നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ആര്‍എസ്പി; ആവശ്യപ്പെട്ടത് 7 സീറ്റുകള്‍
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി ആര്‍എസ്പി . ഇക്കുറി 7 സീറ്റെങ്കിലും വേണമെന്നാണ് ആര്‍എസ്പി യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം നടപ്പാക്കിയില്ലെങ്കില്‍ രണ്ട് സീറ്റുകള്‍ വച്ച് മാറണമെന്നും ആവശ്യപ്പെടും. ആറ്റിങ്ങലും കയ്പമംഗലവും വേണ്ടെന്നും അതിന് പകരം മറ്റ് മണ്ഡലങ്ങള്‍ നല്‍കണമെന്നും ആര്‍എസ്പി ആവശ്യമുന്നയിക്കും.
കഴിഞ്ഞ തവണ എല്‍ഡിഎഫ് മുന്നണി വിട്ട് യുഡിഎഫ് ഘടകകക്ഷിയായതോടെ 5 സീറ്റുകളാണ് ആര്‍എസ്പിക്ക് ലഭിച്ചത്. ചവറ, കുന്നത്തൂര്‍, ഇരവിപുരം, കയ്പമംഗലം, ആറ്റിങ്ങല്‍ എന്നിവ. ഇതില്‍ കുന്നത്തൂരും ആറ്റിങ്ങലും സംവരണ മണ്ഡലങ്ങള്‍ ആയിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചവറയില്‍ ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെ 5 സീറ്റിലും ആര്‍എസ്പി പരാജയപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ ആസീസ് പറഞ്ഞു. കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് യുഡിഎഫില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. കൊല്ലത്തിന് പുറത്ത് ആലപ്പുഴയിലും കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് യുഡിഎഫില്‍ ആവശ്യപ്പെടും. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ വെച്ചു മാറണം. ഏഴ് സീറ്റുകള്‍ ആര്‍എസ്പിക്ക് വേണം. ഒഴിവ് വന്ന സീറ്റുകളിലെല്ലാം കോണ്‍ഗ്രസ് മാത്രം മത്സരിക്കുന്നത് ഉചിതമാകില്ലെന്നും അസീസ് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യെപ്പെടുമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബും അറിയിച്ചു. കോരള കോണ്‍ഗ്രസ് എം മത്സരിച്ച സീറ്റുകളില്‍ മറ്റ് ഘടകകക്ഷികള്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications