കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ സ്ഥാനാർത്ഥികൾ ആരൊക്കെ; സാധ്യത പട്ടിക ഇന്ന് പൂര്‍ത്തിയാകും, കോന്നിയിൽ സുരേന്ദ്രന് സാധ്യത

Google Oneindia Malayalam News

തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക ഞായറാഴ്ച അന്തിമമാകും. ഘടക കക്ഷികള്‍ക്ക് നല്‍കുന്ന സീറ്റിന്റെ കാര്യത്തിലും ഇന്ന് ധാരണയാകും. പത്താം തീയതിക്കുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാനാണ് ബിജെപിയുടെ പദ്ധതി. ഞായറാഴ്ച തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിലും ചര്‍ച്ച നടക്കും. എന്‍ഡിഎയുടെ പ്രചാരണ മുദ്രാവാക്യം അമിത് ഷാ പ്രഖ്യാപിക്കാനാണ് സാധ്യത.

bjp

സംസ്ഥാനത്തെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഒ രാജഗോപാലിനെ മത്സരിപ്പിക്കില്ലെന്നാണ് ബിജെപി നേരത്തെ വ്യക്തമാക്കിയത്. കേന്ദ്രമന്ത്രി വി മുരളീധരന്‍, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, നടന്‍ സുരേഷ് ഗോപി എന്നിവര്‍ മത്സരിക്കണമോ എന്നുള്ള കാര്യം ദേശീയ നേതൃത്വമാണ് തീരുമാനിക്കുക. സുരേഷ് ഗോപിയെ തൃശൂരോ തിരുവനന്തപുരത്തോ മത്സരിപ്പിക്കണമെന്ന ആവശ്യവും നേരത്തെ ബിജെപിയില്‍ ഉയര്‍ന്നിരുന്നു.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

99 സീറ്റുകളിലാണ് കഴിഞ്ഞ തവണ ബിജെപി മത്സരിച്ചത്. ഇത്തവണ അതില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള സാധ്യതയുണ്ട്. പിസി ജോര്‍ജിന്റെ ജനപക്ഷവുമായി ചര്‍ച്ചകള്‍ നടന്നെങ്കിലും അന്തിമതീരുമാനം ആയില്ലെന്നാണ് കെ സുരേന്ദ്രന്‍ അറിയിച്ചത്. എന്നാല്‍ കഴക്കൂട്ടത്ത് മത്സരിക്കുമോ എന്നുള്ള ചോദ്യത്തിന് വിശദീകരണം നല്‍കാന്‍ മുരളീധരന്‍ തയ്യാറായില്ല. കെ സുരേന്ദ്രനെ കോന്നിയില്‍ മത്സരിപ്പിക്കാനുള്ള സാധ്യത ഏറെയാണ്.

ബിഗ് ബോസിൽ മുട്ടനടി, പൊട്ടിത്തെറിച്ച് മോഹൻലാൽ, 'തരികിട അഭ്യാസം തന്റടുത്ത് വേണ്ട, നല്ല പണി തരും'ബിഗ് ബോസിൽ മുട്ടനടി, പൊട്ടിത്തെറിച്ച് മോഹൻലാൽ, 'തരികിട അഭ്യാസം തന്റടുത്ത് വേണ്ട, നല്ല പണി തരും'

കെ സുരേന്ദ്രന് കോന്നി, സുരേഷ് ഗോപിക്ക് തൃശൂർ, ഇ ശ്രീധരൻ പാലക്കാട്, ആവശ്യവുമായി കോർ കമ്മിറ്റികെ സുരേന്ദ്രന് കോന്നി, സുരേഷ് ഗോപിക്ക് തൃശൂർ, ഇ ശ്രീധരൻ പാലക്കാട്, ആവശ്യവുമായി കോർ കമ്മിറ്റി

കോടിയേരി മാറിയിട്ടും മാറാതെ പ്രതിസന്ധികള്‍; വിനോദിനിയുടെ 'ഐഫോണ്‍' വിവാദത്തില്‍ സത്യമെന്ത്കോടിയേരി മാറിയിട്ടും മാറാതെ പ്രതിസന്ധികള്‍; വിനോദിനിയുടെ 'ഐഫോണ്‍' വിവാദത്തില്‍ സത്യമെന്ത്

96ലും മാസ്റ്ററിലും തിളങ്ങിയ യുവനടി: ഗൗരി ജി കിഷന്റെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
Kerala Assembly Election 2021: Shortlist of BJP candidates will be finalized on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X