'താമര വിരിയിപ്പിക്കാൻ കുറ്റിയും പറിച്ച് വരരുത്, ഞങ്ങൾക്ക് ഒരു നാഥനുണ്ട്'; രഞ്ജു രഞ്ജിമാർ
കൊച്ചി; എൽഡിഎഫ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും പ്രധാനമന്ത്രിയേയും ബിജെപിയേയും പരിഹസിച്ച് മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ രഞ്ജി രഞ്ജിമാർ.ഇനി കേരളത്തിൽ താമര വിരിയിക്കുന്നതിനായി പ്രധാവനന്ത്രി ഇങ്ങോട്ട് വരേണ്ടതില്ല. തങ്ങൾക്ക് ഇവിടെ ഒരു നാഥനുണ്ട്, അവർ ഫേസ്ബുക്കിൽ കുറിച്ചു.
നോർത്തിലെ താമരയും, കേരളത്തിലെ താമരയും വ്യത്യാസമുണ്ട്, ,ഇവിടെ ഞങ്ങൾക്ക് ഹൈന്ദവ പ്രമാണമല്ല പഠിക്കേണ്ടത് മനുഷ്യരേ കുറിച്ചാണ്, അത് ഞങ്ങൾ പഠിക്കുന്നു, ഞങ്ങൾക്കിടയിൽ ജാതിയും മതവും കുത്തി കേറ്റി വർഗ്ഗീയത ഉണ്ടാക്കാനായിട്ട് കാവി പട ഇവിടെ വേണ്ടെന്നും കുറിപ്പിൽ പറയുന്നു. പോസ്റ്റ് വായിക്കാം

ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രി: മോദി അറിയാൻദയവു ചെയ്തു ഇനി താമര വിരിയിപ്പിക്കാൻ ഇങ്ങോട്ടുകുറ്റിയും പറിച്ച് വരരുത്, ഞങ്ങൾക്കിവിടെ ഒരു നാഥനുണ്ട്, പുള്ളിക്കാരൻ അല്പം മുൻ ശുണ്ഡിക്കാരനാണ്, അമിത സ്നേഹപ്രകടനങ്ങൾ കാഴ്ച്ച വച്ച്, പഞ്ചാര വാക്കിൽ മയക്കില്ല,, പറ്റുന്ന കാര്യം ഏറ്റെടുക്കും,, നടപ്പിലാക്കും,
നോർത്തിലെ താമരയും, കേരളത്തിലെ താമരയും വ്യത്യാസമുണ്ട്, ,ഇവിടെ ഞങ്ങൾക്ക് ഹൈന്ദവ പ്രമാണമല്ല പഠിക്കേണ്ടത് മനുഷ്യരേ കുറിച്ചാണ്, അത് ഞങ്ങൾ പഠിക്കുന്നു, ഞങ്ങൾക്കിടയിൽ ജാതിയും മതവും കുത്തി കേറ്റി വർഗ്ഗീയത ഉണ്ടാക്കാനായിട്ട് കാവി പട ഇവിടെ വേണ്ട,, ഞങ്ങൾ പെരുന്നാൾ ആഘോക്ഷിക്കും, ക്രിസ്തുമസ്സ് ആഘോക്ഷിക്കും,, ഒരുമിച്ചിരുന്ന് ഓണസദ്യ ഉണ്ണും, അതിനിവിടെ മനുഷ്യ സ്നേഹിയായ ഞങ്ങളുടെ ക്യാപ്റ്റൻ ഉണ്ട്,
അമ്മയുടെ കണ്ണിരിന് വില അറിയുന്ന ഞങ്ങടെ ചെത്തു ക്കാരൻ്റെ മകൻ അതെ അഭിമാനത്തോടെ പറയും പിണറായി വിജയൻ സ്വന്തം കുടുംബത്തെ നോക്കാനറിയാത്ത മോദി ഒരു നല്ല ഭരണാധികാരിയല്ല, എന്ന് ലോകം പറഞ്ഞു കഴിഞ്ഞു ,,, ഇനി വിരിയിപ്പിക്കണ്ട,,,, ചുവക്കട്ടെ കേരളം, ചുവന്ന് തുടുക്കട്ടെ,, അത് കണ്ട് മഞ്ഞളിക്കട്ടെ വർഗീയ വാദികൾ,, ലാൽസലാം












Click it and Unblock the Notifications