Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ട്; തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് രമേശ് ചെന്നിത്തല

ചെങ്ങുന്നൂർ മണ്ഡലത്തിൽ ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സിപിഎം ബിജെപി കൂട്ടുകെട്ട് ശരിവെയ്ക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന തലത്തിൽ കള്ളവോട്ട് സൃഷ്ടിക്കാൻ ഗൂഢാലോചന നടന്നുവെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും ആരോപിച്ചു. ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Chennithala

"ഉദുമ മണ്ഡലത്തിലെ 164-ാം ബൂത്തിൽ ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ടുണ്ട്. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് വോട്ടർമാരുണ്ട്. ഒരേ പേരും ഫോട്ടോയും വിലാസവും സഹിതമാണ് പേര് ചേർത്തിരിക്കുന്നത്. ഇത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്," രമേശ് ചെന്നിത്തല പറഞ്ഞു.

Recommended Video

cmsvideo
    #KLElection 2021 സംസ്ഥാനത്താകെ കള്ളവോട്ടുകൾ ചേർത്തെന്ന ആരോപണവുമായി ചെന്നിത്തല

    വാശിയേറിയ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിൽ 4506 കള്ളവോട്ടർമാരെ കണ്ടെത്തി. കൊല്ലത്ത് 2534, തൃക്കരിപ്പൂരിൽ 1436, കൊയിലാണ്ടിയിൽ 4611, നാദാപുരത്ത് 6771, കൂത്തുപറമ്പിൽ 3525 പേരുമാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഒരേ ആളിന്റെ പേരിൽ നാലും അഞ്ചും വോട്ട് ചേർത്തത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും ഈ വോട്ടുകൾ നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

    Chennithala

    അതേസമയം ചെങ്ങുന്നൂർ മണ്ഡലത്തിൽ ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സിപിഎം ബിജെപി കൂട്ടുകെട്ട് ശരിവെയ്ക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. ഞങ്ങൾ ഇത് ആരോപിച്ചപ്പോൾ ഞങ്ങളെ പരിഹസിച്ചു. ഇപ്പോൾ ബാലശങ്കർ ശരിവച്ചു. നല്ല രസികൻ വോട്ട് കച്ചവടമാണിത്. ഇത് കേരള വ്യാപകമാണ്. എത്ര മണ്ഡലങ്ങളിൽ ഈ ഡീൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ഇന്ത്യയിലെ ആദ്യത്തെ സെന്‍ട്രലൈസ്ഡ് എസി റെയില്‍വേ ടെര്‍മിനല്‍ ബെംഗളൂരുവില്‍, ചിത്രങ്ങള്‍ കാണാം

    സിപിഎമ്മിന് തുടര്‍ ഭരണം ഉറപ്പാക്കാന്‍ ബിജെപി എല്ലാ ശ്രമവും നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആരോപിച്ചു. രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടേയും സ്ഥാര്‍ഥികളെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്. ഈ അവിശുദ്ധ കൂട്ടുകെട്ട് കുറേ ദിവസമായി നടന്നുകൊണ്ടിരിക്കുന്നതാണ്. അത് മൂടിവെയ്ക്കാനാണ് മുഖ്യമന്ത്രിയും മറ്റ് നേതാക്കളും പലതരത്തിലുള്ള ആരോപണം ഉന്നയിക്കുന്നത്.

    18 മാസം 18 കിലോ... ഭാരം കുറച്ച് തനുശ്രീ ദത്ത; ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+