Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ ഞെട്ടിച്ച് ശോഭയുടെ പ്രതികരണം; കെ സുരേന്ദ്രന് പരിഹാസം, ഇനിയുള്ള പദ്ധതികള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക മണിക്കൂറുകള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. 115 മണ്ഡലങ്ങളിലെ 112 സ്ഥാനാര്‍ത്ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ ജനവിധി തേടും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട മഞ്ചേശ്വരത്ത് നിന്നും ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച കോന്നിയില്‍ നിന്നുമാണ് സുരേന്ദ്രന്‍ ജനവിധി തേടുന്നത്. എന്നാല്‍ ഇപ്പോഴിതാ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

ശോഭ സുരേന്ദ്രനില്ലാത്ത പട്ടിക

ശോഭ സുരേന്ദ്രനില്ലാത്ത പട്ടിക

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചത് 15 വനിത സ്ഥാനാര്‍ത്ഥികളാണ്. എന്നാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി. പ്രഖ്യാപനം വരാനിരിക്കുന്ന മൂന്ന് മണ്ഡലങ്ങളില്‍ ഒന്നില്‍ ശോഭ സുരേന്ദ്രന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

കഴക്കൂട്ടത്ത്

കഴക്കൂട്ടത്ത്

കഴക്കൂട്ടം സീറ്റില്‍ അല്ലെങ്കില്‍ മത്സരിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍ നേരത്തെ നിലപാട് എടുത്തിരുന്നു. എന്നാല്‍ കഴക്കൂട്ടം നല്‍കാനാകില്ലെന്നും മറ്റ് ഏതെങ്കിലും സീറ്റ് നല്‍കാമെന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്. ശോഭയ്ക്ക് കഴക്കൂട്ടം നല്‍കാതിരിക്കാന്‍ രാജി ഭീഷണിയെന്ന ആരോേപണവും ഉയര്‍ന്നിരുന്നു. സുരേന്ദ്രന്‍ നേതൃ പദവി ഒഴിയുമെന്ന് ഭീഷണി മുഴക്കിയെന്ന് ഒരു വിഭാഗം ആരോപിച്ചിരുന്നു.

പ്രതികരിച്ച് ശോഭ സുരേന്ദ്രന്‍

പ്രതികരിച്ച് ശോഭ സുരേന്ദ്രന്‍

എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനെ പരിഹസിക്കുന്ന രൂപേണയാണ് ശോഭയുടെ പ്രതികരണം. മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ശോഭയുടെ പരിഹാസം.

വലിയ സൗഭാഗ്യം

വലിയ സൗഭാഗ്യം

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഒന്നും ലഭിക്കാത്ത വലിയ സൗഭാഗ്യമാണ് ദേശീയ നേതൃത്വം സുരേന്ദ്രന് കനിഞ്ഞ് നല്‍കിയതെന്നാണ് ശോഭ പറഞ്ഞത്. മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരനും ഒരാജഘോപാലിനും ഇത്തരത്തിലുള്ള സൗഭാഗ്യം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ശോഭ വ്യക്തമാക്കി.

വിജയാശംസകള്‍

വിജയാശംസകള്‍

രണ്ട് സീറ്റിലാണ് സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്നത്. രണ്ട് സീറ്റിലും അദ്ദേഹത്തിന് വിജയാശംസകള്‍ നേരുന്നു. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്റെ മുഴുവന്‍ സഹോദരി സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ വിജയാശംസകള്‍ നേരാന്‍ ഈ അവസരം വിനിയോഗിക്കുകയാണെന്ന് ശോഭ പറഞ്ഞു. താന്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന കാര്യം സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ അറിയിച്ചതാണെന്നും ശോഭ ഓര്‍മ്മിപ്പിച്ചു.

പുറത്ത് പോയത് എങ്ങനയെന്ന് അറിയില്ല

പുറത്ത് പോയത് എങ്ങനയെന്ന് അറിയില്ല

മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി തന്നാലാവുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തുക എന്നതാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. പിന്നീട് മത്സര രംഗത്ത് ഉണ്ടാകണമെന്ന് തനിക്ക് നിര്‍ദ്ദേശം ലങിച്ചിരുന്നു. പട്ടികയില്‍ നിന്ന് പുറത്തായത് എങ്ങനെയാണെന്ന് തനിക്ക് അറിയില്ലെന്നും ശോഭ വ്യക്തമാക്കി.

 വലിയ പ്രസക്തിയില്ല

വലിയ പ്രസക്തിയില്ല

ഇത്തരം കാര്യങ്ങളില്‍ വലിയ പ്രസക്തിയില്ല. ഇന്നലെ രണ്ട് മണിവരെയുള്ള കാര്യങ്ങളില്‍ മാത്രമാണ് അറിവുള്ളത്. ഇത്തരം കാര്യങ്ങള്‍ക്ക് പ്രസക്തിയില്ല. പാര്‍ട്ടി എന്ത് ചുമതല നല്‍കിയാലും അത് നിര്‍വഹിക്കുന്നതിലാണ് കാര്യമെന്നും ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളേട് വ്യക്തമാക്കി.

നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+