കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരിക്കാന്‍ തയ്യാറെന്ന് സൂചിപ്പിച്ച് ശ്രീരാമകൃഷ്ണന്‍, പൊന്നാനിക്കാര്‍ക്ക് അഭിപ്രായവ്യാത്യാസമില്ല!!

Google Oneindia Malayalam News

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചേക്കുമെന്ന് സൂചിപ്പിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്പീക്കര്‍ക്കെതിരെ കടുത്ത ആരോപണങ്ങളും അതിലുപരി അന്വേഷണങ്ങളും ഇപ്പോഴുണ്ട്. ഈ സാഹചര്യത്തില്‍ മൂന്നാം തവണയും അദ്ദേഹം മത്സരിക്കുമോ എന്ന് ഉറപ്പില്ലായിരുന്നു. എന്നാല്‍ മത്സരിക്കുമെന്ന് ഉറപ്പിക്കുന്നതാണ് സ്പീക്കറുടെ പരാമര്‍ശം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്രയൊക്കെ ആരോപണം തനിക്കെതിരെ ഉണ്ടായിട്ടും വന്‍ ഭൂരിപക്ഷത്തിലാണ് എല്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് വിജയിച്ചതെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

1

കഴിഞ്ഞ രണ്ട് തവണയും ശ്രീരാമകൃഷ്ണന്‍ പൊന്നാനിയില്‍ നിന്നാണ് നിയമസഭയിലെത്തിയത്. ഇത്തവണയും പൊന്നാനിയില്‍ നിന്ന് മത്സരിക്കുമെന്നാണ് ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കുന്നത്. രണ്ട് ടേം കഴിയുന്നതിനാല്‍ വീണ്ടും മത്സരിക്കണമെങ്കില്‍ പാര്‍ട്ടിയുടെ പ്രത്യേക അനുവാദം വേണ്ടി വരുമെന്നായിരുന്നു ശ്രീരാമകൃഷ്ണന്റെ പ്രതികരണം. അതേസമയം പൊന്നാനിയിലെ ജനങ്ങള്‍ക്ക് എന്നോട് എന്തെങ്കിലും വിരോധമോ അഭിപ്രായ വ്യത്യാസമോ ഉള്ളതായി തോന്നിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം മത്സരിച്ചാല്‍ വിജയിക്കുമെന്ന സൂചനയാണ് സ്പീക്കര്‍ പ്രതികരണത്തിലൂടെ നല്‍കുന്നത്. തനിക്കെതിരെ വ്യാപക പ്രചാരണം പലരും നടത്തി. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചത്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് വിജയിച്ചതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മണ്ഡലത്തില്‍ സ്പീക്കര്‍ ജനപ്രീതി ഉള്ളതിനാല്‍ സീറ്റ് കൊടുക്കാന്‍ സിപിഎം തീരുമാനിക്കുമെന്നാണ് സൂചന. എന്നാല്‍ നിലവില്‍ രണ്ട് ടേം കഴിഞ്ഞവര്‍ മത്സരിക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു.

തോമസ് ഐസക്ക് അടക്കമുള്ളവര്‍ ഇത്തവണ മത്സരിക്കില്ലെന്നാണ് സൂചിപ്പിച്ചത്. ഈ സാഹചര്യത്തില്‍ ശ്രീരാമകൃഷ്ണന് സിപിഎം സീറ്റ് നല്‍കുമോ എന്നും വ്യക്തമല്ല. പൊന്നാനിയില്‍ നിന്ന് 2011ലാണ് ശ്രീരാമകൃഷ്ണന്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. അന്ന് കോണ്‍ഗ്രസിന്റെ അജയ മോഹനെ നാലായിരത്തധികം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2016ല്‍ പൊന്നാനിയില്‍ നിന്ന് അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഭൂരിപക്ഷം 15000 വോട്ടുകള്‍ക്ക് മുകളിലാക്കാന്‍ ശ്രീരാമകൃഷ്ണന് സാധിച്ചിരുന്നു. ഇത്തവണ പക്ഷേ ആരോപണങ്ങളുടെ നടുവിലാണ് സ്പീക്കര്‍. അതുകൊണ്ട് പാര്‍ട്ടി മത്സരിപ്പിക്കുമോ എന്ന് വ്യക്തമല്ല.

English summary
kerala assembly election 2021: speaker sreeramkrishnan says he may contest next election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X