Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കേരളത്തിലെത്തും; പ്രചാരണം മൂന്ന് ജില്ലകളില്‍, വിദ്യാര്‍ഥികളുമായി സംവദിക്കും

കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിങ്കളാഴ്ച കേരളത്തിലെത്തും. മധ്യകേരളത്തിലെ മൂന്ന് ജില്ലകളിലാണ് അദ്ദേഹത്തിന്റെ പ്രചാരണം. വിദ്യാര്‍ഥികളുമായി സംവദിക്കാനും രാഹുല്‍ ഗാന്ധി തീരുമാനിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രചാരണ പരിപാടികളിാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുക.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

r

രാവിലെ 11 മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി 11.30ന് സെന്റ് തെരേസ കോളജിലെ വിദ്യാര്‍ഥികളുമായി സംവദിക്കും. മൂന്ന് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങള്‍ക്കായി പിന്നീട് പുറപ്പെടും. വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ പരിപാടികളിലാണ് എറണാകുളത്ത് പങ്കെടുക്കുക.

വൈകീട്ട് രാഹുല്‍ ഗാന്ധി ആലപ്പുഴയിലെത്തും. ഇവിടെ ആറ് നിയമസഭാ മണ്ഡലങ്ങളിലെ പരിപാടികളില്‍ രാഹുല്‍ ഗാന്ധി സംബന്ധിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ആലപ്പുഴ, അമ്പലപ്പുഴ, ചേര്‍ത്തല, അരൂര്‍, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിലെ പരിപാടികളാണ് പങ്കെടുക്കുക. ചൊവ്വാഴ്ചയാണ് കോട്ടയം ജില്ലയിലെ പര്യടനം തീരുമാനിച്ചിട്ടുള്ളത്. കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാല എന്നീ മണ്ഡലങ്ങളിലെ പരിപാടികളിലും പങ്കെടുക്കും. അവസരം ലഭിച്ചാല്‍ എറണാകുളം ജില്ലയിലെ കൂടുതല്‍ പ്രചാരണ യോഗത്തില്‍ സംബന്ധിക്കാനും ആലോചനയുണ്ട്.

രാഹുല്‍ ഗാന്ധിയുടെ പ്രചാരണം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രിയങ്ക ഗാന്ധിയെയും കേരളത്തില്‍ പ്രചാരണത്തിന് എത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അവര്‍ അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കഴിഞ്ഞ ദിവസം സംബന്ധിച്ചിരുന്നു. വൈകാതെ കേരളത്തിലെത്തുമെന്നാണ് വിവരം.

ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+