Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെ പോയാൽ കോൺഗ്രസ് കാണില്ല; നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താൻ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച് പാർട്ടിയിൽ നിൽക്കുന്ന ഒരാളും കോൺഗ്രസ് വിടില്ലെന്നും അദ്ദേഹം

കാസർഗോഡ്: ശരീരം കോൺഗ്രസിലും മനസ് ബിജെപിയിലും കൊടുത്ത കുറേ ആളുകളുണ്ടെന്നും അവരാണ് പാർട്ടി വിടുകയെന്നും കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ രാജ്മോഹൻ ഉണ്ണിത്താൻ. അവസരവാദികൾ, സ്ഥാനമോഹികൾ, ഈ ജന്മം ഈ പാർട്ടിയെ കൊണ്ട് നേടാൻ കഴിഞ്ഞ മുഴുവൻ ആളുകൾ അവരൊക്കെയാണ് ഇപ്പോൾ പോയ്ക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച് പാർട്ടിയിൽ നിൽക്കുന്ന ഒരാളും കോൺഗ്രസ് വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

ഗ്രൂപ്പ് അപകടം

ഗ്രൂപ്പ് അപകടം

ഇനിയും ഗ്രൂപ്പുമായി മുന്നോട്ടുപോയാൽ കോൺഗ്രസ് എന്നൊരു പാർട്ടി തന്നെ കാണില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി. പ്രവർത്തകരുടെ കൂറും പ്രതിബദ്ധതയും കോൺഗ്രസിനോടായിരിക്കണമെന്നും വ്യക്തികളോടായിരിക്കരുതെന്നും ഉണ്ണിത്താൻ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസിലെ പ്രശ്നങ്ങളെക്കുറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ മനസ് തുറന്നത്.

കോൺഗ്രസിന്രെ നിലവിലെ അവസ്ഥയ്ക്ക് കാരണം

കോൺഗ്രസിന്രെ നിലവിലെ അവസ്ഥയ്ക്ക് കാരണം

പാർട്ടിയേക്കാൾ കൂടുതൽ വ്യക്തികളെ സ്നേഹിച്ചതിന്റെ പരണിതിഫലമാണ് ഇന്ന് കോൺഗ്രസ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു. ഒരു മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഒരു ഗ്രൂപ്പിന്റെ ആളാണെങ്കിൽ കെ.പി.സി.സി. പ്രസിഡന്റ് എന്ത് തെറ്റുചെയ്താലും അയാളെ മാറ്റാൻ ശ്രമിച്ചാൽ ഗ്രൂപ്പ് ചോദ്യം ചെയ്യും. ആ അഹങ്കാരമാണ് ഇന്ന് ഓരോ സ്ഥാനങ്ങളിലിരിക്കുന്നവർക്ക്. അത് മാറണമെന്നും ഉണ്ണിത്താൻ പറഞ്ഞു.

കെ.സുധാകരനെതിരെ

കെ.സുധാകരനെതിരെ

കോൺഗ്രസ് സ്ഥാനാർഥി പട്ടിക വന്നതിന് പിന്നാലെ കെ.സുധാകരൻ നടത്തിയ പരാമർശത്തെയും രാജ്മോഹൻ ഉണ്ണിത്താൻ വിമർശിച്ചു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ വിജയസാധ്യത മങ്ങിയെന്നായിരുന്നു സുധാകരൻ പറഞ്ഞത്. മാർക്സിസ്റ്റുകാരുമായി കോൺഗ്രസ് ഒരു പോർമുഖത്ത് നിൽക്കുമ്പോൾ സുധാകരനെപ്പോലെ ഒരാൾ ഇങ്ങനെ പറയുന്നത് തനിക്ക് അംഗീകരിക്കാനാവില്ലെന്നാണ് ഉണ്ണിത്താൻ പറഞ്ഞു. സുധാകരന്റെ പ്രസ്താവന കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചു. ഇടതുപക്ഷത്തിന് വെള്ളവും വളവും നൽകുന്ന നടപടിയാണെന്നും ഉണ്ണിത്താൻ നേരത്തെ പറഞ്ഞിരുന്നു.

Recommended Video

cmsvideo
    പി സി ചാക്കോയെ പ്രശംസിച്ച് കാനം രാജേന്ദ്രൻ | Oneindia Malayalam
    രാജ് മോഹൻ ഉണ്ണിത്താൻ

    രാജ് മോഹൻ ഉണ്ണിത്താൻ

    കേരളത്തിൽ കോൺ​ഗ്രസ് പരാജയപ്പെടുകയാണെങ്കിൽ അതിന്റെ ഒറ്റക്കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതയായിരിക്കുമെന്ന് സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് രാജ് മോഹൻ ഉണ്ണിത്താനും അഭിപ്രായപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണ്. ഗ്രൂപ്പ് പാരമ്പര്യം കെട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+