എല്‍ഡിഎഫില്‍ ഉറച്ച സീറ്റുകള്‍, യുഡിഎഫില്‍ സ്ത്രീകള്‍ നേര്‍ച്ച കോഴികള്‍; ലതികയെ പിന്തുണച്ച് ഷാഹിദ
തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷിനെ പിന്തുണച്ച് ഷാഹിദ കമാല്‍. കെപിസിസി ഓഫീസിൽ നടന്ന അതിവൈകാരികവും വേദനാജനകവുമായ സംഭവമാണ്. കോൺഗ്രസ്സിനോട് വിട പറഞ്ഞപ്പോൾ ഏറ്റവും പ്രധാനമായി ഉന്നയിച്ചിരുന്നത് കോൺഗ്രസ്സിന്റെ പുരുഷാധിപത്യവും, സ്ത്രീ വിരുദ്ധതയും വർഗ്ഗീയതയുമാണെന്നും ഷാഹിദ കമാല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ഇടതുപക്ഷം സ്ത്രീകൾക്ക് കൊടുത്തിരിക്കുന്ന എല്ലാ സീറ്റുകളും എല്‍ഡിഎഫി ഉറപ്പുള്ള സീറ്റുകളാണെന്നും അവര്‍ പറയുന്നു. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

തലമുറമാറ്റം
തലമുറമാറ്റം തലമുണ്ഡനം ചെയ്തോ?
കഴിഞ്ഞ ദിവസം കെപിസിസി ഓഫീസിൽ നടന്ന അതിവൈകാരികവും വേദനാജനകവുമായ സംഭവമാണ് ഈ കുറിപ്പിന് ആധാരം. 2016 ലെ തിരഞ്ഞെടുപ്പു കാലമാണ് എന്റെ മനസ്സിലേക്ക് വരുന്നത്. അന്ന് ഞാൻ കോൺഗ്രസ്സിനോട് വിട പറഞ്ഞപ്പോൾ ഏറ്റവും പ്രധാനമായി ഉന്നയിച്ചിരുന്നത് കോൺഗ്രസ്സിന്റെ പുരുഷാധിപത്യവും, സ്ത്രീ വിരുദ്ധതയും വർഗ്ഗീയതയുമാണ്. കോൺഗ്രസ്സിൽ പണിയെടുക്കാൻ സ്ത്രീകൾ വേണം .

മഹിളാ കോൺഗ്രസ്സ് അദ്ധ്യക്ഷ
എന്നാൽ സ്ഥാനമാനങ്ങൾ പങ്കുവയ്ക്കുപ്പോൾ പുരുഷൻമാർക്കും , പാർശ്വവർത്തികൾക്കും, ഗ്രൂപ്പ് അടിമകൾക്കും മാത്രം. 40 ഉം 50 ഉം വർഷമായി എംഎല്‍എയും മന്ത്രിയും ആയി പാർട്ടിക്കു വേണ്ടി ജീവിതം ഹോമിച്ച പുരുഷകേസരികളുടെ ത്യാഗം കാണാതെയും പോകരുത്. മഹിളാ കോൺഗ്രസ്സ് അദ്ധ്യക്ഷയ്ക്ക് ഒരു സീറ്റിന് അവകാശമില്ലേ?

മന:പ്പൂർവ്വം ഒഴിവാക്കി
എല്ലാ നേതാക്കളുടേയും പ്രതികരണം കണ്ടു. അവരുടെ വാശിയാണ് സീറ്റു കിട്ടാതിരുന്നതെന്ന്. എന്നാൽ ഇന്നലെ ഞാൻ അവരുമായി സംസാരിച്ചു. എല്ലാവരേയും പോലേ ചോദിച്ചത് സ്വന്തം മണ്ഡലം തന്നെ. പക്ഷേ അതില്ലങ്കിലും ഏതെങ്കിലും മണ്ഡലം തരുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ പട്ടിക പുറത്തുവന്നപ്പോഴാണ് തന്നെ മന:പ്പൂർവ്വം ഒഴിവാക്കി അപമാനിച്ചതായി മനസ്സിലായതെന്നും,അത് തനിക്ക് താങ്ങാവുന്നതിനപ്പുറമാണ് എന്നും .

5 വർഷം മുമ്പ്
അതേ .... അതു അതുതന്നയാണ് 5 വർഷം മുമ്പ് ഞാനും പറഞ്ഞത്. നിങ്ങൾ പരിഗണിക്കണ്ട ..... മനപ്പൂർവ്വം അവഗണിക്കുകയും അപമാനിക്കുകയും ചെയ്യാതിരിക്കുക. സ്ഥാനാർത്ഥി പട്ടികയിൽ കുറെ സ്ത്രീകളുടെ പേര് എഴുതും. ഡൽഹിയിൽ എത്തുമ്പോൾ അതെല്ലാം പുരുഷൻമാരാകും. ഇത് പതിവ് പല്ലവിയാണ്. എന്നിട്ടോ സ്ത്രീകളെ മാറ്റിനിർത്തുന്നു എന്നു പറഞ്ഞാൽ ആക്ഷേപവും പരിഹാസവും വേറെ.

അധ്യക്ഷന്റെ വാക്കുകൾ
കെപിസിസി അധ്യക്ഷന്റെ വാക്കുകൾ നോക്കൂ. ലതികാ സുഭാഷിന്റെ പ്രശ്നം മറ്റെന്തോ ആണന്ന്. കേരളത്തിൽ സ്ത്രീകൾ ആണഹങ്കാരത്തിന്റെ ശബ്ദം കേൾക്കുന്നുണ്ടല്ലോ ഇന്ന് ഞാൻ സന്തോഷവതിയും സംതൃപതയുമാണ്. ഗ്രൂപ്പ് അടിമയായോ, നേതൃപ്രീതിക്കു വേണ്ടിയോ പ്രവർത്തിക്കേണ്ട ആവശ്യമില്ല. കോൺഗ്രസ്സ് വിട്ടപ്പോൾ എന്നെ ആക്ഷേപിച്ചവർ ട്രോൾ ഉണ്ടാക്കിയവർ കാണുന്നുണ്ടല്ലോ.

സിപിഎം എനിക്ക് നൽകിയ
സിപിഎം എനിക്ക് നൽകിയ പരിഗണയും സംരക്ഷണവും, അത് ഇന്ന് ഞാൻ അനുഭവിച്ചറിയുന്നു. എന്നെ വനിതാ കമ്മീഷനിലേക്ക് പരിഗണിച്ച ഘട്ടത്തിൽ ബഹു:മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പറഞ്ഞ ഒരു കാര്യമുണ്ട്. നിങ്ങൾക്ക് സ്ത്രീ പ്രശ്നങ്ങളിൽ നന്നായി ഇടപെടാനും പ്രശ്ന പരിഹാരത്തിനും കഴിയും. ഒപ്പം, ഒരു വിധവ കൂടിയായ നിങ്ങളുടെ പ്രശ്നം സിപിഎം ശ്രദ്ധിക്കണം. ജീവിതത്തിൽ തനിച്ചായ നിങ്ങൾക്ക് ആരുടെ മുന്നിലും കൈനീട്ടാൻ നാളെ അവസരം ഉണ്ടാകരുത്.
Recommended Video

പരിഗണന
വനിതാ കമ്മീഷനിൽ ആകുമ്പോൾ നിങ്ങൾക്ക് പെൻഷൻ ലഭിക്കും. എത്ര കരുതലാണ് എന്നോട് കാട്ടിയത് അതുപോലെയാണ് സിപിഎം ൽ ഉള്ള ഓരോ സ്ത്രീകളോടുമുള്ള പരിഗണനയും കരുതലും. ഇടതുപക്ഷം സ്ത്രീകൾക്ക് കൊടുത്തിരിക്കുന്ന എല്ലാ സീറ്റുകളും എല്‍ഡിഎഫി ഉറപ്പുള്ള സീറ്റുകളാണ് .
മറിച്ചോ യുഡിഎഫിന്‍റേ ന്റേത് നേർച്ച കോഴികളും
ഞെട്ടിച്ച് ജാക്വലിൻ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications