല.

കോണ്‍ഗ്രസ് ശക്തം

കോണ്‍ഗ്രസ് ശക്തം

തദ്ദേശ തിരഞ്ഞെടുപ്പിലെ പോലെയല്ല കാര്യങ്ങള്‍, സിപിഎമ്മും എല്‍ഡിഎഫും വന്‍ സന്നാഹത്തെ തന്നെ നേരിടേണ്ടി വരും. എഐസിസി സംഘം കേരളത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവര്‍ കെപിസിസിയുമായി കൂടിയാലോചിച്ച് സിപിഎമ്മിനെ നേരിടാനുള്ള പദ്ധതി തയ്യാറാക്കും. പ്രചാരണത്തിന്റെ ചുമതല അശോക് ഗെലോട്ടിനാണ്. പ്രചാരണവും ഏകോപനവും ഗെലോട്ട് നിരീക്ഷിക്കും. കോണ്‍ഗ്രസ് നേതാക്കളായ ലൂസീഞ്ഞോ ഫലേറോ, ജി പരമേശ്വര തുടങ്ങിയവരും കേരളത്തില്‍ ക്യാമ്പ് ചെയ്യും. താരിഖ് അന്‍വറും ഇവര്‍ക്കൊപ്പമുണ്ടാവും.

രാഹുലിന്റെ ഇഷ്ടം

രാഹുലിന്റെ ഇഷ്ടം

രാഹുലിന്റെ ഇഷ്ടപ്രകാരമാണ് ഓരോ നീക്കങ്ങളും കേരളത്തിലെ നേതൃത്വത്തില്‍ നടക്കുന്നത്. സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ രാഹുലാണ് നിര്‍ദേശിച്ചത്. മധ്യപ്രദേശില്‍ അടക്കം ഇതിന്റെ ഗുണം കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. സ്ത്രീകള്‍ക്കും ഇത്തവണ കൂടുതല്‍ പ്രാധാന്യം ലഭിക്കും. യുവാക്കളുടെ പേരുകളും നിര്‍ദേശിക്കാന്‍ പറഞ്ഞിട്ടുണ്ട്. ജയസാധ്യതയില്ലാത്തവരെ കെപിസിസി നിര്‍ദേശിച്ചാല്‍ വെട്ടും. നേതാക്കള്‍ക്കെതിരെ നടപടിയുമുണ്ടാവും. ഗ്രൂപ്പിനെ വെട്ടിനിരത്താന്‍ കൂടിയാണ് രാഹുലിന്റെ വരവ്. എ, ഐ ഗ്രൂപ്പുകള്‍ മാറ്റങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതിനാല്‍ കടുത്ത നടപടി തന്നെ അവര്‍ നേരിടേണ്ടി വരും.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
kerala assembly election 2021: rahul gandhi and priyanka gandhi will be congress star campaigners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X