കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂർ മത്സരിക്കാനില്ല, ഉമ്മൻ ചാണ്ടിയ്ക്ക് തമിഴ്‌നാടിന്റെ ചുമതലയും; രമേശ് ചെന്നിത്തലയുടെ പ്രതീക്ഷകൾ വീണ്ടും

Google Oneindia Malayalam News

തിരുവനന്തപുരം: അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കുകയും, അതിന് ശേഷം കേരളം മുഴുവന്‍ മുന്നണിയ്ക്ക് വേണ്ടി യാത്ര നടത്തുകയും ചെയ്ത ആളാണ് രമേശ് ചെന്നിത്തല. എന്നാല്‍ തിരഞ്ഞെടുപ്പ് നയിക്കാന്‍ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും.

കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യം ചെയ്തു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മന്ത്രി കെടി ജലീല്‍കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യം ചെയ്തു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മന്ത്രി കെടി ജലീല്‍

അബ്ദുള്ളക്കുട്ടി ബിജെപിയും വിടുന്നോ? ചോദ്യചിഹ്നം മാത്രമായി ഫേസ്ബുക്ക് പോസ്റ്റ്... കമന്റുകളുടെ പൊങ്കാലഅബ്ദുള്ളക്കുട്ടി ബിജെപിയും വിടുന്നോ? ചോദ്യചിഹ്നം മാത്രമായി ഫേസ്ബുക്ക് പോസ്റ്റ്... കമന്റുകളുടെ പൊങ്കാല

അതിന് ശേഷം പുറത്ത് വന്ന ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വ്വേയില്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഏറെ താഴെ ആയിപ്പോവുകയും ചെയ്തു. ചെന്നിത്തല. കോണ്‍ഗ്രസില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയ്ക്കും, ശശി തരൂരിനും താഴെ! എന്തായാലും ഇപ്പോള്‍ ചെന്നിത്തലയുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍ വയ്ക്കുകയാണ്. എന്തുകൊണ്ടെന്ന് പരിശോധിക്കാം...

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

രാഹുല്‍ ഇറങ്ങിയപ്പോള്‍

രാഹുല്‍ ഇറങ്ങിയപ്പോള്‍

രാഹുല്‍ ഗാന്ധി മുന്നിട്ടിറങ്ങിയപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ് പുത്തന്‍ ആവേശത്തിലാണ്. ഇത് തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോകാന്‍ ആയാല്‍, ഇത്തവണ യുഡിഎഫിന് ഭരണത്തിലേറാന്‍ സാധിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷകള്‍. അങ്ങനെയെങ്കില്‍ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി?

ഉമ്മന്‍ ചാണ്ടിയ്ക്ക് അധിക ചുമതല

ഉമ്മന്‍ ചാണ്ടിയ്ക്ക് അധിക ചുമതല

ഉമ്മന്‍ ചാണ്ടിയെ തമിഴ്‌നാട്ടിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ സംബന്ധിച്ച അധിക ചുമതല കൂടി ഹൈക്കമാന്‍ഡ് ഏല്‍പിച്ചിട്ടുണ്ട്. ഇത് രണ്ട് വിധത്തിലാണ് നിരീക്ഷിക്കപ്പെടുന്നത്. ഉമ്മന്‍ ചാണ്ടിയ്ക്ക് അധിക ചുമതല നല്‍കുന്നത് കേരളത്തിലെ ഉത്തരവാദിത്തം കുറയ്ക്കും എന്നതാണ് ഒന്ന്. ഉമ്മന്‍ ചാണ്ടിയെ കൂടുതല്‍ വിശ്വാസത്തിലെടുക്കുന്നു എന്നതാണ് രണ്ടാമത്തേത്.

ശശി തരൂര്‍

ശശി തരൂര്‍

അപ്രതീക്ഷിതമായിട്ടായിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയിലേക്ക് ശശി തരൂരിന്റെ പേര് കൂടി ചര്‍ച്ചയായത്. ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേയില്‍ ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ മുഖ്യമന്ത്രി പദവിയിലേക്ക് ഏറ്റവും നിര്‍ദ്ദേശിക്കപ്പെട്ടതും തരൂരിന്റെ പേരായിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് പാര്‍ട്ടിയില്‍ ഏറ്റ, ഏറ്റവും വലിയ തിരിച്ചടിയായി ഇതിനെ വിലയിരുത്തിയിരുന്നു.

 മത്സരിക്കാനില്ല

മത്സരിക്കാനില്ല


നിലവില്‍ തിരുവനന്തപുരം എംപിയാണ് ശശി തരൂര്‍. താന്‍ എന്തായാലും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. തരൂരിനെ നേമത്ത് മത്സരിപ്പിക്കണം എന്ന രീതിയില്‍ ഒരു ചര്‍ച്ച കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഉയര്‍ന്നുവന്നിരുന്നു.

ചെന്നിത്തലയുടെ സാധ്യതയേറുന്നു

ചെന്നിത്തലയുടെ സാധ്യതയേറുന്നു

ഉമ്മന്‍ ചാണ്ടിയ്ക്ക് തമിഴ്‌നാട്ടിലെ അധിക ചുമതല വരികയും, നിയമസഭയിലേക്ക് മത്സരിക്കാന്‍ ശശി തരൂര്‍ താത്പര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നത് രമേശ് ചെന്നിത്തലയ്ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാഹുല്‍ ഇഫക്ട് ശരിയായി പ്രവര്‍ത്തിച്ചാല്‍ യുഡിഎഫിന് അധികാരത്തില്‍ എത്താന്‍ കഴിയുമെന്നും വിലയിരുത്തലുകളുണ്ട്.

അഞ്ച് വര്‍ഷത്തെ അധ്വാനം

അഞ്ച് വര്‍ഷത്തെ അധ്വാനം

കഴിഞ്ഞ അഞ്ച് വര്‍ഷവും പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ വിമര്‍ശനം ഒന്നും ഉയര്‍ന്നിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പിനെ നയിച്ച് വിജയത്തിലെത്തിക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് ആവില്ലെന്ന രീതിയിലുള്ള വിലയിരുത്തല്‍ ഐ ഗ്രൂപ്പിന് വലിയ തിരിച്ചടിയായിരുന്നു.

തന്ത്രം പുറത്ത് വിട്ട് സുരേന്ദ്രന്‍; ലക്ഷ്യം ഉത്തരേന്ത്യന്‍ 'കുതിരക്കച്ചവടം'... കോണ്‍ഗ്രസ് കൂടുതല്‍ ഭയക്കണംതന്ത്രം പുറത്ത് വിട്ട് സുരേന്ദ്രന്‍; ലക്ഷ്യം ഉത്തരേന്ത്യന്‍ 'കുതിരക്കച്ചവടം'... കോണ്‍ഗ്രസ് കൂടുതല്‍ ഭയക്കണം

സഞ്ജനയോ ഡിംപലോ പ്രശ്നക്കാരി; 'ഇക്ക നിന്നോളൂ... ഞാൻ ഇല്ല' കണ്ണീരുമായി സഞ്ജന ഫിറോസിനരികെസഞ്ജനയോ ഡിംപലോ പ്രശ്നക്കാരി; 'ഇക്ക നിന്നോളൂ... ഞാൻ ഇല്ല' കണ്ണീരുമായി സഞ്ജന ഫിറോസിനരികെ

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

English summary
Kerala Assembly Election 2021: Ramesh Chennithala's CM aspiration again raises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X