കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭാ സുരേന്ദ്രന് ഇത്തവണ സീറ്റുണ്ടായേക്കില്ല, 2 മണ്ഡലത്തിലും ശത്രുക്കള്‍, ബിജെപി യോഗത്തിനെത്തിയില്ല

Google Oneindia Malayalam News

തൃശൂര്‍: ശോഭാ സുരേന്ദ്രനും ബിജെപിയിലെ മുരളീധര പക്ഷവും തമ്മിലുള്ള പോര് കടുക്കുന്നു. സംസ്ഥാന ഭാരവാഹി യോഗത്തില്‍ അവര്‍ പങ്കെടുത്തില്ല. എന്താണ് കാരണം എന്ന് പോലും അറിയില്ലെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. ഇത്തവണ പ്രമുഖര്‍ക്കെല്ലാം സീറ്റ് നല്‍കുമെന്ന് സൂചനയുണ്ടെങ്കിലും, ശോഭയുടെ കാര്യത്തില്‍ ഉറപ്പില്ല. ഇത്തവണ പുതിയ പ്രശ്‌നങ്ങളും ബിജെപിയില്‍ ഉടലെടുത്തിരിക്കുകയാണ്. സിപിഎമ്മിന് വേണ്ടി സുരേന്ദ്രന്‍ പക്ഷം പ്രവര്‍ത്തിക്കുന്നു എന്ന ആരോപണവും ശോഭ ഉന്നയിക്കുന്നുണ്ട്.

പാര്‍ട്ടിയില്‍ സജീവമല്ല

പാര്‍ട്ടിയില്‍ സജീവമല്ല

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിട്ടും ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ സജീവമല്ല. കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും ശോഭയുടെ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല. ഇതോടെ അവര്‍ ഇന്ന് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലേക്ക് വന്നില്ല. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം നടപ്പാക്കുന്നത് പരമാവധി വൈകിപ്പിച്ച് ശോഭയെ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് ചാടിക്കാനാണ് മുരളീധര പക്ഷത്തിന്റെ ശ്രമം. ശോഭയുടെ ആവശ്യങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാനുള്ള സാധ്യത വളരെ കുറവാണ്.

സുരേന്ദ്രന്റെ പ്രതികരണം

സുരേന്ദ്രന്റെ പ്രതികരണം

താന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ പാര്‍ട്ടിയില്‍ സജീവമാകില്ലെന്ന് ശോഭ ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്നാല്‍ സുരേന്ദ്രന്‍ പ്രതികരിച്ചത് വേറെ രീതിയിലാണ്. ശോഭയുമായി പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും, യോഗത്തില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അവരോട് തന്നെ ചോദിക്കണമെന്നുമാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്. നേരത്തെയും ഇത്തരത്തിലായിരുന്നു സുരേന്ദ്രന്റെ മറുപടി. എന്നാല്‍ ശോഭയ്‌ക്കൊപ്പം നില്‍ക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് തഴയുകയാണ് എന്ന് മുരളീധര പക്ഷത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ പൊട്ടിത്തെറിയുണ്ടാവാനാണ് സാധ്യത. തന്റെ സാധ്യത അതിന് മുമ്പ് പരിഹരിച്ചില്ലെങ്കില്‍ കടുത്ത നടപടിക്കാണ് ശോഭാ സുരേന്ദ്രന്‍ ഒരുങ്ങുന്നത്. അതേസമയം സീറ്റ് കൂടി നിഷേധിച്ചാല്‍ പ്രശ്‌നം പിളര്‍പ്പിലേക്ക് നയിക്കും. ശോഭ കലാപക്കൊടി ഉയര്‍ത്തി പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി. രണ്ട് പതിറ്റാണ്ട് മുമ്പുണ്ടായിരുന്ന പദവിയിലേക്ക് സുരേന്ദ്രന്‍ അടക്കമുള്ളവര്‍ തന്നെ തഴഞ്ഞുവെന്ന് ശോഭ പറയുന്നു.

ഇത്തവണ സീറ്റുണ്ടാവില്ല

ഇത്തവണ സീറ്റുണ്ടാവില്ല

ശോഭാ സുരേന്ദ്രന്‍ ഇത്തവണ മത്സരിക്കാനായി രണ്ട് സീറ്റുകള്‍ മനസ്സില്‍ കാണുന്നുണ്ട്. കഴക്കൂട്ടം, കോന്നി മണ്ഡലങ്ങളിലാണ് മത്സരിക്കാന്‍ ശോഭ താല്‍പര്യപ്പെടുന്നത്. ഇത് രണ്ടും മുരളീധര പക്ഷം സ്വന്തമാക്കും. വി മുരളീധരന്‍ കഴക്കൂട്ടത്ത് തന്നെ മത്സരിക്കാനാണ് സാധ്യത. മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് മുരളീധരന്‍. അതേസമയം സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിച്ചേക്കും. ഉപതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം സുരേന്ദ്രന്‍ നടത്തിയിരുന്നു. നിലവില്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെങ്കിലും കോന്നി തന്നെ സുരേന്ദ്രന്‍ മത്സരിച്ചേക്കുമെന്ന് ദേശീയ നേതൃത്വം സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശോഭയ്ക്ക് സീറ്റുണ്ടാവില്ല.

ശോഭ മത്സരിച്ചാല്‍...

ശോഭ മത്സരിച്ചാല്‍...

മുരളീധര പക്ഷം പാര്‍ട്ടിക്കുള്ളില്‍ ശോഭയ്‌ക്കെതിരെ കടുത്ത പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം പ്രചാരണത്തിന് ഇറങ്ങാതെ വീട്ടിലിരുന്ന ശോഭ മത്സരിച്ചാല്‍ വോട്ട് കുറയുമെന്നാണ് പ്രചാരണം. കോണ്‍ഗ്രസ് മുക്ത കേരളം എന്ന നയം ബിജെപി നടപ്പാക്കുന്നുവെന്ന പ്രചാരണത്തിനിടെയാണ് കടുത്ത എല്‍ഡിഎഫ് വിരുദ്ധ പ്രചാരകയായ ശോഭയെ ബിജെപി മാറ്റിനിര്‍ത്തുന്നത്. ഇതിന് പിന്നില്‍ വേറെയും ലക്ഷ്യങ്ങള്‍ ബിജെപിക്കുണ്ട്.

സിപിഎമ്മുമായി കൈകോര്‍ത്തോ?

സിപിഎമ്മുമായി കൈകോര്‍ത്തോ?

സിപിഎമ്മിന് ഭരണത്തുടര്‍ച്ചയേകാനുള്ള ശ്രമമാണ് മുരളീധരനും സുരേന്ദ്രനും ശ്രമിക്കുന്നതെന്നാണ് ശോഭയുടെ ആരോപണം. ഇതിന് വേണ്ടി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനാണ് ഔദ്യോഗികപക്ഷം ശ്രമിക്കുന്നതെന്ന് ശോഭ സുരേന്ദ്രന്‍ പക്ഷം പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ശോഭ സജീവമായാല്‍ സിപിഎം വിരുദ്ധ പ്രചാരണം ശക്തമാക്കുന്നതിന് ഈ നയത്തിന് എതിരാകുമെന്ന് മുരളീധരനെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നു. ശോഭയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും സംസ്ഥാന സമിതി ഗൗരവത്തോടെ പരിഗണിച്ചില്ല. പാര്‍ട്ടി വിടാനും സാധ്യത ശക്തമാണ്.

Recommended Video

cmsvideo
ശോഭ സുരേന്ദ്രൻ തരൂരിനെ പേടിപ്പിക്കുകയാണോ? | Oneindia Malayalam
എ പ്ലസ് മണ്ഡലങ്ങള്‍

എ പ്ലസ് മണ്ഡലങ്ങള്‍

ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളെ കുറിച്ച് ഏകദേശം ധാരണയായിട്ടുണ്ട്. നേമത്ത് കുമ്മനം രാജശേഖരന്‍ തന്നെ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ വിവി രരാജേഷും മത്സരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ മത്സരരംഗത്തുണ്ടാവും. സുരേന്ദ്രന്റെ കാര്യത്തില്‍ മാത്രമാണ് ഇനി തീരുമാനമാവുന്നത്. കേന്ദ്രത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വിജയസാധ്യത ശക്തമായ മണ്ഡലമായിട്ടാണ് എ പ്ലസ് മണ്ഡലങ്ങളെ കാണുന്നത്.

English summary
kerala assembly election 2021: shobha surendran may not contest this time, problems in bjp increases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X