കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഇനി കേരളത്തില്‍, കോണ്‍ഗ്രസിനെ ഉടച്ച് വാര്‍ക്കും, മുല്ലപ്പള്ളി തെറിച്ചേക്കും, പ്രചാരണം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സാരഥ്യം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നയിച്ചിട്ടും സിപിഎമ്മിനോ എല്‍ഡിഎഫിനോ ഒരു കോട്ടവും സംഭവിച്ചിട്ടില്ലന്ന വിലയിരുത്തിലാണ് ഈ നീക്കം. രാഹുല്‍ ഇനി കേരളത്തിലുണ്ടാവും. ബംഗാളും അസമും തല്‍ക്കാലത്തേക്ക് മറ്റ് നേതാക്കള്‍ ഏല്‍പ്പിച്ചാണ് രാഹുലിന്റെ വരവ് കൃത്യമായ പ്ലാനിംഗാണ് ഇതിലൂടെ കേരള നേതൃത്വം കൊണ്ടുവരുന്നത്. മത്സ്യമേഖലയില്‍ അടക്കം രാഹുലിന്റെ വരവ് വലിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

രാഹുല്‍ കേരളത്തില്‍

രാഹുല്‍ കേരളത്തില്‍

രാഹുലിന്റെ പ്രധാന പ്രചാരണങ്ങള്‍ മുഴുവന്‍ കേരളത്തിലാവും. ബംഗാളിലെ നാളെ നടക്കാനിരുന്ന ഇടത്-കോണ്‍ഗ്രസ് റാലിയില്‍ രാഹുല്‍ പിന്‍മാറി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് മാറ്റം. മാര്‍ച്ച് ഒന്ന് വരെ തമിഴ്‌നാട്ടില്‍ രാഹുല്‍ പ്രചാരണത്തിനായി ഉണ്ടാവും. അതിന് ശേഷം കേരളത്തിലേക്ക് മാറും. പിന്നീട് ഒരു മാസത്തോളം ഇവിടെയുണ്ടാവും. വന്‍ മാറ്റങ്ങളും കോണ്‍ഗ്രസില്‍ ഇതിനിടെ ഒരുങ്ങുന്നുണ്ട്. അതേസമയം കേരളത്തില്‍ ബാധിക്കുന്നത് കൊണ്ട് ഇടതിനൊപ്പം ബംഗാളില്‍ പ്രചാരണം വേണ്ടെന്ന് തീരുമാനിച്ചത്.

മുല്ലപ്പള്ളി തെറിക്കും

മുല്ലപ്പള്ളി തെറിക്കും

കോണ്‍ഗ്രസില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയുള്ള പടയൊരുക്കം രാഹുല്‍ വരുന്നതോടെ ശക്തമാകുകയാണ്. അദ്ദേഹത്തെ മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളിക്ക് പകരം കെ സുധാകരന്‍ വരും. സിപിഎമ്മിനെതിരെ കടുത്ത നിലപാടുമായി വന്നതാണ് സുധാകരനെ രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ പിന്തുണയ്ക്കാന്‍ കാരണം. ഉമ്മന്‍ ചാണ്ടിയും സുധാകരനെ പിന്തുണയ്ക്കുന്നു. അടുത്തിടെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത് വലിയ രീതിയില്‍ ഏറ്റെടുത്തിരുന്നു.

വെല്‍ഫെയര്‍ നിലപാട്

വെല്‍ഫെയര്‍ നിലപാട്

മുല്ലപ്പള്ളിയെ മത്സരിപ്പിക്കാനാണ് നീക്കം. കോഴിക്കോട് നിന്നുള്ള സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്. ഇത് മാറ്റത്തിനുള്ള ആദ്യ സൂചനയാണ്. രണ്ട് ദിവസത്തിനുള്ളില്‍ എഐസിസി തീരുമാനമുണ്ടായേക്കും. വെല്‍ഫെയര്‍ സഖ്യത്തിനെതിരെ പരസ്യമായ നിലപാട് മുല്ലപ്പള്ളി എടുത്തത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. മുസ്ലീം ലീഗ് മുല്ലപ്പള്ളിയുടെ നിലപാട് തിരിച്ചടിച്ചെന്ന് രാഹുല്‍ അടക്കമുള്ളവരെ അറിയിച്ചിരുന്നു. അതേസമയം കൊയിലാണ്ടിയില്‍ ഇല്ലെങ്കില്‍ മുല്ലപ്പള്ളിയെ കണ്ണൂരില്‍ മത്സരിപ്പിക്കാനും നീക്കമുണ്ട്.

എന്‍സിപി വരും

എന്‍സിപി വരും

രാഹുല്‍ വരുന്നതിന് പിന്നാലെ എന്‍സിപിയെ എല്‍ഡിഎഫില്‍ നിന്ന് പൂര്‍ണമായി കൊണ്ടുവരാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. മാണി സി കാപ്പനെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്‍ഡിഎഫിലെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ എന്‍സിപി പൂര്‍ണമായും യുഡിഎഫില്‍ എത്തുമെന്ന് കാപ്പന്‍ പറയുന്നു. പാലാ സീറ്റ് അടക്കം മൂന്ന് സീറ്റില്‍ തന്റെ പാര്‍ട്ടി മത്സരിക്കും. സിറ്റിംഗ് സീറ്റുകള്‍ അടക്കം എന്‍സിപിക്ക് നഷ്ടമാകും. അതുകൊണ്ട് ഇവര്‍ മറുകണ്ടം ചാടും. കായംകുളം, വാമനപുരം, എന്നീ സീറ്റുകളാണ് എന്‍സിപിക്കായി കോണ്‍ഗ്രസ് നല്‍കുക.

ലീഗിന് രണ്ട് സീറ്റ്

ലീഗിന് രണ്ട് സീറ്റ്

സഖ്യകക്ഷികളെ പരമാവധി നിലയ്ക്ക് നിര്‍ത്തി ഒറ്റയ്ക്ക് കരുത്ത് തെളിയിക്കാനുള്ള പ്ലാനിലാണ് കോണ്‍ഗ്രസ്. ലീഗിന് പരമാവധി മൂന്ന് സീറ്റാണ് നല്‍കുക. മൂസ്ലീം ലീഗിന് ഇപ്പോള്‍ രണ്ട് സീറ്റാണ് കോണ്‍ഗ്രസ് നല്‍കാമെന്ന് അറിയിച്ചത്. അഞ്ച് കിട്ടില്ലെന്നും അറിയിച്ചു. സിപി ജോണിന് തിരുവമ്പാടി സീറ്റ് നല്‍കും. കുന്ദമംഗലം സീറ്റ് ലീഗിന് കിട്ടും. ഇവിടെ നജീബ് കാന്തപുരം മത്സരിക്കും. ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. തവനൂരും നിലമ്പൂരും കോണ്‍ഗ്രസില്‍ നിന്ന് വേണമെന്ന ആവശ്യം ലീഗിനുണ്ട്.

ജോസഫ് കുടുങ്ങി

ജോസഫ് കുടുങ്ങി

12 സീറ്റ് ചോദിച്ച പിജെ ജോസഫിന് കൊവിഡ് വന്നതോടെ സീറ്റ് വാങ്ങിച്ചെടുക്കാനാവാത്ത സാഹചര്യമാണ്. പകരക്കാര്‍ വിലപേശല്‍ നടക്കുന്നില്ല. രാഹുലുമായുള്ള ചര്‍ച്ചയ്ക്കും വരാനായില്ല. ജോണി നെല്ലൂരിന് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കോണ്‍ഗ്രസ് വെച്ച് നീട്ടുന്ന സീറ്റുകള്‍ വാങ്ങേണ്ടി വരും. പരമാവധി ഒമ്പത് സീറ്റ് വരെ കിട്ടിയേക്കും. പഴയ പോലെ ജോസഫിന് സജീവമാകാന്‍ മൂന്നാഴ്ച്ചയെങ്കിലും വേണം. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം അതിനുള്ളില്‍ പൂര്‍ത്തിയാകും. ഇതോടെ കാര്യങ്ങല്‍ ജോസഫിന്റെ കൈയ്യില്‍ നില്‍ക്കില്ല. ഒമ്പതില്‍ നില്‍ക്കേണ്ടി വരും.

സുധീരനെ മത്സരിപ്പിക്കണം

സുധീരനെ മത്സരിപ്പിക്കണം

സുധീരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. ചാവക്കാട് ടൗണിലാണ് പ്രകടനം അരങ്ങേറിയത്. മലബാറില്‍ അദ്ദേഹം മത്സരിക്കുമെന്ന് സൂചനയുണ്ട്. ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. നേരത്തെ സിപിഎമ്മില്‍ വിഎസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി പ്രവര്‍ത്തകര്‍ തന്നെ മുമ്പ് തെരുവില്‍ ഇറങ്ങിയിരുന്നു. അതുപോലെയുള്ള സംഭവമാണ് ഇത്. സുധീരന്‍ മത്സരിക്കണമെന്ന സമ്മര്‍ദം ഇതോടെ നേതൃത്വം ശക്തമാക്കാനാണ് സാധ്യത.

ധര്‍മജന്റെ പ്രതികരണം

ധര്‍മജന്റെ പ്രതികരണം

തന്നെ മത്സരിപ്പിക്കുന്നതിനോട് എതിര്‍പ്പുണ്ടെങ്കില്‍ മത്സരിക്കാനില്ലെന്ന് ധര്‍ജന്‍ തന്നെ വെളിപ്പെടുത്തി. മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടിക്കാരനായ ആരുടെയെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ താന്‍ മത്സരിക്കാനില്ല. പാര്‍ട്ടിയാണ് താന്‍ മത്സരിക്കുന്നുണ്ടോ എന്ന് തീരുമാനിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് അറിയപ്പെടണമെന്ന് ഇപ്പോള്‍ താല്‍പര്യമില്ല. സിനിമ നടന്‍ എന്ന നിലയില്‍ ലോകത്ത് എവിടെ പോയാലും പത്ത് മലയാളികളുണ്ടെങ്കില്‍ തന്നെ തിരിച്ചറിയും. മത്സരിക്കുന്നെങ്കില്‍ എല്ലാവരുടെയും പിന്തുണയോടെ മത്സരിക്കൂ എന്നും ധര്‍മജന്‍ പറഞ്ഞു.

കുറ്റിച്ചൂലിനെ നിര്‍ത്തിയാലൊന്നും ജയിക്കില്ല

കുറ്റിച്ചൂലിനെ നിര്‍ത്തിയാലൊന്നും ജയിക്കില്ല

കോണ്‍ഗ്രസ് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞെന്ന് എകെ ആന്റണി. പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പോര അവര്‍ക്ക് വിശ്വാസ്യതയും വേണം. ജനങ്ങള്‍ക്ക് സ്വീകാര്യനായ ആളുകളെ സ്ഥാനാര്‍ത്ഥികളാക്കണം. ആഴക്കടല്‍ മത്സ്യബന്ധന വിവാദവും പിഎസ്‌സി സമരവും ഇടത് സര്‍ക്കാരിന് തിരിച്ചടിയാവുമെന്നും ആന്റണി പറഞ്ഞു. അതേമയം സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാവാന്‍ ആരും നില്‍ക്കേണ്ടെന്നാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തീരുമാനിച്ചത്. സിറ്റിംഗ് എംഎല്‍എമാര്‍ ഇല്ലാത്തയിടത്ത് പുതുമുഖങ്ങല്‍ വരും. നാല്‍പ്പതിനും അന്‍പതിനും ഇടയിലുള്ളവര്‍ക്കാണ് മുന്‍ഗണന.

നാടൻ സുന്ദരിയായി എലിഷേര റായ്- ചിത്രങ്ങൾ കാണാം

English summary
kerala assembly election 2021: rahul gandhi cancel bengal rally, now kerala is main target
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X