കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവി തോമസിനെ വിളിച്ച് സോണിയ, ഗെലോട്ടിനെ കാണാനെത്തും, കൈവിടാതെ കോണ്‍ഗ്രസ്!!

Google Oneindia Malayalam News

കൊച്ചി: കെവി തോമസിനെ അനുനയിപ്പിക്കാന്‍ ഞെട്ടിച്ച ഇടപെലുമായി സോണിയാ ഗാന്ധി. സിപിഎമ്മിന്റെ എല്ലാ വഴികളും അടയ്ക്കുന്ന നീക്കമാണ് സോണിയ നടത്തിയത്. തോമസ് കോണ്‍ഗ്രസ് വിടില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചിരിക്കുകയാണ്. തോമസിന് അര്‍ഹതപ്പെട്ട എല്ലാ പദവിയും നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലും തോമസിനെ കോണ്‍ഗ്രസില്‍ നിലനിര്‍ത്തുന്നതിന് നിര്‍ണായകമായിരിക്കുകയാണ്.

സോണിയ നേരിട്ട് വിളിച്ചു

സോണിയ നേരിട്ട് വിളിച്ചു

സോണിയാ ഗാന്ധി നേരിട്ട് കെവി തോമസിനെ വിളിപ്പിച്ചിരിക്കുകയാണ്. ഇതോടെ അനുനയ നീക്കത്തിന് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ വ്യക്തമാക്കിയിരിക്കുകയാണ്. തന്നെ സോണിയ വിളിച്ച കാര്യം കെവി തോമസ് സ്ഥിരീകരിച്ചു. തന്നോട് നാളെ നടക്കുന്ന കെപിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സോണിയാ ഗാന്ധി പറഞ്ഞാല്‍ തനിക്ക് തള്ളിക്കളയാനാവില്ലെന്നും തോമസ് വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം പല കാര്യങ്ങളിലും പാര്‍ട്ടിയില്‍ നിന്ന് തന്നെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ സംഭവിച്ചെന്ന് തോമസ് പറഞ്ഞു.

ഒന്നും ചോദിച്ചിട്ടില്ല

ഒന്നും ചോദിച്ചിട്ടില്ല

പാര്‍ട്ടിക്കുള്ളില്‍ താന്‍ സ്ഥാനമാനങ്ങളൊന്നും ചോദിച്ചിട്ടില്ല. നാളെ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം എല്ലാ കാര്യങ്ങളും പറയാം. സോണിയ പറയുന്ന കാര്യം അനുസരിക്കും. നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ സോണിയാ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം കെവി തോമസ് തിരുവനന്തപുരത്തെത്തും. അതേസമയം തോമസിന് എന്ത് പദവിയാണ് നല്‍കുക എന്ന് വ്യക്തമല്ല. കെപിസിസിയില്‍ ഉന്നത പദവി തന്നെ അദ്ദേഹത്തിന് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്താസമ്മേളനം റദ്ദാക്കി

വാര്‍ത്താസമ്മേളനം റദ്ദാക്കി

കെവി തോമസ് വാര്‍ത്താസമ്മേളനം റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് അദ്ദേഹം എത്തും. അടിയന്തരമായി ജില്ലയിലെത്താന്‍ അദ്ദേഹത്തോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അശോക് ഗെലോട്ടുമായി അദ്ദേഹ ംചര്‍ച്ച നടത്തും. നേരത്തെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നേരിട്ട് ബന്ധപ്പെട്ടെങ്കിലും തിരുവനന്തപുരത്തേക്ക് വരാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇതോടെ ഹൈക്കമാന്‍ഡ് ഇടപെട്ടത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉടന്‍ പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.

ഒരുപാട് ആക്ഷേപിച്ചു

ഒരുപാട് ആക്ഷേപിച്ചു

സഹപ്രവര്‍ത്തകരില്‍ ചിലര്‍ എന്നെ വളരെയധികം ആക്ഷേപിച്ചു. ഓണ്‍ലൈനിലും അല്ലാതെയും ഏറെ അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നു. എന്നാല്‍ പാര്‍ട്ടിയുമായി തനിക്ക് പ്രശ്‌നങ്ങളില്ല. ഇടതുമുന്നണിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാധ്യമവാര്‍ത്തകള്‍ മാത്രമായിരുന്നു. അതൊക്കെ മാനസിക പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയത്. 2019ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ അങ്ങോട്ട് മാറി നില്‍ക്കാമെന്ന് പറഞ്ഞിരുന്നതാണെന്നും കെവി തോമസ് പറഞ്ഞു. എന്നാല്‍ അത് വേറൊരു രീതിയിലാണ് പുറത്തേക്ക് എത്തിയതെന്നും തോമസ് പറഞ്ഞു.

എല്ലാം കെട്ടുകഥകള്‍

എല്ലാം കെട്ടുകഥകള്‍

പാര്‍ട്ടിയില്‍ താന്‍ സ്ഥാനം ചോദിച്ചു എന്നത് തെറ്റിദ്ധാരണയാണ്. പാര്‍ട്ടിയില്‍ നിന്ന് ധാരാളം വൈകാരിക പ്രതിസന്ധി നേരിട്ടിരുന്നു. കൊച്ചിയില്‍ ഒറ്റ ഡിവിഷനിലേക്കാണ് ഞാന്‍ ഒരാളെ നിര്‍ദേശിച്ചത്. അതുപോലും അവഗണിക്കപ്പെട്ടു. പാര്‍ട്ടിയില്‍ പദവികള്‍ ചോഗിക്കുകയോ വാഗ്ദാനം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും കെവി തോമസ് പറഞ്ഞു. അതേസമയം നേരത്തെ തന്നെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം അടക്കം പല കാര്യങ്ങളിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ നിന്നും ഉറപ്പ് വാങ്ങിയിരുന്നു കെവി തോമസ്. ഇതില്‍ പ്രഖ്യാപനം വൈകിയതാണ് ഇപ്പോഴത്തെ വിമത ഭീഷണിക്ക് പിന്നില്‍.

ആ പദവികള്‍ വേണ്ട

ആ പദവികള്‍ വേണ്ട

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, നിയമസഭാ സ്ഥാനാര്‍ത്ഥിത്വം, ഇവയില്‍ ഏതെങ്കിലും ഒന്ന് വേണമെന്ന് തോമസ് അറിയിച്ചിട്ടുണ്ട്. ഈ പദവികളൊന്നും നല്‍കാനാവില്ലെന്നായിരുന്നു സംസ്ഥാന സമിതിയും ഹൈക്കമാന്‍ഡും നിലപാടെടുത്തത്. ഇതോടെ ഇടതു ക്യാമ്പിലേക്ക് പോകാനുള്ള നീക്കവും തോമസ് തുടങ്ങി. ഇടതുപക്ഷം കെവി തോമസിനെ പാര്‍ട്ടിയിലേക്കും മുന്നണിയിലേക്കും സ്വാഗതവും ചെയ്തു. എറണാകുളം ക്രൈസ്തവ വോട്ടുബാങ്കിലും തീരദേശ വോട്ടിലും തോമസിനുള്ള സ്വാധീനമാണ് കോണ്‍ഗ്രസിനെ മാറ്റി ചിന്തിപ്പിച്ചത്.

English summary
kerala assembly election 2021: sonia gandhi called kv thomas, he will kpcc meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X