കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ശോഭ സുരേന്ദ്രന്‍; ലീഗ് നേതൃത്വത്തിനും മുസ്ലിങ്ങള്‍ക്കും ഗുണം

Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടിയില്‍ ഉയര്‍ത്തിയ അഭിപ്രായ വ്യത്യാസങ്ങള്‍ അതുപോലെ തന്നെ തുടരുമ്പോഴും ബിജെപിയുടെ നിയമസഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടലാണ് ശോഭാ സുരേന്ദ്രന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ വിവിധ ഇടങ്ങളിലെ സ്വീകരണ പരിപാടികളില്‍ ശോഭാ സുരേന്ദ്രന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തനരംഗത്ത് ഉണ്ടാവുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു. ഇക്കുറി മത്സരിക്കാനില്ലെന്ന കാര്യം നേരത്തെ തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ശോഭ സുരേന്ദ്രന്‍ പറയുന്നു.

പ്രസിഡന്റ് രാംനാഥ് കോവിന്ദ് സര്‍ദാര്‍ പട്ടേല്‍ സ്‌പോര്‍ട്‌സ് എന്‍ക്ലേവും നരേന്ദ്രമോദി സ്‌റ്റേഡിയവും ഉദ്ഘാടനം ചെയ്യുന്നു, ചിത്രങ്ങള്‍ കാണാം

ശോഭാ സുരേന്ദ്രന്‍ പറയുന്നു

ശോഭാ സുരേന്ദ്രന്‍ പറയുന്നു


ഏഴ് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഒരു വ്യക്തിയാണ് ഞാന്‍. ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്ന കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഒരു പ്രതിഷേധത്തിന്‍റേയും ഭാഗമല്ല ഇത്. വളരെ സന്തോഷത്തോടെയാണ് ഈ തീരുമാനം കേന്ദ്രത്തെ അറിയിച്ചത്. ബിജെപിക്ക് 5000 വോട്ട് മാത്രം ലഭിച്ചിരുന്ന കാലത്തും മത്സര രംഗത്തുണ്ട്. ഇപ്പോള്‍ വിജയ പ്രതീക്ഷയുള്ള കാലമാണ്. അപ്പോഴും എനിക്ക് ത്യാഗം ചെയ്യാന്‍ കഴിയുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു.

മോദി നിര്‍ദേശിച്ച കാര്യം

മോദി നിര്‍ദേശിച്ച കാര്യം

പാര്‍ട്ടിയിലെ പദവികള്‍ക്കോ അധികാരത്തിനോ വേണ്ടിയോ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയല്ല ഞാന്‍. എട്ടരമാസം മാറി നിന്നിട്ടുണ്ടെങ്കില്‍ അതിന് വ്യക്തമായ കാരണമുണ്ട്. അത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നമായതുകൊണ്ട് പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കുന്നില്ല. 33 കൊല്ലം പ്രവര്‍ത്തിച്ചതിനിടയില്‍ എട്ടരമാസം മാത്രമാണ് വിട്ടു നിന്നത്. അപ്പോഴും മോദി നിര്‍ദേശിച്ച പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ സമയത്ത് എഴുതിയ മൂന്ന് പുസ്തകങ്ങള്‍ ഉടന്‍ പുറത്തിറങ്ങും.

ബിജെപി ജയിക്കും

ബിജെപി ജയിക്കും

മത്സരിക്കാന്‍ ആഗ്രഹിക്കുന്ന സീറ്റ് ലഭിക്കില്ല എന്നതുകൊണ്ടാണ് മത്സര രംഗത്ത് നിന്നും മാറിനില്‍ക്കുന്നതെന്ന പ്രചാരണത്തേയും ശോഭാ സുരേന്ദ്രന്‍ തള്ളുന്നു. അഞ്ച് ജില്ലകളിലായി ഏഴ് തവണ മത്സരിച്ചിട്ടുണ്ട്. ഇത്തവണത്തേത് ബിജെപിയില്‍ നിന്നും ഒരുപാട് ആളുകള്‍ ജയിക്കാന‍് പോവുന്ന തിരഞ്ഞെടുപ്പാണ് ഇത്. അവരെയൊക്കെ ജയിപ്പിച്ച് കൈപിടിച്ച് നിയമസഭയില്‍ ഇരുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

കെആര്‍ ഗൗരിയമ്മയെ

കെആര്‍ ഗൗരിയമ്മയെ

സ്ത്രീ ശാക്തീകരണത്തില്‍ കേരളം മുന്നിലാണ്. എന്നാല്‍ പതിറ്റാണ്ടുകളായി മാറി മാറി ഭരിക്കുന്ന മുന്നണികള്‍ സ്ത്രീകളെ വേണ്ട വിധത്തില്‍ പരിഗണിക്കുന്നില്ല. കെആര്‍ ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പാര്‍ടി പരിഗണിച്ചില്ല. എന്നാല്‍ സുഷമാസ്വരാജ്, ഉമാഭാരതി,വസുന്ധരരാജ സിദ്ധ്യ തുടങ്ങിയവരെ മുഖ്യമന്ത്രിമാരാക്കി .

പ്രതിപക്ഷത്തിന് സാധിച്ചില്ല

പ്രതിപക്ഷത്തിന് സാധിച്ചില്ല

ബിജെപിയില്‍ പാര്‍ട്ടി പദവികളില്‍ 33 ശതമാനം വനിതകള്‍ക്ക് നീക്കിവെച്ചിട്ടുണ്ട്. ഗൗരിയമ്മ മുഖ്യമന്ത്രിയാവാതിരുന്നത് കേരളത്തിനും സ്ത്രീസമൂഹത്തിനും വലിയ നഷ്ടമാണ് വരുത്തിവെച്ചത്. അങ്ങനെ ഒരു വനിതാ മുഖ്യമന്ത്രി വന്നിരുന്നെങ്കില്‍ കേരള രാഷ്ട്രീയം മാറുമായിരുന്നെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു. സര്‍ക്കാറിനെതിരെയാ ജനരോഷം വേണ്ട രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു.

എല്‍ഡിഎഫും യുഡിഎഫും

എല്‍ഡിഎഫും യുഡിഎഫും


ബിജെപി പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നുണ്ട്. എന്നാല്‍ വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടുന്നില്ല. ഇനിയും കൂടുതല്‍ കാര്യങ്ങളില്‍ ബിജെപി ഇടപെടണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിലും ബിജെപി കൂട്ടുത്തരവാദിത്തോടെ അത് നിര്‍വഹിക്കും. എല്‍ഡിഎഫും യുഡിഎഫും ഉയര്‍ത്തുന്നത് ഒരേ നയം ആണെന്നുള്ളത് ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.

മുസ്ലിം ലീഗിനെ ക്ഷണിക്കുന്നു

മുസ്ലിം ലീഗിനെ ക്ഷണിക്കുന്നു

ക്രൈസ്തവ,മുസ്ലിം സമുദായത്തോട് ബിജെപിക്ക് യാതൊരു വിരോധവുമില്ല. മുസ്ലിം ലീഗിനെ ഉള്‍പ്പടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎ മുന്നണിയിലേക്ക് സ്വാഗം ചെയ്യുകയാണെന്നും അഭിമുഖത്തില്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മുസ്ലിംലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ദേശീയധാര അംഗീകരിച്ച് ബിജെപി നയിക്കുന്ന എന്‍ഡിഎയൊടൊപ്പം വരാന്‍ തയ്യാറായാല്‍ സ്വീകരിക്കും.

കാശ്മീരിലെ സഖ്യം

കാശ്മീരിലെ സഖ്യം

കാശ്മീരില്‍ ഇത്തരം സഖ്യം ബിജെപി ഉണ്ടാക്കിയിട്ടുണ്ട്. പുനര്‍വിചിന്തനം നടത്താന്‍ ലീഗ് തയ്യാറായാല്‍ അത് മുസ്ലിം സമൂഹത്തിനും ലീഗ് നേതൃത്വത്തനും ഗുണകരമാണ്. എല്ലാ വരേയും ദേശീയ ധാരയിലേക്ക് കൊണ്ട് വരിക എന്നുള്ളതാണ് ബിജെപിയുടെ ശ്രമം. അപ്പോള്‍ ലീഗ് എന്‍ഡിഎയിലേക്ക് വരാന്‍ തയ്യാറായാല്‍ അവരും ദേശീയ ഉള്‍ക്കൊണ്ടാവുമല്ലോ വരികയെന്നും ശോഭ സുരേന്ദ്രന്‍ ചോദിക്കുന്നു.

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

തിരഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് തിരുവനന്തപുരത്ത് ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ പങ്കെടുത്തത് എന്ന ആക്ഷേപം ചില ഭാഗത്ത് നിന്നും ഉണ്ടായതില്‍ ഏറെ വേദനയുണ്ട്. കരഞ്ഞ് പോയിട്ടുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ ആരൊക്കെയാണെന്നതിന് വ്യക്തവും ശക്തവുമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ ആരാണ് ഇത്തരം പ്രചാരണത്തിന് പിന്നിലെന്ന് അറിയില്ല. ഞാനൊരു സ്ഥാനാര്‍ത്ഥി മോഹിയാണെന്ന പ്രചാരണം ഉണ്ടാക്കിയപ്പോള്‍ അതിന് വിരാമം ഇടാനാണ് മത്സരിക്കാനില്ലെന്ന നിലപാട് തുറന്ന് പറഞ്ഞതെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

സിപിഎം നേതാവുമായി

സിപിഎം നേതാവുമായി

ബിജെപിയില്‍ നിന്നും പുറത്ത് പോവുന്നു എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ ശക്തമായ ഗൂഡാലോചനയുടെ ഭാഗമാണ്. ഒരു സിപിഎം നേതാവുമായി നേരിട്ടോ ഫോണിലോ സംസാരിച്ചിട്ടില്ല. ഞാന്‍ അത്തരത്തില്‍ ചിന്തിക്കുന്നു എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ്. അതിന് പിന്നീല്‍ കൃത്യമായ ആസൂത്രണമുണ്ട്. അതിന് പിന്നിലെ ഗൂഡാലോചനയുടെ വ്യക്തമായ തെളിവുകള്‍ കിട്ടാത്തത് കൊണ്ടാണ് മൗനം പാലിക്കുന്നത്.

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam
ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞത്

ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞത്

ശബരിമല കേസുകള്‍ പിന്‍വലിച്ചത് രാഷ്ട്രീയപരമായി സംഘപരിവാറിന്‍റെ വിജയമാണ്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എടുത്തതെല്ലാം കള്ളക്കേസാണെന്ന് ഇതോടെ ബോധ്യമായി. ഗോവിന്ദന്‍മാസ്റ്ററുടെ തുറന്നുപറച്ചില്‍ ഭരണകൂടത്തിനകത്തും പ്രതിഫലിക്കുന്നുണ്ടെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇത്തവണ മികച്ച വിജയ പ്രതീക്ഷയുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സഞ്ജയ് ലീല ബൻസാലിയുടെ പിറന്നാൾ പാർട്ടി ആഘോഷമാക്കി താരങ്ങൾ- ചിത്രങ്ങൾ കാണാം

English summary
kerala assembly election 2021; Sobha Surendran welcomes Muslim League to BJP alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X