• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇരിക്കൂറില്‍ സജീവ് ജോസഫിനെ ഇറക്കാന്‍ കോണ്‍ഗ്രസ്? വേണുഗോപാലിന്റെ പിന്തുണ, ചങ്ങനാശ്ശേരിയില്‍ ഫോര്‍മുല!

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വട്ടിയൂര്‍ക്കാവും നേമവും പോലെ ഇരിക്കൂറിലും ചങ്ങനാശ്ശേരിയിലും സസ്‌പെന്‍സ് തുടരുന്നു. കേരളത്തിലെ സീറ്റ് നിര്‍ണയത്തില്‍ ഇതോടെ രാഹുല്‍ ഗാന്ധി ഇടപെട്ടിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആശങ്ക അറിയിച്ചിരുന്നു. ഇന്ന് തന്നെ തീരുമാനമുണ്ടാക്കാനാണ് രാഹുലിന്റെ തീരുമാനം. എ, ഐ ഗ്രൂപ്പുകള്‍ ചില സീറ്റുകളില്‍ പുതിയ ഫോര്‍മുലയും ഉണ്ടാക്കിയിട്ടുണ്ട്. കെസി ജോസഫിന് സീറ്റ് കിട്ടുമോ എന്ന് ഇപ്പോഴും ഉറപ്പില്ല.

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

രാഹുലിന്റെ ഇടപെടല്‍

രാഹുലിന്റെ ഇടപെടല്‍

കേരളത്തില്‍ വീണ്ടും വയസ്സന്‍ പട തന്നെയാണ് വരുന്നതെന്ന് രാഹുലിനെ അറിയിച്ചത് യൂത്ത് കോണ്‍ഗ്രസാണ്. വനിതകളെ പല സീറ്റുകളില്‍ നിന്ന് മാറ്റി കൊണ്ടിരിക്കുകയാണെന്ന് മഹിളാ കോണ്‍ഗ്രസും രാഹുലിനെ അറിയിച്ചു. ലതികാ സുഭാഷിന് ഏറ്റുമാനൂര്‍ സീറ്റ് നല്‍കാത്ത സംഭവം ചര്‍ച്ചയായി. ഇതാണ് രാഹുലിന്റെ മേല്‍നോട്ടത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക ഒരുങ്ങാന്‍ കാരണം. നാലും അഞ്ചും പേരെ എന്തിനാണ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്ന ചോദ്യം രാഹുലും ചോദിച്ചിട്ടുണ്ട്.

പ്രാധാന്യം ഒറ്റകാര്യത്തില്‍

പ്രാധാന്യം ഒറ്റകാര്യത്തില്‍

കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക എംപിമാരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കുക. കേരളത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, എന്നിവരാണ് സ്‌ക്രീനിംഗ് കമ്മിറ്റിയിലുള്ളത്. യുവാക്കള്‍ക്ക് പ്രാതിനിധ്യമെന്ന നിര്‍ദേശം രാഹുല്‍ മുന്നില്‍ വെച്ചിട്ടുണ്ട്. ഇതിലാണ് സ്ഥാനാര്‍ത്ഥി പട്ടികയുണ്ടാവുക. അതേസമയം മുല്ലപ്പള്ളി മത്സരിക്കുന്ന കാര്യം ഏകദേശം തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തെ കണ്ണൂരില്‍ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം. സുധാകരന്റെ അധ്യക്ഷ സ്ഥാനം ഉറപ്പായിട്ടില്ല.

ഇരിക്കൂറില്‍ ആര് വരും?

ഇരിക്കൂറില്‍ ആര് വരും?

കണ്ണൂരിലെ കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയാണ് ഇരിക്കൂര്‍. ഇവിടെ പക്ഷേ കെസി ജോസഫ് മത്സരിക്കില്ലെന്ന് ഉറപ്പായതോടെ വലിയ പ്രതിസന്ധി ഉണ്ടായിരിക്കുകയാണ്. സോണി സെബാസ്റ്റിയന്റെയും സജീവ് ജോസഫിന്റെയും പേരുകള്‍ക്കാണ് മുന്‍തൂക്കം. ഇതിന് പുറമേ ശ്രീകണ്ഠാപുരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെവി ഫിലോമിനയെ കൂടി പരിഗണിക്കുന്നുണ്ട്. മണ്ഡലത്തില്‍ നിന്നുള്ള ഒരാളെ തന്നെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.

എ ഗ്രൂപ്പിന്റെ ആവശ്യം

എ ഗ്രൂപ്പിന്റെ ആവശ്യം

ഇരിക്കൂറില്‍ എ ഗ്രൂപ്പ് അവകാശവാദം ഉന്നയിച്ച് കഴിഞ്ഞു. കഴിഞ്ഞ തവണ സീറ്റ് നിഷേധിക്കപ്പെട്ട സോണി സെബാസ്റ്റിയന്‍ വേണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. അതേസമയം കെസി ജോസഫ് കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കുകയാണെങ്കില്‍ ഇരിക്കൂര്‍ ഐ ഗ്രൂപ്പിന് വേണമെന്നാണ് ആവശ്യം. കെപിസിസി സെക്രട്ടറി സജീവ് ജോസഫിനെ മത്സരിപ്പിക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. ഇവിടെ സജീവിന് കെസി വേണുഗോപാലിന്റെ പിന്തുണയുണ്ട്. രാഹുല്‍ ഗാന്ധിയും സജീവിനെ പിന്തുണയ്ക്കാനാണ് സാധ്യത. അദ്ദേഹം തന്നെ ഇരിക്കൂറില്‍ മത്സരിച്ചേക്കും.

നീക്കങ്ങള്‍ ഇങ്ങനെ

നീക്കങ്ങള്‍ ഇങ്ങനെ

യുഡിഎഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനറായ പിടി മാത്യുവും ഇരിക്കൂറില്‍ മത്സരിക്കാനായി ശ്രമിക്കുന്നുണ്ട്. അതേസമയം കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ ആഗ്രഹമുള്ളതിനാല്‍ കെസി ജോസഫ് ഇരിക്കൂറില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. സോണി സെബാസ്റ്റിയനെ അനുനയിപ്പിക്കാനാണ് നീക്കം. ഇരിക്കൂറില്‍ ജോസ് പക്ഷമാണ് ഇത്തവണ വരുന്നത്. സജി കുറ്റിയാണിമറ്റമായിരിക്കും സ്ഥാനാര്‍ത്ഥി. ഇരിക്കൂറിലെ സാമുദായിക വോട്ടുകള്‍ ഒപ്പം വരുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. അതേസമയം വേണുഗോപാലിന്റെ ആഗ്രഹ പ്രകാരമായിരിക്കും ഇരിക്കൂറിലും ചങ്ങനാശ്ശേരിയിലും സ്ഥാനാര്‍ത്ഥികളുണ്ടാവുക.

വട്ടിയൂര്‍ക്കാവും നേമവും

വട്ടിയൂര്‍ക്കാവും നേമവും

വട്ടിയൂര്‍ക്കാവിലും നേമത്തും ആരാണ് മത്സരിക്കാന്‍ ഇറങ്ങുകയെന്ന സസ്‌പെന്‍സ് കോണ്‍ഗ്രസില്‍ ബാക്കിയാവുകയാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ആ സസ്‌പെന്‍സില്‍ വരില്ല. ഒടുവില്‍ എംപിമാരെ തന്നെ മത്സരിപ്പിക്കാന്‍ തന്നെ ഹൈക്കമാന്‍ഡ് നിര്‍ബന്ധികരമാകുമെന്നും സൂചനയുണ്ട്. കോന്നിയില്‍ റോബിന്‍ പീറ്ററിനാണ് സാധ്യത. അടൂര്‍ പ്രകാശ് ഈ സ്ഥാനാര്‍ത്ഥ്വം ഉറപ്പിച്ചിട്ടുണ്ട്. മൂവാറ്റുപഴയില്‍ ജോസഫ് വാഴയ്ക്കന്‍ വരുമോ എന്ന് ഉറപ്പില്ല. കയ്പമംഗലം, അമ്പലപ്പുഴ, പട്ടാമ്പി സീറ്റുകളും കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഇനിയും തീരുമാനമായിട്ടില്ല.

അഞ്ച് തവണ മത്സരിച്ചവര്‍ വേണ്ട

അഞ്ച് തവണ മത്സരിച്ചവര്‍ വേണ്ട

അഞ്ച് തവണ മത്സരിച്ചവര്‍ വേണ്ടെന്ന നിര്‍ദേശമാണ് ടിഎന്‍ പ്രതാപന്‍ സ്വീകരിച്ചത്. രണ്ട് പേരിലേക്ക് പട്ടിക ഇന്ന് ചുരുക്കും. അഞ്ച് പേരൊക്കെ ഒരു മണ്ഡലത്തില്‍ നിന്ന് വരുന്നത് തീര്‍ത്തും തെറ്റാണെന്ന് രാഹുല്‍ പറയുന്നു. സ്‌ക്രീനിംഗ് കമ്മിറ്റി സമര്‍പ്പിക്കുന്ന പട്ടിക രാഹുല്‍ ഗാന്ധി കൂടി അംഗീകരിച്ചാലേ തീരുമാനമാകൂ. രണ്ട് തവണ തോറ്റവര്‍ക്കും ഇത്തവണ സീറ്റുണ്ടാവില്ല. അതേസമയം സിറ്റിംഗ് സീറ്റുകളില്‍ എംഎല്‍എമാര്‍ തന്നെ മത്സരിക്കും. ഷാഫി പറമ്പിലിന്റെയും ഹൈബി ഈഡന്റെയും നിര്‍ദേശങ്ങള്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടാവും.

ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം

cmsvideo
  E Sreedharan is remove and Sanju Samson is the new election icon
  രാഹുൽ ഗാന്ധി
  Know all about
  രാഹുൽ ഗാന്ധി

  English summary
  kerala assembly election 2021: sajeev joseph may contest from irikkur, high command support him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X