Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയും യോഗിയും വരുന്നു... താങ്കള്‍ വരണം; കടകംപള്ളിക്ക് തുറന്ന ക്ഷണക്കത്തുമായി ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ദേശീയ നേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലെത്തുകയാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെക്കന്‍ കേരളത്തില്‍ പ്രചാരണം നടത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വരുന്ന വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര് പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തിരുവനന്തപുരത്ത് ബിജെപി പ്രചാരണത്തിന് എത്തുന്നു എന്നതാണ്.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

k

തിരുവനന്തപുരത്ത് ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലമാണ് കഴക്കൂട്ടം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലാണ് ഇവിടെ നിറഞ്ഞ പോര്. ഇരുവരും പരസ്പരം കൊമ്പുകോര്‍ക്കുകയാണ്. ദേശീയ നേതാക്കള്‍ നിരവധി വന്നെങ്കിലും ശോഭയുടെ പ്രചാരണത്തിന് ആരുമെത്തിയില്ല എന്ന പരിഹാസം ഇടതുക്യാമ്പില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയായി ശോഭാ സുരേന്ദ്രന്‍ തുറന്ന കത്ത് എഴുതി കടകംപള്ളിയെ ക്ഷണിച്ചിരിക്കുകയാണിപ്പോള്‍. കത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

Recommended Video

cmsvideo
    മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി BJPസംസ്ഥാന അധ്യക്ഷൻ

    ബഹുമാനപ്പെട്ട ദേവസ്വം സഹകരണ വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനൊരു തുറന്ന ക്ഷണക്കത്ത്.
    കഴക്കൂട്ടത്തേയ്ക്ക് ദേശീയ നേതാക്കള്‍ ആരും വരുന്നില്ല എന്നൊരു പരാതി അങ്ങുന്നയിച്ചിരുന്നല്ലോ? കഴക്കൂട്ടത്തെ ഒരു വോട്ടര്‍ എന്ന നിലയില്‍ അങ്ങ് പ്രകടിപ്പിച്ച ആശങ്ക ഞാന്‍ സഗൗരവം പരിഗണിച്ചു. കഴക്കൂട്ടത്തെ ഒരു വോട്ടറായ ഏതൊരു പൗരനോ പൗരയോ എന്നോട് ഒരു ആവശ്യം ഉന്നയിച്ചാല്‍ അത് പരിഗണിക്കേണ്ട ഉത്തരവാദിത്ത്വമുണ്ടല്ലോ. ആയതിനാല്‍ നമ്മുടെ മണ്ഡലത്തിലേക്ക് ഉലകനായകനായ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയും, ഇന്ത്യയില്‍ 30 കോടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജിയും ഏപ്രില്‍ 1, 2 ദിവസങ്ങളില്‍ എത്തിച്ചേരുന്നുണ്ട്. രണ്ടു പരിപാടിയിലേക്കും ഞാന്‍ അങ്ങയെ ക്ഷണിക്കുന്നു.

    ബീച്ചില്‍ അടിച്ചുപൊളിച്ച് ബിഗ് ബോസ് താരം; വൈറലായി ഹിന ഖാന്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+