കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയുള്ളത് 5 നാള്‍, കോര്‍ കമ്മിറ്റിയില്‍ ഇല്ലെങ്കില്‍ ശോഭ മത്സരിക്കില്ല, രണ്ടിലൊന്ന് അറിയാം!!

Google Oneindia Malayalam News

തിരുവനന്തപുരം: ശോഭാ സുരേന്ദ്രന്‍ വീണ്ടും ബിജെപിയില്‍ കലാപക്കൊടി ഉയര്‍ത്തുന്നു. പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. വാഗ്ദാനം ചെയ്ത കോര്‍ കമ്മിറ്റി സ്ഥാനം കിട്ടിയില്ലെങ്കില്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നാണ് ശോഭാ സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ നരേന്ദ്ര മോദി എത്തിയിട്ടും ബിജെപിയില്‍ വിഭാഗീയത അവസാനിപ്പിക്കാനായിട്ടില്ലെന്ന് വ്യക്തമാക്കുകയാണ്. ബിജെപി കൂടുതല്‍ സീറ്റ് നേടണമെന്ന് വരെ മോദി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടി പരിപാടികളില്‍ സജീവമായ ശോഭയെ തല്‍ക്കാലത്തേക്ക് ജെപി നദ്ദയും മോദിയും അനുനയിപ്പിച്ചിരുന്നു. എന്നാല്‍ മോദി സംസ്ഥാന സമിതിയില്‍ എത്തിയെങ്കിലും ശോഭയുടെ കാര്യം സംസാരിച്ചില്ല.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

1

ശോഭയുടെ വഴി അടയക്കുകയാണെന്ന് ഇതോടെ വ്യക്തമായിരുന്നു. അവരെ ഏതെങ്കിലും സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കെ സുരേന്ദ്രനോ മുരളീധരനോ താല്‍പര്യമില്ല. മോദിയെ കണ്ട ശേഷവും പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം നല്‍കാന്‍ മുരളീധര പക്ഷം തയ്യാറായിട്ടില്ല. ഇനി ആറു ദിവസം മാത്രമാണ് സുരേന്ദ്രന്റെ വിജയയാത്രയ്ക്കുള്ളത്. ഫെബ്രുവരി 21ന് യാത്ര തുടങ്ങും. അതിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ശോഭയുടെ നിലപാട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയില്ലെന്നും അവര്‍ പറയുന്നു. ശോഭയെ കഴക്കൂട്ടത്തോ ആറ്റിങ്ങലിലോ മത്സരിപ്പിക്കാന്‍ ബിജെപി താല്‍പര്യപ്പെട്ടിരുന്നു. പാലക്കാടും അവരുടെ പേര് സജീവ പരിഗണനയിലുണ്ടായിരുന്നു.

തുടര്‍ച്ചയായി സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുന്നുവെന്നാണ് ശോഭയുടെ പരാതി. തന്നെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് ശോഭ കേന്ദ്രനേതൃത്വത്തോട് ആര്‍എസ്എസും ആവശ്യപ്പെട്ടിരുന്നു. ജെപി നദ്ദയും ശോഭയെ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടത്. നദ്ദയുടെ കേരള പര്യടനത്തില്‍ ശോഭ തൃശൂരില്‍ നടന്ന സംസ്ഥാന സമിതിയിലും പങ്കെടുത്തിരുന്നു. പിന്നീട് പ്രധാനമന്ത്രി കൊച്ചിയില്‍ എത്തിയപ്പോഴും ശോഭ സ്വീകരിക്കാനായി എത്തിയിരുന്നു. എന്നാല്‍ മോദി ശോഭയുടെ കാര്യം നേതാക്കളുമായി സംസാരിച്ചില്ല. അതേസമയം ശോഭ മത്സരിച്ചില്ലെങ്കില്‍ അത് തെറ്റായ സന്ദേശം ബിജെപി അണികള്‍ക്ക് നല്‍കുന്നത് പോലെയാവുമെന്ന് ഉറപ്പാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടമോ അതല്ലെങ്കില്‍ കോന്നിയോ മത്സരിക്കാനായി വേണമെന്നാണ് ശോഭയുടെ ആവശ്യം. എന്നാല്‍ കഴക്കൂട്ടത്ത് വി മുരളീധരനും കോന്നിയില്‍ കെ സുരേന്ദ്രനും മത്സരിക്കാനായി കാത്തിരിക്കുകയാണ്. ബിജെപിയുടെ കോര്‍ കമ്മിറ്റിയില്‍ പേരിന് പോലും സ്ത്രീകളില്ലാത്തതും വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. പാര്‍ട്ടിയില്‍ വനിതാ നേതാക്കളായി ശോഭയെ പോലെ ശക്തരായവരില്ല. ശോഭയെ തഴയണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഇല്ല. എന്നാല്‍ സുരേന്ദ്രന്റെ ഏകാധിപത്യ ശൈലിക്കെതിരെ പല നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. പിപി മുകുന്ദന്‍ അടക്കമുള്ളവര്‍ ശക്തമായി തന്നെ സുരേന്ദ്രനെ എതിര്‍ക്കുന്നുണ്ട്.

ഇത്ര ക്യൂട്ട് ആണോ നടി റായ് ലക്ഷ്മി: ചിത്രങ്ങള്‍

Recommended Video

cmsvideo
അമിത് ഷായുടെ നേതൃത്വത്തില്‍ ശ്രീലങ്കയിലും നേപ്പാളിലും സര്‍ക്കാര്‍ ഉണ്ടാക്കുന്നു.. അമ്പമ്പോ

English summary
kerala assembly election 2021: sobha surendran wont contest if bjp not included her in core committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X