പി ആർ ഏജൻസികളെ കൂട്ടുപിടിച്ച് നടത്തിയ പ്രചരണം എൽഡിഎഫിനെ രക്ഷിക്കില്ല; വീശിയത് യുഡിഎഫ് തരംഗമെന്ന് ചെന്നിത്തല
തിരുവനന്തപുരം; ഐശ്വര്യപൂർണമായ , ലോകോത്തര കേരളം സൃഷ്ടിക്കുന്നതിനായി ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്കു വോട്ട് ചെയ്ത ഏവർക്കും ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് മുന്നോട്ടുവച്ച പ്രകടന പത്രികയെ പിന്തുടരുന്ന ഒരു സർക്കാരായിരിക്കും മേയ് രണ്ടിനു ശേഷം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുക. കേരളം മുഴുവൻ യുഡിഎഫിന് അനുകൂലമായ തരംഗമാണ് വീശിയത്. ഐക്യ ജനാധിപത്യ മുന്നണി ഐതിഹാസിക വിജയം നേടുമെന്നും ചെന്നിത്തല അവകാശപ്പെട്ടു.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

പി ആർ ഏജൻസികളുടെ സഹായത്തോടെ ഇടതുമുന്നണി നടത്തിയ പ്രചരണ കോലാഹലം അവരെ രക്ഷിക്കില്ല. ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ടി മെതിച്ച സര്‍ക്കാര്‍ ഈ തിരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കിയത് എന്ന് ഭക്തര്‍ തിരിച്ചറിഞ്ഞു. പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടു വന്ന ഇടതു സര്‍ക്കാരിന്റെ അഴിമതികള്‍ ഇടതു പക്ഷത്തിന്റെ തനിനിറം ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു.
പരാജയ ഭീതി പൂണ്ട ഇടതു മുന്നണി സംസ്ഥാനത്തിന്റെ പല ഭാഗത്തും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്. നിരവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഇടതു മുന്നണി എന്തു പ്രകോപനമുണ്ടാക്കിയാലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വോട്ടര്‍പട്ടികയില്‍ സി.പി.എമ്മും ഇടതു മുന്നണിയും നടത്തിയ കൃത്രിമം നമ്മൾ മുൻകൂട്ടി കണ്ടെത്തുകയും വോട്ടെടുപ്പ് ദിനത്തില്‍ നമ്മുടെ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കുകയും ചെയ്തതിനാല്‍ കള്ളവോട്ട് വലിയ തോതില്‍ തടയുന്നതിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും തളിപ്പറമ്പ് ഉള്‍പ്പടെ പല സ്ഥലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതിയുണ്ട്.
മറ്റു മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നിട്ടുണ്ടോ എന്നു കണ്ടെത്താൻ സൂക്ഷ്മമായ പരിശോധന വരും ദിവസങ്ങളില്‍ യു.ഡി.എഫ് നടത്തും.
പരസ്യ പ്രചാരണങ്ങൾക്കുപയോഗിച്ച കൊടിതോരണങ്ങളും ഫ്ളക്സും മറ്റും അഴിച്ചുമാറ്റി പൊതു ഇടങ്ങൾ ശുചീകരിക്കണമെന്ന് എല്ലാ യുഡിഎഫ് പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
വ്യത്യസ്ത വസ്ത്രങ്ങളില്‍ നഭ നടേഷ്; അടിപൊളി ചിത്രങ്ങള്‍ കാണാം
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications