യുഡിഎഫിന് വീണ്ടും തിരിച്ചടി; ആർഎസ്പി നേതാവ് മുഹമ്മദ് നഹാസ് ബിജെപിയിൽ, പാർട്ടി വിട്ടത് 2016ലെ സ്ഥാനാർത്ഥി
തൃശൂര്‍: സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അവസാന ഘട്ട ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ്. എല്‍ഡിഎഫ് ദിവസങ്ങള്‍ക്ക് മുമ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം മുസ്ലീം ലീഗും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ സീറ്റ് കിട്ടത്താ പല നേതാക്കളും ഇപ്പോള്‍ മറുകണ്ടത്തേക്ക് ചാടുന്നു സ്ഥിതിയാണ്. ഇപ്പോഴിതാ ആര്‍എസ്പി നേതാവും യുവജന വിഭാഗം സംസ്ഥാന അധ്യക്ഷനുമായിരുന്നു മുഹമ്മദ് നഹാസ് ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി മത്സരിച്ച നേതാവ് കൂടിയാണ് നഹാസ്.
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

ബിജെപിയിലേക്ക്
ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനാണ് നഹാസിനെ ഷാളണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചത്. ആര്‍എസ്പി യുവനേതാവിന്റെ ബിജെപി പ്രവേശനം യുഡിഎഫിന് ഇപ്പോള്‍ കനത്ത തിരിച്ചടിയായിരിക്കുകയാണ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പാര്‍ട്ടി മാറാന്‍ നഹാസിനെ പ്രേരിപ്പിച്ചത്.

കയ്പമംഗലത്ത്
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കയ്പ മംഗലത്താണ് നഹാസ് മത്സരിച്ചത്. എന്നാല്‍ പരാജയമായാണ് നഹാസിനെ തേടിയെത്തിയത്. സിപിഐയുടെ ഇടി ടൈസനോടാണ് നഹാസ് പരാജയപ്പെട്ടത്. ബിജെപിയില്‍ എത്തിയ നഹാസ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം ഒന്നും പുറത്തുവന്നിട്ടില്ല.

ആര്‍എസ്പി നിലപാട്
നടക്കാനിരിക്കുന്നി തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ കയ്പ്പമംഗലം വേണ്ടെന്ന നിലപാടാണ് ആര്‍എസ്പി സ്വീകരിച്ചത്. പകരമായി മട്ടന്നൂര്‍ സീറ്റ് ലഭിച്ചതോടെയാണ് കയ്പ്പമംഗലം സീറ്റ് ഉപേക്ഷിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ നഹാസ് ആര്‍എസ്പിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

കയ്പ്പമംഗലത്ത് കോണ്‍ഗ്രസ്
കയ്പ്പമംഗലം സീറ്റുമായി ബന്ധപ്പെട്ട് ആഴ്ചകളോളം ചര്‍ച്ചകള്‍ തുടര്‍ന്നിരുന്നു. ഇപ്പോള്‍ എല്ലാ വാഗ്വാദങ്ങളും അവസാനിപ്പിച്ച് കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. യൂത്ത് കോണ്‍ഗദ്രസിന്റെ നേതാവിനെ കയ്പ്പമംഗലത്ത് മത്സരിപ്പിക്കാനാണ് യുഡിഎഫ് നീക്കം.

ശോഭ സുബിന് സാധ്യത
മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ശോഭ സുബിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് യുഡിഎഫ് നീക്കം. കയ്പ്പമംഗലത്തിന് പകരം ധര്‍മ്മടമോ കല്യാശേരിയോ നല്‍കണമെന്നായിരുന്നു ആര്‍എസ്പി നിലപാട് അറിയിച്ചത്. എന്നാല്‍ മട്ടന്നൂര്‍ മണ്ഡലമാണ് ആര്‍എസ്പിക്ക് ലഭിച്ചത്.
ഹോട്ടായി നൈന ഗാംഗുലി; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications