കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് വന്നാൽ ശശി തരൂർ മുഖ്യമന്ത്രി?; ഉമ്മൻചാണ്ടി-ചെന്നിത്തല പോരിനിടെ നീക്കം കടുപ്പിച്ച് ഹൈക്കമാന്റ്

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തിന്റെ പതിവ് തെറ്റിച്ച് ഇത്തവണ സംസ്ഥാനത്ത് എൽഡിഎഫിന് തുടർ ഭരണം ലഭിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന പ്രീ പോൾ സർവ്വേ ഫലങ്ങൾ വ്യക്തമാക്കിയത്. 70 നും 80 നും ഇടയിൽ സീറ്റുകളാണ് എൽഡിഎഫിന് പ്രവചിക്കുന്നത്. അതേസമയം ശക്തമായ മത്സരം കാഴ്ച വെച്ചാൽ കേവല ഭൂരിപക്ഷമായ 71 സീറ്റുകൾ എന്ന സാധ്യതയിലേക്ക് യുഡിഎഫിന് എത്താമെന്ന സാധ്യതയും സർവ്വേ മുന്നോട്ട് വെയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രതീക്ഷ ഉയർന്ന നിലയിലാണ് പ്രതിപക്ഷ ക്യാമ്പ്, ഒപ്പം കോൺഗ്രസും.

രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനം, ചിത്രങ്ങള്‍

അതേസമയം യുഡിഎഫ് അധികാരത്തിലേറിയാൽ ആരാകും മുഖ്യമന്ത്രിയാകുക? ഉമ്മൻചാണ്ടിയോ ചെന്നിത്തലയോ? ഇതൊന്നുമല്ല ശശി തരൂരിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് ഹൈക്കമാൻറ് നടത്തുന്നതെന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

ചെന്നിത്തലയ്ക്ക് സാധ്യതയില്ല

ചെന്നിത്തലയ്ക്ക് സാധ്യതയില്ല

യുഡിഎഫിന് സംസ്ഥാനത്ത് അധികാരം ലഭിക്കുകയാണെങ്കിൽ സാധാരണ ഗതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് വരെ ഇത്തരത്തിലായിരുന്നു ചർച്ചകൾ. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിൽ കാര്യങ്ങൾ പാടെ മാറി. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിന്ന മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി.

തിരിച്ച് വരണമെങ്കിൽ

തിരിച്ച് വരണമെങ്കിൽ

ഇതോടെ മുഖ്യമന്ത്രി പദത്തിന് ചെന്നിത്തലയ്ക്ക് പുറമെ ഉമ്മൻചാണ്ടിയുമുണ്ടെന്നുള്ള ചർച്ചകളും ഉയർന്നു. ഇതിനിടയിലാണ് കോൺഗ്രസ് നേതൃത്വത്തെ അപ്പാടെ ഞെട്ടിച്ച് കൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി കനത്ത തിരിച്ചടി നേരിട്ടത്. ഇതോടെ ഇനിയൊരു തിരിച്ചുവരവ് സാധ്യമാകണമെങ്കിൽ ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണം എന്ന ആവശ്യം ശക്തമായി.

സൈബർ ഗ്രൂപ്പുകളിലും

സൈബർ ഗ്രൂപ്പുകളിലും

കോൺഗ്രസ് സൈബർ ഗ്രൂപ്പുകളിലും ഇത് സംബന്ധിച്ചുള്ള ചർച്ചകൾക്ക് ചൂട് പിടിച്ചു. ഉമ്മൻചാണ്ടിയെ ഉയർത്തിക്കാട്ടി എ ഗ്രൂപ്പ് ചർച്ച കൊഴുപ്പിച്ചു. ആ സമയത്ത് പുറത്ത് വന്ന ചില പ്രീ പോൾ സർവ്വേകളിലും പ്രതിപക്ഷ നേതാവിനേക്കാൾ ജനപ്രീതി ഉമ്മൻചാണ്ടിക്കാണെന്നുള്ള ഫലങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു എ ഗ്രൂപ്പ് പ്രചരണം.

എംഎൽഎ മാത്രമായി തുടരില്ല

എംഎൽഎ മാത്രമായി തുടരില്ല

പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻചാണ്ടി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ അദ്ദേഹത്തിന് എംഎൽഎ മാത്രമായി തുടരുന്നതിനോട് താത്പര്യം കാണില്ല. മുതിർന്ന നേതാവിന് അർഹമായ പരിഗണന നൽകാനുള്ള ആവശ്യം പാർട്ടിയിൽ ശക്തമാകും. ഇതുകൂടി എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തിളങ്ങിയ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പദം നൽകണമെന്ന ശക്തമായ നിലപാട് ഐ ഗ്രൂപ്പും സ്വീകരിച്ചു.

ചേരിതിരിഞ്ഞ് രംഗത്ത്

ചേരിതിരിഞ്ഞ് രംഗത്ത്

അതിനിടെ ഉമ്മൻചാണ്ടി-ചെന്നിത്തല വിഭാഗങ്ങൾ ചേരി തിരിഞ്ഞ് രംഗത്ത് വന്നതോടെ സമവായ നീക്കമെന്ന നിലയിൽ ഉമ്മൻചാണ്ടിയെ അധ്യക്ഷനാക്കി ഹൈക്കമാന്റ് തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അധികാരം ലഭിക്കാൻ സാധ്യത ഉണ്ടെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായതോടെ ചെന്നിത്തല-ചാണ്ടി വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ മറ്റൊരു സാധ്യയാണ് ഹൈക്കമാൻറ് മുന്നോട്ട് വെയ്ക്കുന്നത്.

ശശി തരൂരിന്റെ പേര്

ശശി തരൂരിന്റെ പേര്

മുതിന്ന നേതാവും തിരുവനന്തപുരത്ത് നിന്നുള്ള എംപിയുമായ ശശി തരൂരിനെ മുഖ്യമന്ത്രിയാക്കിയേക്കും എന്ന തരത്തിലാണ് റിപ്പോർട്ട്. സമകാലിക മലയാളമാണ് ഇത് റിപ്പോർട്ട് ചെയ്തത്. നേരത്തേ ഇത്തരമൊരു സാഹചര്യം വന്നാൽ സമവായ സ്ഥാനാർത്ഥി എന്ന നിലയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിക്കാനുള്ള സാധ്യത ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരുന്നു.

മത്സരിച്ചേക്കുമെന്ന്

മത്സരിച്ചേക്കുമെന്ന്

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ ഇത് മുന്നിൽ കണ്ട് മുല്ലപ്പള്ളി മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പും നേതൃമാറ്റവും കേരളത്തിൽ ചർച്ചയായതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിക്കണം എന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ പലകോണുകളിൽ നിന്നും ഉയർന്നിരുന്നു.

ഗ്രൂപ്പ് അതിപ്രസരത്തിന്

ഗ്രൂപ്പ് അതിപ്രസരത്തിന്

സോഷ്യൽ മീഡിയയിലും ഇത് സംബന്ധിച്ച് ചർച്ച ശക്തമായിരുന്നു. ഈ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഹൈക്കമാന്റ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്.തരൂരിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതോടെ സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പ് അതിപ്രസരത്തിന് തടയിടാൻ ആകുമെന്ന് ഹൈക്കമാന്റ് കരുതുന്നു.

യുവാക്കളെ ഒപ്പം നിർത്താം

യുവാക്കളെ ഒപ്പം നിർത്താം

തരൂരിനെ മുന്നിൽ നിർത്തുന്നതിലൂടെ യുവാക്കളെ ഒപ്പം നിർത്താനാകുമെന്ന വിലയിരുത്തൽ ഹൈക്കമാന്റിനുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രകടനപത്രിക തയ്യാറാക്കുന്നതിനായുള്ള സമിതിയുടെ ചുമതല ഹൈക്കമാന്റ് ഇടപെട്ട് ശശി തരൂരിന് നൽകിയതെന്നാണ് സൂചന.

ഏഷ്യാനെറ്റ് സർവ്വേയിൽ

ഏഷ്യാനെറ്റ് സർവ്വേയിൽ

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് പ്രീ പോൾ സർവ്വേയിലും അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന പേരുകളിൽ ശശി തരൂർ ഇടംപിടിച്ചിരുന്നു. മൂന്നാം സ്ഥാനത്തായിരുന്നു തരൂർ ഇടംപിടിച്ചത്. 9 ശതമാനം പേരായിരുന്നു അദ്ദേഹത്തെ പിന്തുണച്ചത്. അതേസമയം യുഡിഎഫ് നേതാക്കളില്‍ നിന്ന് ആര് മുഖ്യമന്ത്രിയാകണം എന്ന ചോദ്യത്തിന് ഉമ്മൻചാണ്ടിക്ക് തൊട്ട് പിന്നാലെ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചത് തരൂരായിരുന്നു.

ചെന്നിത്തലയെ തള്ളി

ചെന്നിത്തലയെ തള്ളി

27 ശതമാനം വോട്ടുകള്‍ നേടിയാണ് ശശി തരൂര്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ മറികടന്ന്
രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്നാമതുള്ള ചെന്നിത്തലയക്ക് 19 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് ആറ് ശതമാനം വോട്ടുകളായിരുന്നു സർവ്വേയിൽ ലഭിച്ചിട്ടുണ്ടായിരുന്നത്.

മഞ്ഞയിൽ തിളങ്ങി ഈഷ റെബ്ബ- ചിത്രങ്ങൾ കാണാം

'മലബാർ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിതമായ ശ്രമം'; പിന്നിൽ പോപ്പുലർ ഫ്രണ്ടെന്ന് കെ സുരേന്ദ്രൻ'മലബാർ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിതമായ ശ്രമം'; പിന്നിൽ പോപ്പുലർ ഫ്രണ്ടെന്ന് കെ സുരേന്ദ്രൻ

ആറ്റിങ്ങൽ കോട്ട കാക്കാൻ കിടിലൻ നീക്കവുമായി സിപിഎം; സത്യനല്ല ,ഇറങ്ങുക എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്?ആറ്റിങ്ങൽ കോട്ട കാക്കാൻ കിടിലൻ നീക്കവുമായി സിപിഎം; സത്യനല്ല ,ഇറങ്ങുക എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്?

Recommended Video

cmsvideo
എന്തിന് കോൺഗ്രസിൽ ചേർന്നു..പിഷാരടി പറയുന്നു

English summary
kerala assembly election 2021; shashi tharoor may be considered for cm post in kerala if udf wins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X