Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെ ആണ്‍ നേതാക്കളും ഇത് കാണുക; ലജ്ജിച്ച് തല താഴ്ത്തുക; വിമര്‍ശനവുമായി ശാരദക്കുട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കേരള രാഷ്ട്രീയത്തില്‍ വലിയ പൊട്ടിത്തെറികളാണ് സംഭവിക്കുന്നത്. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന മഹിള കോണ്‍ഗ്രസ് അധ്യക്ഷന്‍ ലതിക സുഭാഷ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കൂടാതെ പ്രതിഷേധത്തിന്റെ ഭാഗമായി പരസ്യമായി തല മുണ്ഡനം ചെയ്യുകയും ചെയ്തു.

എന്നാല്‍ ഇപ്പോഴിതാ ലതിക സുഭാഷിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയായ ശാരദക്കുട്ടി. സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ്സിനു വേണ്ടി പണിയെടുക്കുന്ന ലതികയുടെ ഇന്നത്തെ വികാരം ഞങ്ങള്‍ക്കു മനസ്സിലാകും. ഒരു സ്ത്രീയായി എന്നതു മാത്രമാണ് അവരുടെ അയോഗ്യതയെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

സ്ത്രീക്കു വേണ്ടി ഞാന്‍ പിന്മാറാന്‍

സ്ത്രീക്കു വേണ്ടി ഞാന്‍ പിന്മാറാന്‍

കേര കഴിവും പ്രസരിപ്പും പ്രവര്‍ത്തനപരിചയവുമുള്ള ഒരു സ്ത്രീക്കു വേണ്ടി ഞാന്‍ പിന്മാറാന്‍ തയ്യാറാണെന്ന് പറയാന്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയിലെ ഏതെങ്കിലും പുരുഷ നേതാവ് എന്നെങ്കിലും തയ്യാറാകുമോ ? നിങ്ങളേക്കാള്‍ സമര്‍ഥയായ ഒരു സ്ത്രീ മുന്നില്‍ വന്ന് നിന്നാല്‍ ഭയപ്പെട്ടു പോകാനുള്ള നേതൃത്വ ഗുണമൊക്കെയേ നിങ്ങള്‍ക്കുള്ളു.

വട്ടംചുറ്റലാണ്

വട്ടംചുറ്റലാണ്

കാരണം നിങ്ങളുടേതു കസേരയെ മാത്രം ലാക്കാക്കിയുള്ള വട്ടംചുറ്റലാണ്. അതില്‍ തുല്യ പ്രാതിനിധ്യമെന്ന സങ്കല്‍പമോ ജനാധിപത്യ ബോധമോ ഇല്ല. അതുകൊണ്ടു തന്നെ പൂര്‍ണ്ണ അഭിമാനത്തോടെ തലയുയര്‍ത്തി നിങ്ങള്‍ക്കാര്‍ക്കെങ്കിലും തിരഞ്ഞെടുപ്പിനെ നേരിടാനാകുമെന്നു ഞാന്‍ കരുതുന്നില്ല.

ജൂനിയറായി പഠിച്ചിരുന്നു

ജൂനിയറായി പഠിച്ചിരുന്നു

ലതിക സുഭാഷ് കോട്ടയം ബിസിഎം കോളേജില്‍ എന്റെ കുറച്ചു ജൂനിയറായി പഠിച്ചിരുന്നു. അന്നേ കാംപസില്‍ തിരഞ്ഞെടുപ്പൊക്കെ വരുമ്പോള്‍ വളരെ ആക്ടീവാണ്. പിന്നീട് കോട്ടയത്ത് നിസ്വാര്‍ഥയായ കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ എവിടെയും ഏതു മുക്കിലും മൂലയിലും അവരുണ്ട്.

 എനിക്കേറെ പ്രിയപ്പെട്ടവള്‍

എനിക്കേറെ പ്രിയപ്പെട്ടവള്‍

നിറഞ്ഞ ചിരിയുമായി ഓടി നടക്കും. ആരുടെയടുത്തും സ്‌നേഹത്തോടെ അവരുണ്ടാകും. എന്നെക്കുറിച്ചും നിങ്ങളെക്കുറിച്ചും അവര്‍ നല്ലതു കണ്ടെത്തി പറയും. അവസരവാദിയല്ല. ഷാനിമോളെപ്പോലെ, സി.എസ് സുജാതയെ പോലെ ലതിക എനിക്കേറെ പ്രിയപ്പെട്ടവളാകുന്നത് പ്രവര്‍ത്തനങ്ങളിലെ നിസ്വാര്‍ഥ പരിശ്രമങ്ങള്‍ കൊണ്ടാണ്.

ലതികയുടെ ഇന്നത്തെ വികാരം

ലതികയുടെ ഇന്നത്തെ വികാരം

സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ്സിനു വേണ്ടി പണിയെടുക്കുന്ന ലതികയുടെ ഇന്നത്തെ വികാരം ഞങ്ങള്‍ക്കു മനസ്സിലാകും. ഒരു സ്ത്രീയായി എന്നതു മാത്രമാണ് അവരുടെ അയോഗ്യത. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെ ആണ്‍ നേതാക്കളും ഇതു കാണുക. ലജ്ജിക്കുക തല താഴ്ത്തുക. കരഞ്ഞും തലമൊട്ടയടിച്ചും ശയനപ്രദക്ഷിണം നടത്തിയും അല്ല അവര്‍ നിങ്ങള്‍ക്കൊപ്പം കസേര നേടേണ്ടത്. തുല്യ പ്രാതിനിധ്യം. തുല്യ പ്രാതിനിധ്യം തുല്യ പ്രാതിനിധ്യം ആദ്യം അതൊന്ന് ഉരുവിട്ടു പഠിക്കു. എന്നിട്ടാകാം ബാക്കി ഗീര്‍വ്വാണങ്ങള്‍,

നടി ത്രിധ ചൗധരിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+