• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന്റെ ആ നിര്‍ദ്ദേശത്തിൽ ഞെട്ടി കേരള നേതൃത്വം; നടപ്പാക്കിയാൽ വിജയം ഉറപ്പ്, പുതിയ പദ്ധതികൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനം നിയമസഭ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണ ഭരണം എങ്ങനെയെങ്കിലും നേടിയെടുക്കാനാണ് കേരളത്തിലെ യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്. ഇതിനായി തിരഞ്ഞെടുപ്പില്‍ വമ്പന്‍ പദ്ധതികള്‍ ഒരുക്കാന്‍ നേതൃത്വം തയ്യാറെടുത്തുകഴിഞ്ഞു. സംസ്ഥാനത്ത് കഷ്ടിച്ചുള്ള ഭൂരിപക്ഷമല്ല നേതൃത്വം ലക്ഷ്യമിടുന്നത്. വന്‍ വിജയം തന്നെ വേണമെന്നാണ് ഹൈക്കാമന്‍ഡ് ഉള്‍പ്പടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ ചില സുപ്രധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

വേണ്ടത് വന്‍ വിജയം

വേണ്ടത് വന്‍ വിജയം

കേരളത്തില്‍ വെറും സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമല്ല യുഡിഎഫിന് വേണ്ടത്. വന്‍ വിജയം തന്നെ ലക്ഷ്യം വച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനായി ചില പദ്ധതികളും രാഹുല്‍ തന്നെ മുന്നോട്ടുവച്ചു.

ചെറുപ്പക്കാര്‍ വരട്ടെ

ചെറുപ്പക്കാര്‍ വരട്ടെ

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു പാളിച്ച പോലും വരരുതെന്ന് പറഞ്ഞ രാഹുല്‍ ചെറുപ്പാക്കാരെയും പുതുമുഖങ്ങളെയും മത്സര രംഗത്തേക്ക് ഇറക്കണമെന്ന് ആവശ്യപ്പെട്ടു. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നാണ് രാഹുല്‍ പ്രധാനമായും നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുവഴി യുവാക്കളെ കൂടെ നിര്‍ത്താനാവുമെന്നാണ് രാഹുല്‍ കരുതുന്നത്.

സൂക്ഷ്മത പുലര്‍ത്തണം

സൂക്ഷ്മത പുലര്‍ത്തണം

യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിന് ശേഷം ചേര്‍ന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് യോഗത്തിലും രാഹുല്‍ ചില സുപ്രധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സൂക്ഷ്മത പുലര്‍ത്തിയേ മതിയാകൂ. മറ്റെല്ലാ താല്‍പര്യങ്ങളും മാറ്റിവയ്ക്കണമെന്നും രാഹുല്‍ ഗാന്ധി നേതൃത്വത്തോട് ആവശ്യപ്പെട്ടു.

വിജയ സാധ്യത മാത്രം

വിജയ സാധ്യത മാത്രം

വിജയ സാധ്യത മാത്രം മുന്‍നിര്‍ത്തി മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കണമെന്നും രാഹുല്‍ നിര്‍ദ്ദേശിക്കുന്നു. അതിന് തയ്യാറാണെന്ന് കേരള നേതൃത്വം ഇതിനകം ഉറപ്പ് നല്‍കിയിട്ടുണ്ട്. അത് കൃത്യമായി പാലിക്കണമെന്നും രാഹുല്‍ പറയുന്നു.

കേരളത്തില്‍ പരമാവധി സമയം

കേരളത്തില്‍ പരമാവധി സമയം

സംഘടനപരമായി നിലനില്‍ക്കുന്ന എല്ലാ പോരായ്മകളും തിരുത്തേണ്ടതാണ്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പരമാവധി സമയം ചെലവഴിക്കുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള അഴിച്ചു പണി പ്രക്രിയയും രാഹുല്‍ വിലയിരുത്തി.

 ഐശ്വര്യ കേരള യാത്ര

ഐശ്വര്യ കേരള യാത്ര

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യ കേരള യാത്ര വഹിച്ച പങ്കിനെ കുറിച്ച് രാഹുല്‍ എടുത്തു പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് അതിജീവിച്ച് കോണ്‍ഗ്രസും യുഡിഎഫും മുന്നോട്ടുവന്നതില്‍ രാഹുല്‍ തൃപ്തി രേഖപ്പെടുത്തി.

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

അതേസമയം, തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് നല്‍കേണ്ട പ്രധാന്യം എടുത്തു പറഞ്ഞാണ് രാഹുല്‍ യോഗം വിട്ടത്. അക്കാര്യത്തില്‍ വീഴ്ച സംഭവിച്ചാല്‍ ഇതുവരെ ചെയ്തതില്‍ എല്ലാം പാഴായിപ്പോകുമെന്ന് രാഹുല്‍ ഓര്‍മ്മിപ്പി്ചു. യുഡിഎഫ് മുഴുവനായും ചെറുപ്പക്കാര്‍ക്ക് പരിഗണന നല്‍കണമെന്നാണ് അദ്ദേഹം പ്രധാനമായും ആവശ്യപ്പെട്ടത്.

രാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടി

പിസി ജോര്‍ജും ബിജെപിയും വീണ്ടും ഒന്നിക്കുന്നു?;പൂഞ്ഞാര്‍ ഉറപ്പിക്കാന്‍ എൻഡിഎ.പാലായിൽ പിസി തോമസ്

ബിഗ് ബോസിൽ എലിമിനേഷൻ ചൂട്, പുറത്താകാൻ സാധ്യത ഉളളവരുടെ പട്ടികയായി, 8 പേരിലൊരാൾ

കാഞ്ഞിരപള്ളിയും പൂഞ്ഞാറും അടക്കം നാലിടത്ത് ജോര്‍ജിന്റെ ജനപക്ഷം മത്സരിക്കും, കോണ്‍ഗ്രസ് വീഴും!!

'കടലിനെ സാക്ഷിയാക്കി കടലിന്റെ മക്കൾക്ക് വാക്ക് കൊടുത്തു', തീരദേശം പിടിക്കാൻ രാഹുലിനെ ഇറക്കി കോൺഗ്രസ്

ഗ്ലാമര്‍ ലുക്കില്‍ പൂനം ബജ്‌വയുടെ പുതിയ ചിത്രങ്ങള്‍

cmsvideo
  രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

  English summary
  Kerala Assembly Election 2021; Rahul Gandhi wants more opportunities for newcomers and youth
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X