കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ കടുത്ത നിലപാടുമായി ശോഭ, 10 ദിവസത്തിനുള്ളില്‍ ഒന്നും നടന്നില്ലെങ്കില്‍ മത്സരിക്കില്ല!

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലും ബിജെപിയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ശോഭാ സുരേന്ദ്രന്‍ മത്സരിക്കാനില്ലെന്ന സൂചനയാണ് നേതൃത്വത്തിന് നല്‍കുന്നത്. കഴിഞ്ഞ ദിവസം സ്ത്രീകളുടെ നേതൃത്വത്തില്‍ ബിജെപിക്കുള്ളില്‍ ആരംഭിച്ച പോരാട്ട നിരയിലും ശോഭ ഉള്‍പ്പെട്ടിരുന്നു. ഇതിനിടയിലാണ് പുതിയ വെല്ലുവിളി ഉയര്‍ന്നിരിക്കുന്നത്. കെ സുരേന്ദ്രനും കേന്ദ്ര നേതൃത്വത്തിനുമെതിരെ കൊമ്പുകോര്‍ക്കാനാണ് ശോഭയുടെ നീക്കം. അമിത് ഷായെ ഇവര്‍ കാണുമെന്നാണ് അണികള്‍ പറയുന്നത്.

ശോഭയുടെ മുന്നറിയിപ്പ്

ശോഭയുടെ മുന്നറിയിപ്പ്

ബിജെപി സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുകയാണെന്ന് ശോഭ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് ശോഭ പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ ശോഭയെ പ്രചാരണത്തിന് ഇറക്കാനാണ് ബിജെപി പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ അനുനയ ചര്‍ച്ചകള്‍ക്കായി എത്തി സംസ്ഥാന നേതാക്കളോട് തന്റെ ആവശ്യം ശോഭ അറിയിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരം ഉടനുണ്ടാവുക വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്.

പത്ത് ദിവസത്തേക്ക്

പത്ത് ദിവസത്തേക്ക്

കേന്ദ്ര നേതൃത്വം പത്ത് ദിവസത്തിനുള്ളില്‍ ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ തന്റെ രീതിക്ക് പോകുമെന്ന് ശോഭ പറയുന്നു. പിന്നെ തന്നെ മത്സരിക്കാനായി നോക്കേണ്ടെന്നും അവര്‍ പറഞ്ഞു. ശോഭയ്ക്ക് പിന്നാലെ പിഎം വേലായുധന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിരുന്നു. ശോഭ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ടുനിന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അത് വെല്ലുവിളിയാവും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ശോഭാ വിഭാഗം വിട്ടുനിന്നത് ബിജെപിയെ തളര്‍ത്തിയിരുന്നു.

പിന്തുണ കൂടുന്നു

പിന്തുണ കൂടുന്നു

ശോഭയ്ക്ക് ബിജെപിയില്‍ പിന്തുണ വര്‍ധിക്കുന്നതില്‍ സുരേന്ദ്രനും ആശങ്കയുണ്ട്. കൃഷ്ണദാസ് പക്ഷത്ത് നിന്ന് എംടി രമേശും ശോഭയെ പിന്തുണച്ചാണ് സംസാരിച്ചത്. അവര്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്നാണ് രമേശ് ആവശ്യപ്പെട്ടത്. ഇത് കേന്ദ്ര നേതൃത്വത്തിനും വെല്ലുവിളിയാണ്. സുരേന്ദ്രന്‍ പക്ഷേ ഇപ്പോഴും വഴങ്ങാന്‍ തയ്യാറല്ല. ശോഭയ്‌ക്കെതിരെ നടപടി വേണമെന്ന് നേരത്തെ സുരേന്ദ്രന്‍ ശക്തമായി വാദിച്ചിരുന്നു.

കാട്ടാക്കടയില്‍ മത്സരിക്കുമോ?

കാട്ടാക്കടയില്‍ മത്സരിക്കുമോ?

ശോഭാ സുരേന്ദ്രനെ കാട്ടുക്കടയില്‍ മത്സരിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ഇത് എപ്ലസ് മണ്ഡലമായിട്ടാണ് കേന്ദ്ര നേതൃത്വം കാണുന്നത്. എന്നാല്‍ ഇവിടെ ശോഭയുടെ നിലപാട് നിര്‍ണായകമാകും. കഴിഞ്ഞ തവണ പികെ കൃഷ്ണദാസ് ഇവിടെ മത്സരിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശോഭ രണ്ടേമുക്കല്‍ ലക്ഷം വോട്ട് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നേടിയിരുന്നു. ഇതില്‍ ഉള്‍പ്പെടുന്നതാണ് കാട്ടാക്കട മണ്ഡലം. അതുകൊണ്ടാണ് അവരെ മത്സരിപ്പിക്കാന്‍ നേതൃത്വം പരിഗണിക്കുന്നത്.

ശോഭ പാര്‍ട്ടി വിടുമോ

ശോഭ പാര്‍ട്ടി വിടുമോ

ശോഭ ബിജെപിയില്‍ തുടരുമെന്ന് അര്‍ത്ഥമില്ലെന്നാണ് കരുതുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്. അവര്‍ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്. സുരേന്ദ്രന്‍ പക്ഷം അവരെ പുറത്താക്കണമെന്ന് നേരത്തെ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൃഷ്ണദാസ് പക്ഷത്തിന്റെ പിന്തുണയോടെയാണ് ഇതിനെ ശോഭ പ്രതിരോധിച്ചത്. കേരളത്തിലെ ചുമതലയുള്ള സിപി രാധൃകൃഷ്ണനും ശോഭയെ അനുകൂലിച്ചാണ് സംസാരിച്ചത്. നിലവില്‍ ശോഭയെ പുറത്താക്കാനാവാത്ത സ്ഥിതിയിലാണ് സുരേന്ദ്രന്‍.

കൃഷ്ണകുമാറിനും പ്രശ്‌നം

കൃഷ്ണകുമാറിനും പ്രശ്‌നം

സ്ഥാനാര്‍ത്ഥി പട്ടികയിലും വലിയ പ്രശ്‌നങ്ങള്‍ ബിജെപിക്കിടയിലുണ്ട്. നടന്‍ കൃഷ്ണകുമാറിന് ജയസാധ്യതയില്ലെന്നാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ തന്നെ പറയുന്നത്. വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരം സെന്‍ട്രലിലോ കൃഷ്ണകുമാറിനെ മത്സരിപ്പിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്. ഇത് രണ്ടും എ ക്ലാസ് മണ്ഡലങ്ങളാണ്. ഇവിടെ സജീവമായി നില്‍ക്കാന്‍ നേതൃത്വം കൃഷ്ണകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിനെ സിപിഎം ഇറക്കിയാല്‍ വിവി രാജേഷ് വരില്ലെന്നാണ് സൂചന. സെന്‍ട്രലില്‍ സുരേഷ് ഗോപിയാണ് നല്ലതെന്നാണ് അഭിപ്രായം.

പ്രവര്‍ത്തകരുടെ പിന്തുണയില്ല

പ്രവര്‍ത്തകരുടെ പിന്തുണയില്ല

കൃഷ്ണകുമാര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി ശക്തമായ പ്രചാരണം തന്നെ നടത്തിയിരുന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ കൃഷ്ണകുമാറിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്തുണയ്ക്കാന്‍ തയ്യാറല്ല. തിരുവനന്തപുരം സെന്‍ട്രലില്‍ വിജയിക്കുമെന്ന് ബിജെപി പ്രവര്‍ത്തകരും പറയുന്നു. സുരേഷ് ഗോപി വട്ടിയൂര്‍ക്കാവിലേക്ക് മാറിയാല്‍ കൃഷ്ണകുമാറിന് മത്സരിക്കാന്‍ സാധിക്കും. പക്ഷേ അങ്ങനൊരു മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ കൃഷ്ണകുമാറിന് കഴിയുമോയെന്നാണ് സംശയം. എന്നാല്‍ താന്‍ മത്സരത്തിനില്ലെന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞിരിക്കുന്നത്.

English summary
kerala assembly election 2021: shobha surendran says if problems didnt solve she didnt contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X