കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയോ പിണറായി വിജയനോ? 'വണ്‍' റിലീസ് തടയണം, രമേശ് ചെന്നിത്തല പരാതി നല്‍കി- റിപ്പോര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന സിനിമക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നല്‍കി എന്ന് റിപ്പോര്‍ട്ട്. പൊളിറ്റിക്കല്‍ എന്റര്‍ട്രൈനറായ ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ റോളാണ് മമ്മൂട്ടിക്ക്. കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

കര്‍ക്കശക്കാരനായ മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്ന ചിത്രം പിറണായി വിജയനെ പ്രശംസിക്കുന്നതാണെന്ന ആക്ഷേപം അടുത്തിടെ പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയിരിക്കുന്നതത്രെ. പരാതി നല്‍കിയിട്ടില്ല എന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ചിത്രത്തിന്റെ റിലീസിങ് തടയണം എന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടതെന്ന് ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. മമ്മൂട്ടി ആരാധകര്‍ വളരെ പ്രതീക്ഷയിലാണ് വണ്‍ ചിത്രത്തെയും കടയ്ക്കല്‍ ചന്ദ്രനെയും കാത്തിരിക്കുന്നത്.

പരാതി നല്‍കിയില്ലെന്നും വാര്‍ത്ത

പരാതി നല്‍കിയില്ലെന്നും വാര്‍ത്ത

നിമയസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ഇത്തരം സിനിമ പുറത്തുവരുന്നത് സര്‍ക്കാരിന് അനുകൂലമായ തരംഗത്തിന് അവസരമൊരുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആശങ്കപ്പെടുന്നു എന്നാണ് സൂചന. പക്ഷേ, സെന്‍സര്‍ ബോര്‍ഡ് വണ്‍ സിനിമയ്ക്ക് ക്ലീന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കി എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പ്രതിപക്ഷ നേതാവിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കി.

മാധ്യമങ്ങള്‍ക്കു വിമര്‍ശനം

മാധ്യമങ്ങള്‍ക്കു വിമര്‍ശനം

അതേസമയം, മാധ്യമങ്ങള്‍ നടത്തുന്ന അഭിപ്രായ സര്‍വ്വെകള്‍ക്കെതിരെയും ചെന്നിത്തല രംഗത്തുവന്നു. പ്രതിപക്ഷത്തെയും തന്നെയും മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു എന്ന് ആരോപിച്ച അദ്ദേഹം മാധ്യമങ്ങള്‍ പരസ്യം കിട്ടിയതിന്റെ ഉപകാര സ്മരണയിലാണെന്നും കുറ്റപ്പെടുത്തി.

സര്‍വ്വെകളില്‍ വിശ്വസിക്കുന്നില്ല

സര്‍വ്വെകളില്‍ വിശ്വസിക്കുന്നില്ല

അഭിപ്രായ സര്‍വ്വെകളില്‍ വിശ്വസിക്കുന്നില്ല. ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്ന യഥാര്‍ഥ വോട്ടെടുപ്പില്‍ മാത്രമാണ് വിശ്വാസം. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും ഇത്തരം സര്‍വ്വെ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ യഥാര്‍ഥ ഫലം വന്നപ്പോള്‍ സര്‍വ്വെ നടത്തിയവരെ കാണാനില്ലായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.

വെള്ളപൂശാനുള്ള ശ്രമം

വെള്ളപൂശാനുള്ള ശ്രമം

അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളത്. ആ സര്‍ക്കാരിനെ വെള്ളപൂശാനുള്ള ശ്രമത്തിലാണ് മാധ്യമങ്ങള്‍. അതിന്റെ ഭാഗമായിട്ടാണ് സര്‍വ്വെകള്‍. 200 കോടി രൂപയുടെ പരസ്യം സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന്റെ പ്രത്യുപകാരമാണ് മാധ്യമങ്ങള്‍ കാണിക്കുന്നതെന്നും ഇത് മാധ്യമ ധര്‍മമല്ലെന്നും ചെന്നിത്തല പറഞ്ഞു.

ഗുജറാത്തിലും പരസ്യം

ഗുജറാത്തിലും പരസ്യം

ഗുജറാത്തിലെ പത്രത്തിന് എന്തിനാണ് സര്‍ക്കാര്‍ പരസ്യം നല്‍കിയതെന്നും ചെന്നിത്തല ചോദിച്ചു. ഗുജറാത്തിലെ പത്രത്തിന്റെ പകര്‍പ്പ് അദ്ദേഹം കാണിച്ചു. മലയാളികള്‍ വളരെ കുറവുള്ള ഗുജറാത്തില്‍ പോലും എന്തിനാണ് പരസ്യം നല്‍കിയതെന്നും ചെന്നിത്തല ചോദിച്ചു.

ജനം തൂത്തെറിയും

ജനം തൂത്തെറിയും

അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെ ജനം തിരഞ്ഞെടുപ്പില്‍ തൂത്തെറിയും. ഇതില്‍ പ്രതിപക്ഷം ആശങ്കയിലാണ്. തുടര്‍ന്നാണ് മാധ്യമങ്ങളെ ഉപയോഗിച്ചുള്ള അഭിപ്രായ സര്‍വ്വെകള്‍. സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുന്ന പ്രതിപക്ഷ നേതാവിനെ എങ്ങനെ തകര്‍ക്കാം എന്നാണ് ആലോചിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

വരാനിരിക്കുന്ന സര്‍വ്വെകളിലും വിശ്വാസമില്ല

വരാനിരിക്കുന്ന സര്‍വ്വെകളിലും വിശ്വാസമില്ല

ഇപ്പോള്‍ വന്ന സര്‍വ്വെകളില്‍ പ്രതിപക്ഷം വിശ്വസിക്കുന്നില്ല. വരാനിരിക്കുന്ന സര്‍വ്വെകളിലും വിശ്വാസമില്ല. പ്രതിപക്ഷത്തിന് ലഭിക്കേണ്ട ന്യായമായ പരിഗണന ലഭിക്കുന്നില്ല. സര്‍വ്വെ ഫലങ്ങള്‍ തിരസ്‌കരിക്കുന്നു. ജനങ്ങളുടെ തിരഞ്ഞെടുപ്പ് മാത്രമാണ് വിശ്വസിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ മുരളീധരന് നേമത്ത് തോറ്റ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഉപദേശം; ഞാന്‍ ദുര്‍ബലനായിരുന്നില്ല, തിരിച്ചടി...കെ മുരളീധരന് നേമത്ത് തോറ്റ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഉപദേശം; ഞാന്‍ ദുര്‍ബലനായിരുന്നില്ല, തിരിച്ചടി...

ആ 6000 വോട്ടുകള്‍ ആര്‍ക്ക് കിട്ടും... നെഞ്ചിടിപ്പ് കൂടി പികെ ഫിറോസ്, ആശങ്ക ഒഴിയാതെ അബ്ദുറഹ്മാനുംആ 6000 വോട്ടുകള്‍ ആര്‍ക്ക് കിട്ടും... നെഞ്ചിടിപ്പ് കൂടി പികെ ഫിറോസ്, ആശങ്ക ഒഴിയാതെ അബ്ദുറഹ്മാനും

English summary
Kerala Assembly Election 2021: Ramesh Chennithala against Mammootty Movie One
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X