ആദ്യ ഫലസൂചനകളില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം... പോസ്റ്റല്‍ വോട്ടില്‍ തരംഗം
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ആദ്യ ഘട്ടത്തില്‍ എല്‍ഡിഎഫിന് വന്‍ ലീഡ്. വോട്ടെണ്ണല്‍ തുടങ്ങി അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത് അമ്പതില്‍ പരം സീറ്റുകളില്‍ ആണ്. യുഡിഎഫിന് ലീഡ് നേടാനായത് 36 സീറ്റുകളില്‍ ആണ്. എന്‍ഡിഎ ലീഡ് ചെയ്യുന്നത് ഒരേയൊരു സീറ്റില്‍ മാത്രമാണ്. മുക്കാൽ മണിക്കൂർ പിന്നിട്ടപ്പോൾ എൽഡിഎഫ് ലീഡ് ചെയ്യുന്നത് 73 സീറ്റുകളിലാണ്. യുഡിഎഫിന് ലീഡ് ഉള്ളത് 53 ഇടത്തും.
ഇത്തവണ പോസ്റ്റല്‍ ബാലറ്റുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണുള്ളത്. അതുകൊണ്ട് തന്നെ പോസ്റ്റല്‍ ബാലറ്റുകളിലെ ലീഡും ഏറെ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ആദ്യ ഘട്ടത്തില്‍ മികച്ച ലീഡ് നേടാന്‍ ആയതിന്റെ ആശ്വാസത്തിലാണ് എല്‍ഡിഎഫ്.

അതേസമയം, യുഡിഎഫിനും പ്രതീക്ഷ നല്‍കുന്നുണ്ട് ആദ്യ ഫലസൂചനകള്‍. എല്‍ഡിഎഫിന്റെ ഉറച്ച കോട്ടകള്‍ എന്ന് കരുതിപ്പോന്ന പല മണ്ഡലങ്ങളിലും പോസ്റ്റല്‍ വോട്ടില്‍ യുഡിഎഫിന് മുന്നില്‍ എത്താന്‍ കഴിഞ്ഞിട്ടുണ്ട്. വടകര മണ്ഡലത്തില്‍ കെകെ രമ പോസ്റ്റല്‍ വോട്ടിന്റെ എല്ലാ ഘട്ടത്തിലും മുന്നിലായിരുന്നു. വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോഴും കെകെ രമ ലീഡ് ചെയ്യുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
കെബി ഗണേഷ് കുമാറും ജ്യോതികുമാര്‍ ചാമക്കാലയും നേര്‍ക്കുനേര്‍ പോരാടുന്ന പത്തനാപുരത്ത് പോസ്റ്റല്‍ വോട്ടുകളില്‍ തന്നെ ലീഡ് നില മാറിമറിയുകയാണ്. ആദ്യഘട്ടത്തില്‍ ജ്യോതികുമാര്‍ ചാമക്കാല ലീഡ് നേടിയെങ്കിലും പിന്നീട് ഗണേഷ് കുമാര്‍ മുന്നിലെത്തുന്ന കാഴ്ചയും കണ്ടു.
മുസ്ലീം ലീഗിന്റെ ഉരുക്ക് കോട്ടയായ തിരൂരങ്ങാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്ത് ലീഡ് ചെയ്യുന്നു എന്ന വാര്‍ത്തയും പുറത്ത് വന്നു. മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആണ് ഇവിടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇത്തവണ എല്‍ഡിഎഫ് അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലം ആണ് തിരൂരങ്ങാടി.
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം
സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കൊല്ലത്ത് മുകേഷിനെതിരെ ബിന്ദുകൃഷ്ണ ലീഡ് നേടുന്നു എന്ന വാര്‍ത്തയും ആദ്യഘട്ടത്തില്‍ പുറത്ത് വന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും ഹരിപ്പാട് രമേശ് ചെന്നിത്തലയും ആണ് ലീഡ് ചെയ്യുന്നത്. ധര്‍മടത്ത് പിണറായി വിജയനും മട്ടന്നൂരില്‍ കെകെ ശൈലജയും ലീഡ് ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം പ്രകാരം കുണ്ടറയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാണ് മുന്നിൽ.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications