• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നേതാക്കള്‍ ഗ്രൂപ്പ്/വ്യക്തി താൽപ്പര്യങ്ങൾ ഉപേക്ഷിക്കണം: വിഎം സുധീരന്‍

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം കേരളത്തില്‍ വളർന്നു വരികയാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ഗ്രൂപ്പ് വ്യക്തി താല്‍പര്യങ്ങള്‍ മറികടന്ന് ശരിയായ രീതിയിലുള്ള സ്ഥാനാർഥി നിർണയം നടത്തിയാൽ വിജയത്തിലെത്താനുള്ള സർവ്വ സാധ്യതകളും തെളിഞ്ഞ് വരുന്നുണ്ട്. ഗ്രൂപ്പടിസ്ഥാനത്തിലുള്ള ചേരിതിരിവുകളും സ്ഥാനാർത്ഥി നിർണയത്തിലെ അപാകതകളും മറ്റ് തെരഞ്ഞെടുപ്പുകളിലെല്ലാം വിജയസാധ്യതയെ ദോഷകരമായി ബാധിച്ചുവെന്നത് ഒരു യാഥാർഥ്യമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സി പി ജോണിന് വിജയ സാധ്യതയുള്ള സീറ്റ് മലബാറില്‍ മുസ്ലിം ലീഗ് നല്‍കും; യു ഡി എഫില്‍ ഏകദേശ ധാരണ

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളിൽ നിന്നും മുക്തനായിക്കൊണ്ടിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ആരോഗ്യനില കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ എഐസിസി സെക്രട്ടറിമാരായ പി.വിശ്വനാഥനും പി.വി.മോഹനനും വീട്ടിൽ വന്നിരുന്നു. കഴിഞ്ഞ രണ്ടു മാസമായി കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളുമായി ആശയവിനിമയം നടത്തുകയും സംഘടനാപ്രവർത്തനം ശക്തമാക്കാനുള്ള നടപടികളിൽ ഫലപ്രദമായി ഇടപെടുകയും ചെയ്ത് വരുന്ന അവരുമായി നടന്ന ആശയവിനിമയം സംതൃപ്തി നൽകുന്നതായിരുന്നു.

കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം വളർന്നു വരികയാണ്. ശരിയായ രീതിയിലുള്ള സ്ഥാനാർഥി നിർണയം നടത്തിയാൽ വിജയത്തിലെത്താനുള്ള സർവ്വ സാധ്യതകളും തീർച്ചയായും തെളിഞ്ഞു വരുന്നുണ്ട്. 2015-ൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും, തുടർന്ന് സംസ്ഥാന നിയമസഭയിലേക്കും, പിന്നീട് ലോക്സഭയിലേക്കും ഇപ്പോൾ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകൾ ഒരുപാട് അനുഭവ പാഠങ്ങൾ നൽകുന്നുണ്ട്.

മികച്ച സ്ഥാനാർഥികളെ അവതരിപ്പിക്കാനായതും ഒറ്റക്കെട്ടായ പ്രവർത്തനവും രാഹുൽഗാന്ധിയുടെ സാന്നിധ്യവും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിൽ നിർണ്ണായകമായ പങ്കു വഹിച്ച ഘടകങ്ങളായിരുന്നു. ഗ്രൂപ്പടിസ്ഥാനത്തിലുള്ള ചേരിതിരിവുകളും സ്ഥാനാർത്ഥി നിർണയത്തിലെ അപാകതകളും മറ്റ് തെരഞ്ഞെടുപ്പുകളിലെല്ലാം വിജയസാധ്യതയെ ദോഷകരമായി ബാധിച്ചുവെന്നത് ഒരു യാഥാർഥ്യമാണ്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

cmsvideo
  വട്ടിയൂർക്കാവിൽ വീണയോ?

  അതുകൊണ്ട് മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സീറ്റ് നിർണയ കാര്യത്തിൽ നിർണായക പങ്കുവഹിക്കുന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവർ ഗ്രൂപ്പ്/വ്യക്തി താൽപ്പര്യങ്ങൾക്കുപരി പാർട്ടിയുടെയും യുഡിഎഫിൻ്റെയും വിജയമാണ് പ്രധാനമെന്നത് പൂർണമായും ഉൾക്കൊണ്ട് മുന്നോട്ട് പോയാൽ വിജയം സുനിശ്ചിതമാണ്. തീർച്ച...

  വടക്കാഞ്ചേരിയിൽ അനിൽ അക്കരയെ വീഴ്ത്താൻ കെ രാധാകൃഷ്ണൻ?; 43 വോട്ടിന് കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ സിപിഎം

  കറുപ്പിൽ തിളങ്ങി എമി ജാക്സൺ- ചിത്രങ്ങൾ കാണാം

  English summary
  kerala assembly election 2021; should abandon group interests in candidate selection: VM Sudheeran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X